Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍;ട്രഷറി ഉടന്‍ പൂട്ടിക്കെട്ടേണ്ടി വരും,മുഖ്യന്റെ ധൂര്‍ത്തിന് വിയര്‍ക്കുന്നത് ധനമന്ത്രി,അടിക്കാനുള്ള വടി വെട്ടി കേന്ദ്രത്തിന്റെ കൈയ്യില്‍ കൊടുത്ത് പിണറായി,മലയാളി തെണ്ടികുത്തുപാളയെടുക്കും

23 OCTOBER 2023 06:45 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

പിണറായി വിഭാവനം ചെയ്ത നവകേരളം പിറന്നു. അത് കടവും കടത്തിന്മേല്‍ കടത്തിലുമാണെന്ന് മാത്രം. പൂട്ടാതെ പൂട്ടി ആ അവസ്ഥയിലാണ് ട്രഷറി. ഏഴര വര്‍ഷത്തെ പിണറായി ഭരണം കൊണ്ട് കേരളത്തിന് ഉണ്ടായത് കഴുത്തറ്റം കടം. ഇനി മൂന്നാം അവസരം കൂടി കൊടുത്താല്‍ കേരളം എഴുതി വില്‍ക്കും. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, മുന്‍പെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോള്‍ കേരളം എത്തിയിരിക്കുന്നത്. ധനമന്ത്രി നിന്ന് വിയര്‍ക്കുന്നു അപ്പോഴും അടുത്ത ധൂര്‍ത്തിന് കളമൊരുക്കുകയാണ് മുഖ്യമന്ത്രി. എന്നാല്‍ സാമ്പത്തിക ഞെരുക്കത്തില്‍ അല്ലെന്ന് കാണിക്കാന്‍ വീണ്ടും കടമെടുത്ത് ലാവിഷാകുന്നു. ഈ സര്‍ക്കാര്‍ മലയാളിയെ കടത്തില്‍ മുക്കികൊല്ലും.

പിണറായി സര്‍ക്കാരിന്റെ കടമെടുപ്പ് പരിപാടിക്ക് പൂട്ട് ഇട്ടിട്ടുണ്ട് കേന്ദ്രം. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രമാണെന്ന് പറഞ്ഞ് തലയൂരാന്‍ നോക്കുകയാണ് പിണറായി. സംസ്ഥാനത്തിന് സഹായകമായ നിലപാടല്ല പൊതുവേ കേന്ദ്രം സ്വീകരിക്കുന്നത് എന്നതും എടുത്ത് പറയണം. പക്ഷെ കേന്ദ്രത്തിന് അടിക്കാനുള്ള വടി വെട്ടി അവരുടെ കൈയ്യില്‍ കൊണ്ട് കൊടുത്തത് പിണറായി സര്‍ക്കാര്‍ തന്നെയാണ്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും കരുതല്‍ വേണമെന്ന് ആര്‍ബിഐ ഉള്‍പ്പെടെ മുന്നറിയിപ്പ് കൊടുത്തിരുന്നു. എന്നാല്‍ അതൊന്നും കേല്‍ക്കാതെ ധൂര്‍ത്തിന് പിണറായി ചെണ്ടകൊട്ടി അതാണിപ്പോള്‍ അനുഭവിക്കുന്നത്. ബജറ്റിനു പുറത്ത്, കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങള്‍ വഴിയുള്ള കടമെടുപ്പ് സര്‍ക്കാരിന്റെ കടമെടുപ്പായിത്തന്നെ പരിഗണിക്കേണ്ടി വരുമെന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സിഎജി മുന്നറിയിപ്പു നല്‍കിയപ്പോള്‍ കേട്ടില്ല. പകരം സിഎജിയുമായി പോരിനിറങ്ങി. ഇപ്പോള്‍ സിഎജി പറഞ്ഞിടത്തേക്കു കാര്യങ്ങളെത്തി. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും എടുത്ത വായ്പ മാത്രമല്ല, പൊതുജനങ്ങളുടെ ട്രഷറി നിക്ഷേപം പോലും സര്‍ക്കാരിന്റെ കടമായാണ് ഇപ്പോള്‍ കേന്ദ്രം കണക്കാക്കുന്നത്. അതിനാല്‍, ഈ വര്‍ഷം കടമെടുക്കാവുന്ന തുകയില്‍ നിന്നു കേന്ദ്രം 8,000 കോടി രൂപ ഒറ്റയടിക്കു വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതാണു സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ മറ്റൊരു നടപടി.

5 ലക്ഷത്തിനുമേലുള്ള ബില്ലുകള്‍ പാസാക്കുന്നതിനു ട്രഷറിക്കുമേല്‍ കര്‍ശന നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടു മൂന്നു മാസമായി. എന്നു കരുതി 5 ലക്ഷത്തില്‍ താഴെയുള്ള ബില്ലുകളുമായി പോയി നോക്കൂ. പാസാകില്ല. തുക എത്ര ചെറുതാണെങ്കിലും ധനവകുപ്പ് അറിയാതെ പാസാക്കരുതെന്നാണ് ട്രഷറി ശാഖകള്‍ക്കു വാക്കാല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും എല്ലാ കുടിശികകളും മരവിപ്പിച്ചതുവഴി 35,000 കോടിയുടെ ബാധ്യതയാണ് സര്‍ക്കാര്‍ സൗകര്യപൂര്‍വം മാറ്റിവച്ചത്. ശമ്പള പരിഷ്‌കരണം സൃഷ്ടിച്ച അധികബാധ്യതയും പ്രതിസന്ധിക്കു കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ബാധ്യത സര്‍ക്കാരിനു താങ്ങാന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടും തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനും പരിഷ്‌കരിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എല്ലാ കുടിശികയും മരവിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ പാളിപ്പോയ ഒട്ടേറെ തീരുമാനങ്ങളുടെകൂടി ഫലമാണ് ഇപ്പോള്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. കരാറുകാര്‍ക്കു നല്‍കാനുള്ള 10,000 കോടിയോളം രൂപയുടെ കുടിശിക വേറെയും. സമസ്ത മേഖലയിലും കടമാണ്. എന്നിട്ടും ധൂര്‍ത്തിന് കുറവില്ല. കടമെടുത്ത് ധൂര്‍ത്ത് കാണിക്കുകയാണ്.

ഇതിനിടെ കേന്ദ്രം സാമ്പത്തിക നിയന്ത്രണങ്ങളിലൂടെ കഴുത്തു മുറുക്കുമ്പോള്‍ അത് കോടതിയില്‍ ചോദ്യംചെയ്യാനുള്ള നീക്കം ഉപേക്ഷിച്ച് കേരളം. വായ്പാപരിധി വെട്ടിക്കുറച്ചതും കേന്ദ്രാവിഷ്‌കൃത പദ്ധതിവിഹിതങ്ങള്‍ വൈകിപ്പിക്കുന്നതും നികുതിവിഭജനത്തിലെ അസമത്വവും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നീക്കം ഇടിച്ചുനിന്നതോടെ രാഷ്ട്രീയ ഒത്തുകളി സംശയം ബലപ്പെട്ടു. ഭരണകൂടത്തിനെതിരേ മുന്നണിയിലും സി.പി.എമ്മിലും അതൃപ്തി തലപൊക്കി. കേന്ദ്രത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ കേസ് ഏല്‍പ്പിക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി ഇതിന് അനുമതി നല്‍കിയിട്ടു മാസം മൂന്ന് കഴിഞ്ഞു. പക്ഷേ, ഒന്നും നടന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (2 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (3 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (8 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends