കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശം .തെക്കു പടിഞ്ഞാറൻ അറബിക്കടൽ: തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തുടർന്ന് ഇന്ന് (ഒക്ടോബർ 23) വൈകുന്നേരത്തോടെ ഈ കാറ്റിന്റെ വേഗത കുറയാൻ സാധ്യത.
മധ്യ പടിഞ്ഞാറൻ അറബിക്കടൽ: മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ കാറ്റിൻറെ വേഗത മണിക്കൂറിൽ 155 മുതൽ 165 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 180 കിലോമീറ്റർ വരെയും തുടർന്ന് ഇന്ന് (ഒക്ടോബർ 23) വൈകുന്നേരം ഈ കാറ്റിന്റെ വേഗത കുറഞ്ഞ് മണിക്കൂറിൽ 135 മുതൽ 145 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വരെയും എത്താൻ സാധ്യതയുണ്ട്.
24-10-2023 പുലർച്ചെ ഈ കാറ്റിന്റെ വേഗത മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെയും കാറ്റിന് സാധ്യതയുണ്ട്. പിന്നീട് 24-10-2023 വൈകുന്നേരത്തോടെ ഈ കാറ്റിന്റെ വേഗത വീണ്ടും കുറയുകയും മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെയും എത്തി വീണ്ടും ദുർബലമായി 24-10-2023 വൈകുന്നേരത്തോടെ വേഗത മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും എത്താനും സാധ്യതയുണ്ട്.
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ: 23-10-2023 വൈകുന്നേരം മുതൽ 24-10-2023 രാവിലെ വരെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പിന്നീട് ഈ കാറ്റിന്റെ വേഗത വർധിച്ചു മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വരെയും ആകാനും സാധ്യത. തുടർന്ന് 24-10-2023 ഉച്ച മുതൽ 24-10-2023 വൈകുന്നേരം വരെ കാറ്റിൻറെ ശക്തി കുറഞ്ഞു മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha























