അവധി ദിവസങ്ങളിലെ നിയമലംഘനം : പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചു

തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതിനാൽ അനധികൃത പാറ ഖനനം, മണ്ണ് മണൽ കടത്തൽ, നിലം നികത്തൽ , നിർമ്മാണം, മറ്റ് നിയമലംഘനങ്ങൾ എന്നിവ തടയുന്നതിന് ജില്ലാ കളക്ടർ പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചു.
നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേരള തണ്ണീർത്തട സംരക്ഷണ നിയമം, കേരള ഭൂ സംരക്ഷണ നിയമം, മൈൻസ് ആന്റ് മിനറൽസ് കൺസഷൻ ചട്ടങ്ങൾ പ്രകാരം കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.
ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം. കളക്ടറേറ്റ് 04862 232242, 232366, ഇടുക്കി താലൂക്ക്- 04862 235361, 8547618435, തൊടുപുഴ താലൂക്ക്- 04862 222503, 8547612801, പീരുമേട് താലൂക്ക്- 04869 232077, 8547612901, ഉടുമ്പൻചോല താലൂക്ക് - 04868 232050, 8547613201, ദേവികുളം താലൂക്ക്- 04865 264231, 8547613101
https://www.facebook.com/Malayalivartha























