കോഴിക്കോട് പൊലീസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....

കോഴിക്കോട് പൊലീസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷാണ് മരിച്ചത്. ഇന്നലെ രാവിലെ മുതല്‍ ഇയാളെ സ്റ്റേഷനില്‍ നിന്ന് കാണാതായിരുന്നു.
ഇതേ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ ആളൊഴിഞ്ഞ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വകാര്യ ചിട്ടി കമ്പനി തട്ടിപ്പ് കേസില്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നയാളാണ് സുധിഷ്.
കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ കേസ് ഫയല്‍ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദത്തിലായിരുന്നു. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha






















