സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി.... 11 ജില്ലകളിലേക്ക് യെല്ലോ അലര്‍ട്ട് , മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. 11 ജില്ലകളിലേക്ക് യെല്ലോ അലര്‍ട്ട് നീട്ടികൊണ്ടാണ് മഴ മുന്നറിയിപ്പ് പുതുക്കിയത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം എന്ന് സാരം. ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണെങ്കിലും മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തും, കോഴിക്കോടും തോരാത്ത പെയ്ത്ത്. തിരുവനന്തപുരത്ത് വീണ്ടും വീടുകളില്‍ വെള്ളം കയറി. മലയോര മേഖലകളിലും മഴ തുടരുകയാണ്. കോഴിക്കോട് മുക്കത്തെ പ്രധാന റോഡുകളില്‍ വെള്ളം കയറി . മലയോര മേഖലകളില്‍ ശക്തമായ മഴയും വെള്ളക്കെട്ടുമാണ്.
ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. നാളെമുതല്‍ വെള്ളിയാഴ്ചവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം.
ഇന്നലെ രാത്രിയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചതോടെ പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങളെക്കുറിച്ചും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടായേക്കാമെന്നും താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നുമായിരുന്നു പ്രധാന അറിയിപ്പ്.
മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസ്സം, അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം. വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുകയും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്നുമായിരുന്നു വിവിധ ജില്ലകളില്‍ നല്‍കിയ നിര്‍ദേശം.
ഇന്ന് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ക്രമാനുഗതമായി പിന്നീട് ഈ കാറ്റിന്റെ വേഗത വര്‍ധിച്ചു മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെയും ആകാനും സാധ്യത. തുടര്‍ന്ന് 25-10-2023 മുതല്‍ കാറ്റിന്റെ ശക്തി കുറഞ്ഞേക്കും. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സുരക്ഷിതമായ തീരത്തേക്ക് എത്തിച്ചേരേണ്ടതാണെന്നും അറിയിപ്പുണ്ട്.
ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും അതിനാല്‍ അധികാരികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറുമാര്‍ അറിയിച്ചിട്ടുണ്ട്.
ആഗോളതാപനത്തിന്റെയും മറ്റു ഘടകങ്ങളുടെയും സ്വാധീനത്താല്‍ സംസ്ഥാനത്തെ മഴ ലഭ്യതയില്‍ വലിയ മാറ്റമാണുണ്ടാകുന്നത്. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ചൂട് ക്രമാതീതമായി വര്‍ധിക്കുകയാണ്. അറബിക്കടലിന്റെ താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുന്നതിനാല്‍ ചുഴലിക്കാറ്റിന്റെ തീവ്രതയും വര്‍ധിക്കുന്നുണ്ട്. സമുദ്രതീരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെയും ധ്രുവങ്ങളില്‍നിന്ന് എത്തുന്ന അധിക ജലത്തിന്റെയും സ്വാധീനവും വര്‍ധിക്കുന്നു.
https://www.facebook.com/Malayalivartha






















