വടകര മടപ്പള്ളിയില്‍ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു.... അപകടത്തില്‍ 12 പേര്‍ക്ക് പരുക്ക്

വടകര മടപ്പള്ളിയില്‍ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. സാലിയ( 60) ആണ് മരിച്ചത്.
അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പാലായില്‍ നിന്ന് കാസര്‍ഗോട്ട് മരണാന്തര ചടങ്ങിന് പോയവരാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
https://www.facebook.com/Malayalivartha






















