സങ്കടം അടക്കാനാവാതെ.... ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം...

ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശിനിക്ക് ദാരുണാന്ത്യം... മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റിംകര സാബുവിന്റെ മകള്‍ ആഷ്ലി സാബു (24) ആണ് ഗുണ്ടല്‍പേട്ട് മദ്ദൂരില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ദേശീയപാത 766 ലായിരുന്നു അപകടം നടന്നത്.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികള്‍ . സഹയാത്രികന് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.
ആഷ്ലിയും യുവാവും മൈസൂരില്‍ നിന്നും ദസറ ആഘോഷം കഴിഞ്ഞ് വയനാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആഷ്‌ലിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആഷ്ലി സാബുവിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.
"
https://www.facebook.com/Malayalivartha






















