അറിവിന്റെ ലോകത്തേക്ക് .... ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍.... അറിവിന്റെ അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം ചടങ്ങുകള്‍ നടന്നു

അറിവിന്റെ ലോകത്തേക്ക് .... അധര്‍മ്മത്തിന് മേല്‍ ധര്‍മം വിജയം വരിച്ചതിന്റെ വിശ്വാസത്തില്‍ ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികള്‍ ഇന്ന് വിജയ ദശമി ആഘോഷിക്കുന്നു. അറിവിന്റെ അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം ചടങ്ങുകളും ഇന്നാണ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും പ്രത്യേകം തയ്യാറാക്കിയ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വിദ്യാരംഭം ചടങ്ങുകള്‍ക്കായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തജനങ്ങള്‍ തങ്ങളുടെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നതിനായി എത്തിയിരുന്നു. അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകള്‍ ഇന്ന് കാലെടുത്ത് വെച്ചു. തിരൂര്‍ തുഞ്ചന്‍ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലുമാണ് കേരളത്തില്‍ പ്രധാനമായും വിദ്യാരംഭത്തില്‍ വലിയ തിരക്ക് അനുഭവപ്പെടാറുള്ളത്
ജാതിമത ഭേദമന്യേ കുരുന്നുകളെ ഈ ദിനം എഴുത്തിനിരുത്തുന്നു. ഒരു മതത്തെയോ ദൈവത്തെയോ ആഘോഷിക്കുന്നതിനുമപ്പുറം ഈ ദിനത്തിന്റെ പവിത്രതയെ ആഘോഷിക്കുകയാണ് സംസ്ഥാനം. വിദ്യാദേവതയായ സരസ്വതിക്ക് മുന്നില്‍ മാതാവോ പിതാവോ ഗുരുവോ ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയില്‍ ഇരുത്തി മണലിലോ അരിയിലോ ആദ്യാക്ഷരം കുറിപ്പിക്കുന്നു. നവരാത്രി ആഘോഷങ്ങളുടെ പത്താം ദിനമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത് . ദശരാത്രികളിലാഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേര് വന്നത്. പേരു പോലെ തന്നെ ഇന്നത്തെ ദിവസത്തിന് പിന്നില്‍ ഐതിഹ്യങ്ങളുമുണ്ട്.
രാക്ഷസ രാജാവായ രാവണനുമേല്‍ ശ്രീരാമന്‍ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് വടക്ക്, തെക്ക് സംസ്ഥാനങ്ങളില്‍, ദസറ . വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസുര രാജാവായ മഹിഷാസുരനെ ദുര്‍ഗാ ദേവി വധിച്ചതിന്റെ ആഘോഷമാണിത്.
https://www.facebook.com/Malayalivartha






















