മരുന്ന് ലോബികള്‍ക്ക് കൈകൊടുത്ത് മുഖ്യമന്ത്രി;സര്‍ക്കാര്‍ ആശുപത്രികളില്‍ ചാത്തന്‍ മരുന്നുകള്‍,കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്‌തെന്ന സിഎജി റിപ്പോര്‍ട്ടില്‍ പിണറായിക്കെതിരെ പ്രതിപക്ഷം,രോഗികള്‍ക്ക് ജീവഹാനി വരുത്തുന്ന രീതിയില്‍ പണം തട്ടി,മരുന്ന് കൊള്ളയില്‍ മുഖ്യമന്ത്രി വാ തുറക്കുക

കാലാവധി കഴിഞ്ഞ മരുന്നുകള്‍ കൊടുത്ത് മലയാളിയെ കൊല്ലുന്നോ. എന്തും കൊണ്ട് തട്ടാനുള്ള ഇടമാണോ സര്‍ക്കാര്‍ ആശുപത്രികള്‍. സംസ്ഥാനത്ത് 26 സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതായ സിഎജി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയരുന്നു. വിതരണം മരവിപ്പിച്ച നാല് കോടിയോളം രൂപയുടെ മരുന്നുകളാണ് 2016 മുതല്‍ 2022 വരെ ആശുപത്രികളില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിലും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഗുരുതരമായ അനാസ്ഥ കാണിച്ചതായും കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലുണ്ട്. ആരോഗ്യമന്ത്രി എന്ത് കാണാനാണ് ആ കസേരയില്‍ കയറി ഇരിക്കുന്നത്. സ്വന്തം വകുപ്പില്‍ നടക്കുന്നത് അറിയുന്നില്ലേ അതോ ആരോഗ്യമന്ത്രിയും കൂടി അറിഞ്ഞിട്ടാണോ കൂട്ടുകച്ചവടമെന്ന് ചോദ്യം ശക്തമാകുന്നു.
സര്‍ക്കാര്‍ ആശുപത്രിയില്‍ കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോര്‍ട്ടില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ ചാത്തന്‍ മരുന്ന് വിതരണം ചെയ്‌തെന്നത് ഞെട്ടിക്കുന്നതാണെന്നും കൃത്യമായ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നു. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം 1610 ബാച്ച് മരുന്നുകള്‍ക്ക് കാലാവധി സംബന്ധിച്ച് നിബന്ധന പാലിക്കപ്പെട്ടില്ല. 26 ആശുപത്രികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ പല ആശുപത്രികളിലും വിതരണം ചെയ്തു. രോഗികള്‍ക്ക് ജീവഹാനി വരുത്തുന്ന രീതിയില്‍ പണം തട്ടി. ഗുണനിലവാര പരിശോധനയില്‍ ഗുരുതരമായ അലംഭാവമുണ്ടായി. ചില കമ്പനികളുടെ മരുന്ന് പരിശോധിച്ചിട്ടില്ല. ചാത്തന്‍ മരുന്നുകള്‍ സുലഭമായി. പര്‍ച്ചേസുകള്‍ക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അംഗീകാരം നല്‍കി. നിഷ്പക്ഷമായ അന്വേഷണം വേണമെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ ഗോഡൗണുകളില്‍ നടന്ന തീപിടുത്തത്തിലും ദുരൂഹതയുണ്ട്. മരുന്ന് കൊള്ളയില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
പുറത്ത് വന്നിരിക്കുന്ന സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിന് വലിയ അടിയാണ്. നിലവാരമില്ലാത്തതിനാല്‍ വിതരണം മരവിപ്പിച്ച 3.75 കോടി രൂപയുടെ മരുന്നുകള്‍ 483 ആശുപത്രികളിലും വിതരണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട 11.69 ലക്ഷത്തിന്റെ മരുന്നുകള്‍ 148 ആശുപത്രികളിലും രോഗികള്‍ക്ക് നല്‍കിയെന്നാണ് കണ്ടെത്തല്‍. കാലാവധി കഴിഞ്ഞ മരുന്നുകളില്‍ രാസമാറ്റം സംഭവിക്കുമെന്നതിനാല്‍ രോഗികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നതാണ് കെഎംഎസ്‌സിഎല്ലിന്റെ നടപടിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
ആശുപത്രികളില്‍ നിന്ന് ഓരോ വര്‍ഷത്തേക്കും ആവശ്യമുള്ള മരുന്നുകളുടെ ഇന്റന്റ് നല്‍കുന്നുണ്ടെങ്കിലും അതനുസരിച്ചല്ല കെഎംഎഎസ്‌സിഎല്‍ മരുന്നു സംഭരിക്കുന്നത്. 2017 മുതല്‍ 2022 വരെ 4732 ഇനം മരുന്നുകള്‍ക്ക് ആശുപത്രികള്‍ ഇന്റന്റ് നല്‍കിയെങ്കിലും കെഎംഎസ്‌സിഎല്‍ പൂര്‍ണമായും ഓര്‍ഡര്‍ നല്‍കിയത് 536 ഇനങ്ങള്‍ക്കു മാത്രമാണ്. മരുന്നുകള്‍ക്ക് 75% കാലാവധി വേണമെന്നാണ് ചട്ടം. ഇല്ലെങ്കില്‍ മരുന്ന് തിരികെ നല്‍കി കമ്പനിയില്‍ നിന്ന് പിഴ ഈടാക്കാം.
പരിശോധനാ കാലയളവിലെ 54,049 ബാച്ച് മരുന്നുകളില്‍ 1610 ബാച്ചുകളും 75% ഷെല്‍ഫ് ലൈഫ് ഇല്ലാത്തതായിരുന്നു. കമ്പനികളില്‍ നിന്ന് 32.82 കോടി രൂപയുടെ പിഴ ഈടാക്കേണ്ടത് ഒഴിവാക്കിക്കൊടുത്തു. 46 ഇനം മരുന്നുകള്‍ ഇതേ വരെ ഒരു നിലവാര പരിശോധനയും നടത്തിയിട്ടില്ല. 14 വിതരണക്കാരുടെ ഒറ്റ മരുന്നു പോലും പരിശോധിച്ചിട്ടില്ല. കരട് റിപ്പോര്‍ട്ടിനെ ദുര്‍ബലമായ വാദങ്ങള്‍ നിരത്തിയാണ് കെഎംഎസ്‌സിഎല്‍ ന്യായീകരിക്കാന്‍ ശ്രമിച്ചത്. ഇത് നിശിതമായ വിമര്‍ശനത്തോടെ സിഎജി തള്ളുകയും ചെയ്തു. സ്റ്റോറിലെ ഫാര്‍മസിസ്റ്റുകളുടെ കുറവ്, വൈദ്യുതി തകരാര്‍, ഇന്റര്‍നെറ്റ് തടസം തുടങ്ങിയവയാണ് കെഎംഎസ്‌സിഎല്‍ നിരത്തിയ ന്യായങ്ങള്‍.
മരുന്ന് ലോബികള്‍ക്ക് കുടപിടിക്കുകയാണ് ഈ സര്‍ക്കാര്‍. അവരെ കൊഴുപ്പിക്കുന്നു പാവപ്പെട്ടവന്‍ ചത്താലും അതും ബിസ്‌നസ് ആക്കും. കാലാവധി കഴിഞ്ഞ മരുന്നുകല്‍ വിതരണം ചെയ്തതില്‍ സിഎജി റിപ്പോര്‍ട്ട് വന്ിട്ടും ഒരു കുലുക്കവുമില്ല ഭരിക്കുന്നവര്‍ക്ക്. പാവപ്പെട്ടവനാണല്ലോ സര്‍ക്കാര്‍ ആശുപത്രികളി വരുന്നത് അവര് ഈ മരുന്നുകല്‍ തിന്ന് മരിച്ചോട്ടെ എന്ന മനോഭാവമാണോ സര്‍ക്കാരിന്. പറഞ്ഞിട്ട് കാര്യമില്ല കോവിഡ് രോഗികളുടെ ഡേറ്റ അമേരിക്കന്‍ ക്‌നപനിക്ക് വിറ്റ ടീംസ് അല്ലെ. ഇവര്‍ക്കെല്ലാം ബിസ്‌നസ് മാത്രമാണ്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം. കുത്തഴിഞ്ഞ് കിടക്കുകയാണ് ആരോഗ്യ വകുപ്പ്. വകുപ്പ് മന്ത്രിയ്ക്ക് മുഖ്യമന്ത്രിയെ തള്ളിമറിക്കുന്നതിലാണ് പ്രവീണ്യം ഉള്ളത്. സഭയുടെ വോട്ടില്‍ മന്ത്രി കസേര കിട്ടിയാല്‍ ഇരിക്കുന്ന കസേരയോട് കൂറുണ്ടാകണമെന്നില്ല. സ്വന്തം വകുപ്പില്‍ നടക്കുന്നതൊന്നും അറിയാത്തൊരു മന്ത്രി. എന്തിനിങ്ങിനെ ജനങ്ങളെ കൊണ്ട് പറയിക്കുന്നു രാജിവെച്ച് പുറത്ത് പോകുന്നതാണ് നല്ലത്. വീണ ജോര്‍ജ്ജിന് തന്നെ മുള്‍ക്കിരീടമായിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പിന്നെ ഒരു മുഖ്യമന്ത്രി ഉള്ളത് കേരളത്തില്‍ നടക്കുന്നത് ഒന്നുമേ അറിയാറില്ല. ഇനിയിപ്പോള്‍ എന്ത് സംഭവിച്ചാലും മൂപ്പര് വാ തുറക്കുകയുമില്ല.
https://www.facebook.com/Malayalivartha






















