ഫ്‌ലാറ്റില്‍ ബഹളം വച്ചതിന് നടന്‍ വിനായകനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു... പൊലീസ് സ്റ്റേഷനിലും ബഹളം വെച്ചതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍

ഫ്‌ലാറ്റില്‍ ബഹളം വച്ചത് അന്വേഷിക്കാന്‍ വിളിപ്പിച്ച നടന്‍ വിനായകന്‍ പൊലീസ് സ്റ്റേഷനിലും ബഹളം വെച്ചതിനെ തുടര്‍ന്ന് അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.
പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. കേസെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിനായകനെ ജനറല്‍ ആശുപത്രിയില്‍ മദ്യപരിശോധനയ്ക്ക് എത്തിച്ചു. ഫ്‌ലാറ്റില്‍ ബഹളം വച്ചതിന് നടനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ നടന്‍ അവിടെയും ബഹളം വയ്ക്കുകയായിരുന്നു.
നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് നടന്‍ വിനായകനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ ആണ് ചുമത്തിയാണ് കേസെടുത്തിരുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















