നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട... വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്ന് 2.15 കോടി രൂപയുടെ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്ന് 2.15 കോടി രൂപയുടെ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അബുദാബിയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) 3.461 കിലോ സ്വര്‍ണം കണ്ടെടുത്തത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. സ്വര്‍ണബിസ്‌കറ്റുകളും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ സ്വര്‍ണമിശ്രിതവുമാണ് ഒളിപ്പിച്ചിരുന്നത്. വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ ഡി ആര്‍ ഐ ശേഖരിച്ചിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്യും.
വിമാനത്തില്‍ കയറിയ ശേഷം ടോയ്‌ലറ്റില്‍ കയറുന്നുവെന്ന വ്യാജേന കയറി സ്വര്‍ണം ഒളിപ്പിക്കുകയും പിന്നീട് വിമാനം ശുചീകരിക്കാനെത്തുന്നവരെ ഉപയോഗപ്പെടുത്തി പുറത്തുകടത്തുന്ന സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. അത്തരം നീക്കമായിരിക്കാം ഇതെന്നാണ് സൂചന.
https://www.facebook.com/Malayalivartha






















