അറബിക്കടലിലെ തേജ് ചുഴലിക്കാറ്റ് ഇന്നലെ പടിഞ്ഞാറോട്ട് നീങ്ങി വൈകുന്നേരത്തോടെ ഇറാനിനപ്പുറം യെമനില്‍ കരതൊട്ടു... അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റുകള്‍ രൂപമെടുത്തെങ്കിലും കേരളത്തിന് ഭീഷണിയില്ലെന്ന് കാലാവസ്ഥാകേന്ദ്രം....

ബംഗാള്‍ ഉള്‍ക്കടലിലെ ഹാമൂണ്‍ ചുഴലിക്കാറ്റ് ഒഡീഷയിലെ പാരാദീപില്‍ നിന്ന് 200 കിലോമീറ്റര്‍ തെക്ക് - കിഴക്ക് ദിശയില്‍ നിന്ന് സഞ്ചരിച്ച്, പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്.
ഇതിനാല്‍ ഒഡീഷ, പശ്ചിമബംഗാള്‍, മണിപ്പൂര്‍, ത്രിപുര, മിസോറാം, അസം, മേഘാലയ സംസ്ഥാനങ്ങളില്‍ മഴ പെയ്യും. ഈ വര്‍ഷത്തെ നാലാമത്തെയും ബംഗാള്‍ ഉള്‍ക്കടലിലെ രണ്ടാമത്തെയും ചുഴലിക്കാറ്റാണ് ഹാമൂണ്‍. ഈ പേര് നിര്‍ദേശിച്ചത് ഇറാനാണ് .
അതേസമയം തുലാവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
വരും ദിവസങ്ങളില്‍ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് ഇല്ല. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം 30 - 40 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബര്‍ 25 മുതല്‍ 28 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
"
https://www.facebook.com/Malayalivartha