യുവാവ് കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു... അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

യുവാവ് കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു... അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.
കരുംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തില്‍ ബര്‍ക്ക്മാന്‍ (54) ആണ് മരിച്ചത്. ഇയാളുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവും വലിയതുറ സ്വദേശിയുമായ രഞ്ജിത് (34) ആണ് ആക്രമണം നടത്തി ഒളിവില്‍ പോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
മദ്യപാനിയായ രഞ്ജിത് ഭാര്യയെ മര്‍ദ്ദിക്കുന്നതിനെ എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് . സംഭവ ദിവസം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന് ഉറങ്ങിക്കിടന്ന ബര്‍ക്ക്മാനെ കല്ലെടുത്ത് നിരവധി തവണ തലയ്ക്കടിച്ചു.
ഇയാളുടെ നിലവിളി കേട്ട് ആള്‍ക്കാര്‍ എത്തുന്നതിനിടയില്‍ രഞ്ജിത് ഓടി രക്ഷപ്പെട്ടു. തലക്കും മുഖത്തും ഗുരുതര പരിക്കേറ്റ ബര്‍ക്ക്മാനെ നാട്ടുകാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണമടഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയതായി കാഞ്ഞിരംകുളം പോലീസ് .
"
https://www.facebook.com/Malayalivartha






















