കല്‍പറമ്പില്‍ കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് ഇടിമിന്നലേറ്റു....അമ്മയും കുഞ്ഞും തെറിച്ച് വീണു , അമ്മയ്ക്ക് കേള്‍വിക്ക് തകരാര്‍

കല്‍പറമ്പില്‍ കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ അമ്മയ്ക്ക് ഇടിമിന്നലേറ്റു.... പൂമംഗലം പഞ്ചായത്തില്‍ കല്‍പറമ്പ് വെങ്ങാട്ടുമ്പിള്ളി ശിവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പണത്ത് സുബീഷിന്റെ ഭാര്യ ഐശ്വര്യയ്ക്കാണ് (36 ) പൊള്ളലേറ്റത്.
തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്്. വീടിന്റെ ചുമരില്‍ ചാരി ഇരുന്ന് ആറുമാസം പ്രായമായ കുഞ്ഞിന് ഭക്ഷണം കൊടുക്കുകയായിരുന്നു ഐശ്വര്യ.
മിന്നലില്‍ വീട്ടിലെ സ്വിച്ച് ബോര്‍ഡുകളും ബള്‍ബുകളും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടയില്‍ ചുമരിലൂടെ ഉണ്ടായ വൈദ്യുത പ്രവാഹത്തില്‍ ഐശ്വര്യയും കുഞ്ഞും തെറിച്ച് വീണു. ഇരുവര്‍ക്കും ബോധം നഷ്ടപ്പെട്ടു.
ഐശ്വര്യയുടെ പുറത്ത് പൊള്ളലേല്‍ക്കുകയും മുടി കരിയുകയും ചെയ്തു. കൂടാതെ കേള്‍വിക്കും തകരാറുണ്ടായി. ഇന്നലെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കേള്‍വിക്ക് തകരാര്‍ സംഭവിച്ചെന്ന് തിരിച്ചറിഞ്ഞത്. സംഭവസമയത്ത് ഐശ്വര്യയുടെ മൂത്ത രണ്ട് കുട്ടികളും മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















