മാലിന്യക്കുഴിയില്‍ വീണ് ഒമ്പത് വയസുകാരന്‍ മരിച്ച നിലയില്‍....

മാലിന്യക്കുഴിയില്‍ വീണ് ഒമ്പത് വയസുകാരന്‍ മരിച്ച നിലയില്‍. തൃശൂര്‍ കൊട്ടേക്കാട് കുന്നത്തുപീടികയിലാണ് സംഭവം നടന്നത്. കുറുവീട്ടില്‍ റിജോ ജോണിയുടെയും സനയുടെയും മകന്‍ ജോണ്‍ പോള്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ സൈക്കിളുമായി ഇറങ്ങിയ കുട്ടിയെ രാത്രിയായിട്ടും കാണാതായിരുന്നു.
വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രാത്രി ഒമ്പത് മണിയോടെ വീടിന് സമീപമുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയില്‍ നിന്ന് ജോണ്‍ പോളിന്റെ മൃതദേഹം കണ്ടെത്തിയത്. തുറസ്സായി കിടക്കുന്ന ആഴത്തിലുള്ള മാലിന്യക്കുഴിയിലേക്ക് സൈക്കിള്‍ മറിഞ്ഞ് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.
കൊട്ടേക്കാട് സെയ്ന്റ് മേരീസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോണ്‍ പോള്‍. സഹോദരിമാര്‍ - നേഹ കീസ്റ്റി (പ്ലസ് ടു വിദ്യാര്‍ത്ഥിനി), ദിയ റോസ് (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി)
വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് വിയ്യൂര്‍ എസ്എച്ച്ഒ പറഞ്ഞു. പരിശോധിച്ച ശേഷം പ്ലാസ്റ്റ്ക്ക് കമ്പനിക്കെതിരെ വേണ്ട നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ .
"
https://www.facebook.com/Malayalivartha






















