കടയ്ക്ക് തീപിടിച്ചു; അയൽ വാസി വിനോദിന്റെ സമയോചിത ഇടപെടലിൽ വൻ അപകടം ഒഴിവായി

കുമരകം കാനറാ ബാങ്ക് ATM നു സമീപം സെന്റ് തോമസ് സ്റ്റോറിന് ഇന്ന് പുലർച്ചെ 1.30 ഓടെ ആണ് കടയുടെ പിന്ഭാഗത്ത് തീ പിടിച്ചത്. കടയുടെ പുറകുവശത്തെ മുറി പൂർണ്ണമായും കത്തി നശിച്ചു.
കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വാഴ കുലകൾ അടക്കം പല ചരക്ക് സാധനങ്ങളും അപ്പ്‌ഹോത്സറി ഉപകരണങ്ങളും കത്തി നശിച്ചു. ഇവിടേക്കുള്ള വൈദ്യുതി ബന്ധവും തീ പിടുത്തത്തിൽ നശിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. 1 ലക്ഷം രൂപയ്ക്ക് മുകളിൽ നഷ്ടം ഉള്ളതായി കട ഉടമ റെജി പറഞ്ഞു.
https://www.facebook.com/Malayalivartha






















