മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജാമ്യം....വിടുതല്‍ ഹര്‍ജി കോടതി അടുത്ത മാസം 15 ന് പരിഗണിക്കും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജാമ്യം....വിടുതല്‍ ഹര്‍ജി കോടതി അടുത്ത മാസം 15 ന് പരിഗണിക്കും.
കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ കേസിലെ ആറു പ്രതികളും ഹാജരായത്. ഇത് ആദ്യമായാണ് കേസില്‍ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാകുന്നത്. കേസിലെ ഇരയും കോടതിയില്‍ ഹാജരായിരുന്നു. കോടതിയില്‍ ഹാജരായ കെ സുരേന്ദ്രന്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കെ സുരേന്ദ്രന്‍ അടക്കമുള്ള പ്രതികളോട് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി സുന്ദരക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
" f
https://www.facebook.com/Malayalivartha






















