ഭക്ഷണം ഉപേക്ഷിക്കൂ എന്നെയും എന്റെ പാര്‍ട്ടിയേയും രക്ഷിക്കൂ.... പിണറായി ശാസന ഉടന്‍.

സബ്‌സിഡി ഇനങ്ങളുടെ വില വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സപ്ലൈകോ സര്‍ക്കാരിന് കത്ത് നല്കിയതോടെ 13 സബ്‌സിഡി ഇനങ്ങള്‍ ഉള്‍പ്പടെ 41 സാധനങ്ങളുടെ വില ഉടന്‍ വര്‍ധിപ്പിക്കനണ് സാധ്യത. . ഭരണത്തിലേറിയ ശേഷം ഏഴ് വര്‍ഷമായി 13 ഇനങ്ങളുടെ വില കൂട്ടിയില്ലെന്ന് മുഖ്യമന്ത്രിയടക്കം അവകാശപ്പെടുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി പറഞ്ഞുള്ള സപ്ലൈകോയുടെ നീക്കം. സപ്ലൈകേയ്ക്ക് അടിയന്തിരമായി പണം അനുവദിക്കുകയോ അല്ലെങ്കില്‍ വിലകൂട്ടാന്‍ അനുവദിക്കുകയോ ചെയ്യേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍.
ആദ്യ പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള തീരുമാനങ്ങളിലൊന്നായിരുന്നു സപ്‌ളൈകോയിലെ 13 സബ്‌സിഡി ഇനങ്ങള്‍ക്ക് ഒരിക്കലും വിലകൂട്ടില്ലെന്നത്. സാധനങ്ങള്‍ സ്റ്റോറുകളില്‍ ആവശ്യത്തിനില്ലെങ്കിലും 2016 മുതല്‍ 13 ഇനത്തിന്റെ വില കൂട്ടിയില്ലെന്നായിരുന്നു അവകാശവാദം. സപ്ലൈകോ എംഡിയുടെ കത്ത് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. സപ്ലൈകോക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കുന്ന ഭക്ഷ്യമന്ത്രി പക്ഷെ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറല്ല. സബ്‌സിഡി സാധനങ്ങളുടെ വിലയില്‍ ഇടതുമുന്നണിയുടെ നയപരമായ തീരുമാനമാണ് വരേണ്ടത്എന്നാലിപ്പോള്‍ 13 ഇനങ്ങളുടെ അടക്കം വില കൂട്ടാതെ പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് സപ്ലളൈകോ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. വിപണി ഇടപെടലിന് പ്രതിവര്‍ഷം 300 കോടിയെങ്കിലും ചെലവിടേണ്ട സ്ഥാനത്ത് നല്‍കുന്നത് 140 കോടിമാത്രമെന്നാണ് പരാതി. 11 വര്‍ഷമായി കിട്ടാനുള്ള കുടിശ്ശിക 1525 കോടിയാണ്.
സബ്‌സിഡി സാാധനങ്ങളുടെ പേരില്‍ സപ്ലൈകോയില്‍ എത്തുന്നവര്‍ മറ്റുള്ളവ കൂടി വാങ്ങിയാലേ പിടിച്ചുനില്‍ക്കാനാകൂ. ആവശ്യത്തിന് സാധനങ്ങളില്ലാത്തതിനാല്‍ വിറ്റുവരവും കുറഞ്ഞ സ്ഥിതിയാണ്. സബ്‌സിഡി ഇനങ്ങള്‍ക്ക് കൂടി വിലകൂട്ടിയാല്‍ ജനത്തിന്റെ ചെറിയൊരു പ്രതീക്ഷ കൂടിയാണ് ഇല്ലാതാകുക. ചെറുപയറും ഉഴുന്നും കടലയും പയറും മുളകും മല്ലിയും പഞ്ചസാരയും അരിയും പച്ചരിയും ഉള്‍പ്പടെ ഏഴ് വര്‍ഷമായി വിലകൂടാത്ത 13 സബ്‌സിഡി ഇനങ്ങള്‍ക്കും സബ്‌സിഡി ഇല്ലാത്ത 28 ഇനങ്ങള്‍ക്കും വില കൂട്ടണമെന്നാണ് സപ്‌ളൈകോയുടെ ആവശ്യം. സര്‍ക്കാര്‍ നല്കാനുള്ള പണം കിട്ടിയില്ലെങ്കില്‍ സ്‌പ്ലൈകോയുടെ ഔട്ടലെറ്റുകള്‍ പൂട്ടിപ്പോകുമെന്ന അവസ്ഥയാണ്.
എല്ലാ മേഖലയിലും തകര്‍ന്നു നില്ക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിന് ഇനി മുന്നോട്ടു പോകാനാകാത്ത സ്ഥിതിയാണെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങളില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 5 ലക്ഷത്തിനുമേലുള്ള ബില്ലുകള്‍ പാസാക്കുന്നതിനു ട്രഷറിക്കുമേല്‍ കര്‍ശന നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടു തന്നെ മാസങ്ങളായി. എന്നു കരുതി 5 ലക്ഷത്തില്‍ താഴെയുള്ള ബില്ലുകളുമായി പോയി നോക്കൂ. പാസാകില്ല. തുക എത്ര ചെറുതാണെങ്കിലും ധനവകുപ്പ് അറിയാതെ പാസാക്കരുതെന്നാണ് ട്രഷറി ശാഖകള്‍ക്കു വാക്കാല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും എല്ലാ കുടിശികകളും മരവിപ്പിച്ചതുവഴി 35,000 കോടിയുടെ ബാധ്യതയാണ് സര്‍ക്കാര്‍ സൗകര്യപൂര്‍വം മാറ്റിവച്ചത്. ശമ്പള പരിഷ്‌കരണം സൃഷ്ടിച്ച അധികബാധ്യതയും പ്രതിസന്ധിക്കു കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും സര്‍ക്കാര്‍ ധൂര്‍ത്തിനോ മന്ത്രിമാരുടെ ആഡംബരത്തിനോ യാതൊരു കുറവും വരുത്തിയിട്ടില്ല.
ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സര്‍ക്കാരിനു താങ്ങാന്‍ കഴിയില്ലെന്ന് അറിഞ്ഞിട്ടും തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനും പരിഷ്‌കരിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എല്ലാ കുടിശികയും മരവിപ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ പാളിപ്പോയ ഒട്ടേറെ തീരുമാനങ്ങളുടെകൂടി ഫലമാണ് ഇപ്പോള്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. കരാറുകാര്‍ക്കു നല്‍കാനുള്ള 10,000 കോടിയോളം രൂപയുടെ കുടിശിക വേറെയും. വിവിധ ഇനങ്ങളിലായി 45,000 കോടിയോളം രൂപയുടെ കുടിശിക സൃഷ്ടിച്ച സര്‍ക്കാര്‍ അതെല്ലാം ധനപ്രതിസന്ധി മാറുമ്പോള്‍ വിതരണം ചെയ്യുമെന്നും വാക്കു നല്‍കുന്നു. ഈ നിലയ്ക്കാണു കാര്യങ്ങള്‍ പോകുന്നതെങ്കില്‍ പ്രതിസന്ധി മാറുന്ന ആ കാലം ഉടനെങ്ങും ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്.
ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം 2022 ജൂണില്‍ അവസാനിപ്പിച്ചു. ഇതുകാരണം ഈ വര്‍ഷം കുറയുന്നത് 12,000 കോടി. പകരം നികുതി വരുമാന വളര്‍ച്ചയ്ക്കു കേരളത്തിനു കഴിയുന്നില്ല. കിഫ്ബി വഴിയും മറ്റും നടത്തിയ കടമെടുപ്പു കാരണം വായ്പാവകാശത്തില്‍ 8,000 കോടി വെട്ടിക്കുറച്ചതും, റവന്യു കമ്മി നികത്തല്‍ ഗ്രാന്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8,400 കോടിയുടെ കുറവ് വന്നതും, കേരളത്തിനു കേന്ദ്രത്തില്‍നിന്നു കിട്ടുന്ന നികുതിവിഹിതം 3.87 ശതമാനമായിരുന്നത് കാലക്രമേണ 1.92 ശതമാനമായി കുറച്ചതും വഴിയുള്ള നഷ്ടംവും പ്രതിസന്ധിയ്ക്ക് കാരണമായിട്ടുണ്ട്. നികുതിവെട്ടിപ്പു തടയുന്നതിലും കണ്ടെത്തുന്നതിലുമുള്ള സംസ്ഥാനത്തിന്റെ പരാജയവും, ശമ്പളപരിഷ്‌കരണവും പെന്‍ഷന്‍ പരിഷ്‌കരണവും സൃഷ്ടിച്ച അധികച്ചെലവ്, എല്ലാറ്റിനേക്കാളുമുപരി ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ വലിയ കടക്കെണിയില്‍ എത്തിച്ചിരിക്കുകയാണ്.
ഈ സാമ്പത്തികവര്‍ഷം പകുതിയായപ്പോള്‍ സര്‍ക്കാരിന്റെ വരവും ചെലവും തമ്മിലെ അന്തരം 24,690 കോടി രൂപ. അതായത്, ചെലവുകള്‍ നടത്തുന്നതിനു വരവു തികയാത്തതിനാല്‍ സര്‍ക്കാര്‍ കടമെടുക്കേണ്ടി വന്ന തുകയാണിത്രയും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 17,603 കോടിയാണു കടമെടുത്തത്. 7,087 കോടി രൂപ ഇക്കുറി അധികമെടുത്തു. ഓരോ വര്‍ഷവും ബജറ്റിന്റെ വലുപ്പം കൂടുന്നതിനനുസരിച്ച് കടമെടുക്കുന്ന തുക കൂടാറുണ്ടെങ്കിലും ഇത്രയും വര്‍ധന വരാറില്ല. ഇത് പിണറായിയുടെയും ബാലഗോപാലിന്റെയും മാര്‍ക്‌സിയന്‍ കണക്കാണെന്നാണ് അഭിപ്രായം ഉയരുന്നത്.
https://www.facebook.com/Malayalivartha






















