കോട്ടയത്ത് വ്യാപാര സ്ഥാപനത്തിനുള്ളിൽ വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം, പ്രതിരോധിച്ച വീട്ടമ്മയ്ക്ക് നേരെ ആക്രമണം, മുങ്ങിനും തലയ്ക്കും പരിക്ക്

കോട്ടയം കുമരകത്ത് വ്യാപാരസ്ഥാപനത്തിനുള്ളിൽ വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം. കുമരകം കുമരകം അപ്സരക്ക് സമീപം ഇരുമ്പ് കട നടത്തുന്ന കുമരകം അമ്മങ്കരി പുത്തൻപറമ്പിൽ തമ്പാന്റെ ഭാര്യ ഗീതമ്മ (60) യുടെ മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമം നടന്നത്. ബുധനാഴ്ച ഇളയ്ക്ക് 12.30 ന് കുമരകം അപ്സരക്ക് സമീപം ഇവരുടെ ഇരുമ്പ് വ്യാപാര സ്ഥാപനത്തിനുള്ളിലായിരുന്നു സംഭവം.
ഇവിടെ ബൈക്കിൽ എത്തിയ യുവാവ് കടയ്ക്കുള്ളിൽ കയറിയ ശേഷം വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ , ഇവർ പ്രതിരോധിച്ച് നിന്നതോടെ പ്രതി വീട്ടമ്മയുടെ മുഖത്ത് ഇടിച്ചു. മുക്കിന് പരിക്കേറ്റ് വീണ വീട്ടമ്മ ബഹളം വച്ചതോടെ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപെട്ടു.
തുടർന്ന് , നാട്ടുകാർ ഓടിക്കൂടി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഗീതമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുമരകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















