കുറവിലങ്ങാട് പത്തുപേരെ കടിച്ചുകീറിയ നായയെ പിടികൂടാനായില്ല: തെരുവുനായ ആടിനെ കടിച്ചുകീറി കൊന്നു തിന്നു...

നിരവധി വഴിയാത്രക്കാരെ ആക്രമിച്ചു കുറവിലങ്ങാട് ടൗണില്‍ പെറ്റുകിടക്കുന്ന തെരുവുനായയെ പിടികൂടാന്‍ പഞ്ചായത്തധികൃതര്‍ക്ക് ഇതേവരെ കഴിഞ്ഞില്ല. ഇതിനിടെ കോഴാ ഇടയാലിയില്‍ കൂട്ടില്‍കെട്ടിയിരുന്ന ആടിനെ തെരുവുനായ്ക്കൂട്ടം ചൊവ്വാഴ്ച കടിച്ചുകീറി കൊന്നുതിന്നു.പറമ്പില്‍ കെട്ടിയിരുന്ന മറ്റൊരാടിനെ നായക്കൂട്ടം ആക്രമിച്ചെങ്കിലും വീട്ടുകാര്‍കല്ലെറിഞ്ഞു തുരത്തിയതിനാല്‍ പരിക്കുകളോടെ ആട് രക്ഷപെട്ടു. ആളോത്ത് മേരിജോസഫിന്റെ ആടിനെ രാവിലെ ഏഴരയോടെയാണ് അഞ്ചംഗം നായക്കൂട്ടം കടിച്ചുകീറി കൊന്നത്. മേരിയും കടുംബാംഗങ്ങളും ചികിത്സക്കും മറ്റാവശ്യങ്ങള്‍ക്കും വീടിനുപുറത്തുപോയിരുന്നു.
പത്തുമണിയോടെ തിരിച്ചെത്തിയപ്പോഴായിരുന്നുസംഭവം അറിയുന്നത് 11 മണിയോടെ ഇവരുടെ അയല്‍വാസി ആശാരിപറമ്പില്‍ ടോമി പറമ്പില്‍കെട്ടിയിരുന്ന ആടിനെയാണ് നായ്ക്കൂട്ടം ആക്രമിച്ചത്. കുറവിലങ്ങാട് ടൗണില്‍ പെറ്റുകിടക്കുന്ന തെരുനായ ഒരാഴ്ചക്കുള്ളില്‍ പത്തിലധികം പേരെ കടിച്ചിരുന്നു.
കുറവിലങ്ങാട് താലൂക്കാശുപത്രിയില്‍ മാത്രം ചികിത്സതേടിയത് പത്തിലധികംപേരാണ്. സ്ത്രികളും കുട്ടികളും പ്രായമായവരുമടക്കം പത്തിലധികം പേര്‍ക്കു തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടും പഞ്ചായത്തധികൃതര്‍ ഒരുവിധ നടപടികളും കൈക്കൊള്ളാത്തതില്‍ പ്രതിഷേധം ശക്തമാണ്.
കുറവിലങ്ങാടു സ്‌കൂള്‍ കോളേജുകളടക്കം നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പള്ളിക്കവലയ്ക്കും ദേവമാതാകോളേജ് ജംഗ്ഷനുമിടയിലുള്ള ബിസ്എന്‍എല്‍ ഓഫീസിനു മുന്നിലാണ് സംഭവം. ഓഫീസിനുമുന്നിലെ സ്‌ളാബിനടിയിലാണ് നായ പെറ്റുകിടക്കുന്നത്.
എംസി റോഡില്‍ ഫുട്പാത്തിനോട് ചേര്‍ന്നുള്ള സ്‌ളാബിനടിയില്‍ പ്രസവിച്ചുകഴിയുന്ന നായ് ആക്രമിച്ചത് ഫുട്പാത്തിലൂടെ കാല്‍നടയായി സഞ്ചരിച്ചവരെയാണ്.ശനിയാഴ്ച വൈകിട്ട് കടിയേറ്റത് ഇതുവഴി നടന്നെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്കാണ്. അടിയന്തിരമായി പ്രശ്‌നപരിഹാരം കാണണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.
https://www.facebook.com/Malayalivartha






















