Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...

സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്, ഹാജരിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റമെന്ന് റിപ്പോര്‍ട്ട്

01 JANUARY 2016 05:18 AM IST
മലയാളി വാര്‍ത്ത.

ജീവനക്കാരുടെ ശമ്പളം ഹാജരിന്റെ അടിസ്ഥാനത്തിലും സ്ഥാനക്കയറ്റം കാര്യക്ഷമത വിലയിരുത്തിയുമാകണമെന്നു 10ാം ശമ്പളപരിഷ്‌കരണ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ട്. അവധിദിനങ്ങള്‍ കുറയ്ക്കണമെന്നും ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുകള്‍തട്ടില്‍ സംവിധാനമുണ്ടാകണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. സംസ്ഥാനസര്‍ക്കാര്‍ സര്‍വീസ് ഉടച്ചുവാര്‍ക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഇന്നലെ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു സമര്‍പ്പിച്ചു. കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി കെ.വി. തോമസ്, അംഗം അഡ്വ: ടി.വി. ജോര്‍ജ് എന്നിവരും പങ്കെടുത്തു.
റിപ്പോര്‍ട്ടിലെ മറ്റു ശിപാര്‍ശകള്‍

ഠ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് സെക്രട്ടേറിയറ്റിലേക്കും വ്യാപിപ്പിക്കണം.

ഠ സെക്രട്ടേറിയറ്റിലെ തസ്തികകള്‍ നിലനിര്‍ത്തണം.

ഠ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ അവസാനിപ്പിക്കണം.

ഠ ഹാജര്‍ നിര്‍ബന്ധമാക്കണം, എല്ലായിടത്തും പഞ്ചിങ്.

ഠ ജീവനക്കാര്‍ നേരത്തേ പോയാലും വരാതിരുന്നാലും ശമ്പളം സ്വാഭാവികമായി കുറയും.

ഠ ഫീല്‍ഡ് ജോലിക്കാര്‍ക്ക് മൊബൈല്‍ വഴി പഞ്ചിങ്.

ഠ കാഷ്വല്‍ അവധി 15 ദിവസമായി കുറയ്ക്കണം.

ഠ നിലവിലുള്ള 25 പൊതുഅവധി 15 ആയും 10 നിയന്ത്രിതാവധി അഞ്ചായും കുറയ്ക്കണം.

ഠ പൊതുഅവധിക്കു മുന്നിലും പിന്നിലും പ്രഖ്യാപിക്കുന്ന അവധിദിനങ്ങളെ നിയന്ത്രിതാവധിയായി കണക്കാക്കണം.

ഠ പ്രതിവര്‍ഷം കുറഞ്ഞത് 285 പ്രവൃത്തിദിവസങ്ങള്‍.

ഠ രണ്ടുവര്‍ഷത്തിലൊരിക്കല്‍ എല്ലാ തസ്തികയിലും നിയമനം.

ഠ തുല്യതസ്തികകളിലേക്കു പൊതുപരീക്ഷ, പ്രധാനതസ്തികകളിലേക്കു രണ്ടുതട്ടില്‍ പരീക്ഷ.

ഠ റാങ്ക് പട്ടികയുടെ കാലാവധി രണ്ടുവര്‍ഷത്തിലധികമാകരുത്.

ഠ സ്ഥാനക്കയറ്റം സര്‍വീസ് കാലാവധിയുടെ അടിസ്ഥാനത്തില്‍ മാത്രമാകരുത്; എഴുത്തുപരീക്ഷയുടെയും മറ്റും അടിസ്ഥാനത്തില്‍ യോഗ്യത കണക്കാക്കണം.

ഠ പ്രിന്‍സിപ്പല്‍ തഹസില്‍ദാര്‍, അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ്, പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, ഡിവൈ.എസ്.പി/അസി. കമ്മിഷണര്‍ (ലോ ആന്‍ഡ് ഓര്‍ഡര്‍) നിയമനത്തിനു പ്രത്യേക സെലക്ഷന്‍ ബോര്‍ഡുകള്‍.

ഠ ലാറ്ററല്‍ എന്‍ട്രി തസ്തികകളില്‍ നിശ്ചിത ശതമാനത്തില്‍ മാറ്റം വരുത്തരുത്. പി.എസ്.സി. നടപടിക്രമങ്ങളിലൂടെയേ ഇതിന് ആളുകളെ കണ്ടെത്താവൂ.

ഠ വകുപ്പുതലവന്മാരുടെയും സ്‌പെഷല്‍ സെക്രട്ടറിമാരുടെയും നിയമനം സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് പരിശോധനയുടെ അടിസ്ഥാനത്തിലാകണം, ഇവ സ്ഥാനക്കയറ്റ തസ്തികകളാക്കരുത്.

ഠ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഉന്നതോദ്യോഗസ്ഥര്‍ പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കണം. ഇതിന്റെ അടിസ്ഥാനത്തിലാകണം വാര്‍ഷിക കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്.

ഠ സെക്രട്ടേറിയറ്റിലെ അധികതസ്തികകള്‍ നിയന്ത്രിക്കണം; താഴേത്തട്ടില്‍ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കണം.

ഠ ഡെപ്യൂട്ടി/ജോയിന്റ്, അഡീഷണല്‍ സെക്രട്ടറിമാരെ ഡെപ്യൂട്ടേഷനില്‍ വിട്ടാല്‍ ആ തസ്തിക സ്ഥാനക്കയറ്റത്തിലൂടെ നികത്തേണ്ടതില്ല.

ഠ വിവിധ വകുപ്പുകളിലെ അധികജീവനക്കാരെ തദ്ദേശസ്ഥാപനങ്ങളിലുള്‍പ്പെടെ പുനര്‍വിന്യസിക്കണം.

ഠ സെക്രട്ടേറിയറ്റിലെ പുതിയ നിയമനങ്ങള്‍ക്കു രണ്ടുമാസം പ്രവൃത്തിപരിശീലനം; മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഒരു പരിശീലനപരിപാടിയെങ്കിലും നിര്‍ബന്ധം.

ഠ സെക്രട്ടേറിയറ്റിലെ ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഓഡിറ്റ് സംവിധാനം; ഇവര്‍ക്ക് ഏതു വകുപ്പിലും എപ്പോഴും പരിശോധനാധികാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (10 minutes ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (20 minutes ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (8 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (8 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (8 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (8 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (8 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (9 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (12 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (12 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (14 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (14 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (14 hours ago)

Malayali Vartha Recommends