കോളേജ് കാമ്പസുകള്‍ ലക്ഷ്യമിട്ട് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന യുവാവ് പോലീസ് പിടിയില്‍

കോളേജ് കാമ്പസുകള്‍ ലക്ഷ്യമിട്ട് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന യുവാവ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായി. അലനല്ലൂര്‍ കര്‍ക്കിടാംകുന്ന് ചങ്ങരംചാത്തി വീട്ടില്‍ സുഭാഷാണ് (40) അറസ്റ്റിലായത്. ഇയാളില്‍നിന്ന് 33.8 ഗ്രാം എം.ഡി.എം.എ.യും ലഹരി കടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു.
മണ്ണാര്‍ക്കാട് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അരയംകോടുവെച്ചാണ് യുവാവിനെ പിടികൂടിയത്. ഇയാള്‍ മണ്ണാര്‍ക്കാട്, അലനല്ലൂര്‍ ഭാഗത്തെ ലഹരിവില്പനയുടെ മുഖ്യകണ്ണിയാണെന്ന് പോലീസ് പറഞ്ഞു.
കുറച്ചുദിവസമായി ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. കോളേജ് കാമ്ബസുകള്‍ ലക്ഷ്യമിട്ടാണ് സുഭാഷ് എം.ഡി.എം.എ. വില്‍പ്പന നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു. സുഭാഷിനെ പട്ടാമ്ബി കോടതി റിമാന്‍ഡു ചെയ്തു.
https://www.facebook.com/Malayalivartha






















