Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കേരളീയം ഇതുവരെ കണ്ടിട്ടില്ലാത്ത മഹാ സർഗോത്സവം: മന്ത്രി സജി ചെറിയാൻ

26 OCTOBER 2023 12:38 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മുമ്പൊരിക്കലും കേരളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹാ സർഗോത്സവമാണ് കേരളീയത്തിൽ അരങ്ങേറുന്നതെന്ന് സാംസ്‌കാരികവകുപ്പു മന്ത്രി സജി ചെറിയാൻ.നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിലെ സാംസ്‌കാരികപരിപാടികൾ കനകക്കുന്നു പാലസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.

ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന രീതിയിൽ കേരളം ആർജിച്ച നേട്ടങ്ങളെ നിരവധി വേദികളിലെ സർഗ സന്ധ്യകളായി കേരളീയം 2023 ആവിഷ്‌കരിക്കും. വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുള്ള കലാപരിപാടികൾ കേരളീയത്തിൽ അരങ്ങേറും. എല്ലാപരിപാടികളിലേക്കും പ്രവേശനം പൂർണമായും സൗജന്യമാണ്. നാലു പ്രധാന വേദികൾ,രണ്ടു നാടകവേദികൾ, പന്ത്രണ്ട് ഉപവേദികൾ, പതിനൊന്ന് തെരുവു വേദികൾ, സാൽവേഷൻ ആർമി സ്‌കൂൾ മൈതാനം എന്നിങ്ങനെ മുപ്പത് ഇടങ്ങളിലാണ് കലയുടെ മഹോത്സവം നടക്കുക. സെൻട്രൽ സ്റ്റേഡിയം, നിശാഗന്ധി, ടാഗോർ തിയേറ്റർ, പുത്തരിക്കണ്ടം മൈതാനം എന്നിവയാണ് പ്രധാന വേദികൾ. സെനറ്റ് ഹാളിൽ നാടകങ്ങളും ഭാരത് ഭവന്റെ മണ്ണരങ്ങിൽ കുട്ടികളുടെ നാടകോത്സവവും നടക്കും.

വിവേകാനന്ദ പാർക്ക്, കെൽട്രോൺ കോമ്പൗണ്ട്, ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയം, ഭാരത് ഭവൻ, വിമൺസ് കോളേജ്, ബാലഭവൻ, പഞ്ചായത്ത് അസോസിയേഷൻ ഹാൾ, സൂര്യകാന്തി, മ്യൂസിയം റേഡിയോ പാർക്ക്,എസ് എം വി സ്‌കൂൾ, യൂണിവേഴ്സിറ്റി കോളേജ്, ഗാന്ധി പാർക്ക് എന്നിവയാകും ഉപവേദികൾ. സെൻട്രൽ സ്റ്റേഡിയത്തിൽ ഏഴു ദിവസവും മറ്റു വേദികളിൽ നവംബർ ഒന്നു മുതൽ ആറു വരെയും ആണ് കലാ സന്ധ്യകൾ നടക്കുക.

സെൻട്രൽ സ്റ്റേഡിയത്തിൽ ശോഭനയുടെ 'സ്വാതി ഹൃദയം' എന്ന നൃത്ത സന്ധ്യ നവംബർ ഒന്നിനു നടക്കും. രണ്ടാം ദിവസം ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപും നടനും എം.എൽ.എയുമായ മുകേഷും തമ്മിലുള്ള അശ്വമേധത്തിന്റെ പശ്ചാത്തലത്തിൽ 140 കലാകാരന്മാർ അണിനിരക്കുന്ന 'കേരളപ്പെരുമ'എന്ന മെഗാ ഷോ നടക്കും. കെ.എസ്.ചിത്രയുടെ ഗാനമേള, സ്റ്റീഫൻ ദേവസ്സിയും മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും ഒരുമിക്കുന്ന മ്യൂസിക്കൽ മെഗാ ഷോ, മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ‘മ’ഷോ എന്ന മെഗാ കാവ്യ മേള, സൂര്യ കൃഷ്ണമൂർത്തിയുടെ സംവിധാനത്തിലുള്ള 'പൂർവ മാതൃകകളില്ലാത്ത നാട്ടറിവുകൾ' എന്ന നാടൻ കലാമേള, ഭിന്നശേഷിക്കാരായ കുട്ടികളും ഗോപിനാഥ് മുതുകാടും ചേർന്നവതരിപ്പിക്കുന്ന ‘എംപവർ വിത് ലൗ’, ലക്ഷ്മി ഗോപാലസ്വാമി, രാജശ്രീ വാര്യർ, ജയപ്രഭാ മേനോൻ, ഡോ. നീനാ പ്രസാദ്, പാരീസ് ലക്ഷ്മി, രൂപാ രവീന്ദ്രൻ തുടങ്ങിയവരുടെ നൃത്ത സന്ധ്യകൾ, മൾട്ടി മീഡിയ റിയാലിറ്റി ഷോ, മലയാളപ്പുഴ, മലയാള കവിതകളുടെ അഖണ്ഡ നൃത്തധാര 'കാവ്യ കേരളം', ജി.എസ്.പ്രദീപ് നയിക്കുന്ന ആയിരത്തോളം കലാലയ വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന അറിവുത്സവം 'വിജ്ഞാന കേരളം - വിജയ കേരളം', ഇന്ത്യൻ 'നേവി'യുടെ ബാൻഡ് സെറ്റ്, അലോഷിയും ആവണി മൽഹാറും ചേർന്നൊരുക്കുന്ന മെഹ്ഫിൽ തുടങ്ങിയ മൗലികമായ കലാപരിപാടികൾ കേരളീയത്തിന്റെ മാറ്റു കൂട്ടും.

നവംബർ ഏഴിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങുകൾക്ക് ശേഷം സംഗീത സംവിധായകൻ എം.ജയചന്ദ്രന്റെ നേതൃത്വത്തിൽ ശങ്കർ മഹാദേവൻ, കാർത്തിക്, സിതാര, ഹരിശങ്കർ, വിധു പ്രതാപ്, റിമി ടോമി എന്നിവർ ഒരുമിച്ചൊരുക്കുന്ന 'ജയം' എന്ന മ്യൂസിക്കൽ മെഗാ ഷോ ആവും കേരളീയത്തിന്റെ കലാശക്കൊട്ട്. കേരള സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളെ പ്രകീർത്തിക്കുന്ന കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർ കൂത്ത്, നങ്ങ്യാർ കൂത്ത്, കേരളനടനം, യോഗ, നൃത്തം, കഥാപ്രസംഗം, ഗദ്ദിക, മോഹിനിയാട്ടം, ഒപ്പന, മാപ്പിള കലകൾ, മംഗലം കളി, കുടച്ചോഴി കളി, മാർഗം കളി, പാക്കനാർ തുള്ളൽ, സീതകളി, മുടിയേറ്റ്, പടയണി, ചവിട്ടുനാടകം, കവിയരങ്ങ്, കഥയരങ്ങ്, വഞ്ചിപ്പാട്ട്, വിൽപ്പാട്ട്, പടപ്പാട്ട്, കടൽപ്പാട്ട്, വിവിധ തരത്തിലുള്ള വാദ്യമേളം എന്നിവയും അരങ്ങേറും. എസ്.എം.വി സ്‌കൂളിലെ ആൽചുവട്ടിൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന കളമെഴുത്തും പുള്ളുവൻ പാട്ടും അരങ്ങേറും. തെയ്യം, തെയ്യാട്ടം, മലപ്പുലയാട്ടം, സ്ട്രീറ്റ് സർക്കസ്, സ്ട്രീറ്റ് മാജിക്, തെരുവ് നാടകം, പൊയ്ക്കാൽ രൂപങ്ങൾ, പൂപ്പടയാട്ടം, വിളക്കുകെട്ട്, ചാറ്റു പാട്ട്, തുകൽ വാദ്യ സമന്വയം, മയൂര നൃത്തം, വനിതാ ശിങ്കാരിമേളം, പപ്പെറ്റ് ഷോ, തിരിയുഴിച്ചിൽ എന്നിവ സജ്ജമാക്കിയ പത്തു വേദികളിലായി അരങ്ങേറും.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള ഭിന്നശേഷിക്കാരായ കലാകാരന്മാരുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അരങ്ങേറും.എൻഡോസൾഫാൻ ദുരിതമേഖലയിലെ കലാകാരന്മാരുടെ പരിപാടികളും ഉൾപെടുത്തിയിട്ടുണ്ട്. ഭാരത് ഭവൻ എ.സി ഹാളിൽ പത്മശ്രീ രാമചന്ദ്ര പുലവരുടെ നേതൃത്വത്തിൽ ഏഴു ദിവസം നീണ്ടു നിൽക്കുന്ന തോൽപ്പാവകൂത്തു പ്രദർശനം, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട കലാകാരന്മാരുടെ പ്രകടനങ്ങൾ, ദിവസവും വൈകിട്ട് അഞ്ചുമുതൽ ആറുമണിവരെ എൻ.സി.സി. കേഡറ്റ്സ് അവതരിപ്പിക്കുന്ന അശ്വാരൂഢ അഭ്യാസപ്രകടനങ്ങൾ, എയ്റോ മോഡൽ ഷോ എന്നിവയും കേരളീയത്തിന്റെ മാറ്റു കൂട്ടും. മുന്നൂറിലേറെ കലാപരിപാടികളിലൂടെ 4100ൽ പരം കലാകാരന്മാർ വിവിധ വേദികളിലൂടെ ആടിയും പാടിയും അവതരിപ്പിക്കുന്നത് കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തെ തന്നെയാണ്. കേരളീയം കൾച്ചറൽ കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, സാംസ്‌കാരിക വകുപ്പു സെക്രട്ടറി മിനി ആന്റണി, സാംസ്‌കാരികവകുപ്പ് ഡയറക്ടർ മായ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (10 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (11 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (11 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (11 hours ago)

Malayali Vartha Recommends