ഉയര്‍ന്ന വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇന്നു മുതല്‍ പാചകവാതക സബ്‌സിഡിയില്ല

വാര്‍ഷിക വരുമാനം പത്തുലക്ഷം രൂപയ്ക്കുമേല്‍ ഉള്ളവര്‍ക്ക് ഇന്നു മുതല്‍ പാചകവാതക സബ്‌സിഡി ലഭിക്കില്ല. സബ്‌സിഡി ആനുകൂല്യം അര്‍ഹരായവര്‍ക്കുമാത്രം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സബ്‌സിഡിക്ക് അര്‍ഹരായവര്‍ പാചകവാതകം ബുക്ക് ചെയ്യുമ്പോള്‍ പത്തുലക്ഷത്തില്‍ താഴെയാണ് വരുമാനമെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കണം.
ആദായനികുതി ബാധകമായ വാര്‍ഷികവരുമാനം പത്തുലക്ഷം രൂപയിലധികം കണക്കാക്കിയവര്‍ക്കാണ് സബ്‌സിഡി ആനുകൂല്യം നഷ്ടമാകുക. ഉപഭോക്താവിനോ, ദമ്പതികളില്‍ ഒരാള്‍ക്കോ പത്തുലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുണ്ടെങ്കിലും സബ്‌സിഡിക്ക് അര്‍ഹതയുണ്ടാകില്ല. രാജ്യത്തു നിലവില്‍ 16.35 കോടി പാചകവാതക ഉപഭോക്താക്കളാണുള്ളത്. ഇതില്‍ 14.78 കോടി ഉപഭോക്താക്കള്‍ക്കു ബാങ്ക് അക്കൗണ്ടുകളിലേക്കു സബ്‌സിഡി നേരിട്ടുനല്‍കുന്നുണ്ട്.
സബ്‌സിഡി സ്വയം ഉപേക്ഷിക്കാനുള്ള പദ്ധതിയില്‍ 52.5 ലക്ഷം പേര്‍ ആനുകൂല്യം വേണ്ടെന്നുവച്ചു. നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുന്നോടിയായാണു സബ്‌സിഡിയില്‍ നിന്ന് സ്വയം ഒഴിവാകാനായി ഗിവിറ്റ് അപ് പദ്ധതി കഴിഞ്ഞ മാര്‍ച്ചില്‍ നടപ്പാക്കിയത്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സബ്‌സിഡി സ്വയം ഉപേക്ഷിക്കുന്ന പദ്ധതി പ്രതീക്ഷിച്ചത്ര വിജയമായിരുന്നില്ല. കേരളത്തില്‍ സ്വയം ഒഴിവായത് 15,050 പേര്‍ മാത്രമാണ്. സബ്‌സിഡി ഒഴിവാക്കുന്നതിലൂടെ ലഭിക്കുന്ന തുക ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കു പാചകവാതക കണക്ഷന്‍ നല്‍കാനായി വിനിയോഗിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























