വെള്ളക്കരം ദിവസം പത്തു രൂപയെങ്കിലുമാക്കണം: ശമ്പള പരിഷ്‌കരണ കമ്മിഷന്‍

ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് ദിവസം പത്തു രൂപയെങ്കിലും ഒരു വീട്ടില്‍ നിന്നു ലഭിക്കത്തക്ക വിധം വെള്ളക്കരം കുത്തനെ കൂട്ടണം . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടേതിനു സമാനമായി ജലഅഥോറിറ്റി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കണമെന്നും പറയുന്നു. 18 ലക്ഷം കണക്ഷനും രണ്ട് ലക്ഷം പൊതുടാപ്പുകളും 20 ശതമാനം ജനങ്ങള്‍ക്ക് മാത്രം വെള്ളം നല്‍കുകയും ചെയ്യുന്ന ജല അഥോറിറ്റിയുടെ സഞ്ചിത നഷ്ടം 2620 കോടി രൂപയാണെന്നു കമ്മിഷന്‍ പറഞ്ഞു. വെള്ളക്കരം ചെലവിനനുസരിച്ച് ലഭിക്കുന്നില്ല. സംസ്ഥാന ഖജനാവിലെ പണം കൊണ്ടാണു സ്ഥാപനം നിലനില്‍ക്കുന്നത്. ലാഭവും നഷ്ടവുമില്ലാത്ത വിധം സ്ഥാപനത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയും വിധം വെള്ളക്കരം വര്‍ധന വേണമെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു. കുടിവെള്ളത്തിന്റെ കുത്തക ജല അഥോറിറ്റിക്കാക്കി മാറ്റണം. എല്ലാവര്‍ക്കും വെള്ളം നല്‍കാന്‍ കഴിയുന്ന സംവിധാനം വരുംവരെ ടാങ്കറുകളില്‍ അടക്കം വെള്ളമെത്തിക്കാന്‍ പൂര്‍ണ നിയന്ത്രണം ജലഅഥോറിറ്റിക്ക് ലഭിച്ചാല്‍ സാമ്പത്തിക നില മെച്ചപ്പെടും. പ്രവര്‍ത്തന ലാഭം വന്നാല്‍ ഉദ്യോഗസ്ഥര്‍ക്കു പ്രവര്‍ത്തന ബോണസ് നല്‍കണം. ഉപഭോക്താക്കള്‍ക്ക് സ്വയം നോക്കാനും ബില്‍ കണക്കാക്കാനും പണമടയ്ക്കാനും കഴിയും വിധമുള്ള മീറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തണം. അധിക ജീവനക്കാരെ മീറ്റര്‍ പരിശോധനയ്ക്ക് അടക്കം നിയോഗിക്കണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വാട്ടര്‍അഥോറിറ്റിയിലെ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പള സ്‌കെയില്‍ 895014640 എന്നത് 17500 37800 രൂപയായും ഉയര്‍ന്ന ശമ്പളം നിലവിലെ 5285063450 എന്നത് 103600123000 രൂപയായും വര്‍ധിപ്പിക്കണമമെന്നു കമ്മിഷന്‍ ശിപാര്‍ശ ചെയ്തു. ആകെ 25 സ്‌കെയിലുകളാണ് വാട്ടര്‍ അഥോറിറ്റിയില്‍. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ വകുപ്പ് എന്ന പരിഗണനയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമാനമായ ശമ്പള പരിഗണനയാണ് നല്‍കിയതെന്നു ചെയര്‍മാന്‍ പറഞ്ഞു. നിലവിലെ അടിസ്ഥാന ശമ്പളത്തില്‍ 2000 രൂപയുടെയെങ്കിലും വര്‍ധന വരത്തക്ക വിധം 12 ശതമാനം ഫിറ്റ്‌മെന്റ് ആനുകുല്യം അനുവദിക്കും. 2014 ജൂലൈ ഒന്നില 80 ശതമാനം ഡി.എ. പൂര്‍ണമായി ലയിപ്പിക്കും. വര്‍ഷത്തിന് അരശതമാനം വീതം സര്‍വീസ് വെയിറ്റേജും (പരമാവധി 15 ശതമാനം) നിര്‍ദേശിച്ചു. ഫിറ്റ്‌മെന്റ് ആനുകൂല്യവും സര്‍വീസ് വെയിറ്റേജും കൂടി കണക്കാക്കിയാല്‍ 12,000 രൂപയില്‍ കൂടുതല്‍ വര്‍ധന പാടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമാനമായി സമയബന്ധിത ഹയര്‍ഗ്രേഡ് ജല അഥോറിറ്റിയും നല്‍കും. കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീമും വാട്ടര്‍ അഥോറിറ്റിയിലും നടപ്പാക്കും. ജല അഥോറിറ്റിയിലെ ഇലക്ട്രിക്കല്‍ വിഭാഗം പുനഃസംഘടിപ്പിക്കണം. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഒരു തസ്തിക ആസ്ഥാനത്തും അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഒരു തസ്തിക വീതം മൂന്നു മേഖലകളിലും അസി. എന്‍ജിനീയര്‍മാരുടെ ഒരു തസ്തിക വീതം എല്ലാ സര്‍ക്കിളുകളിലും രണ്ടോമൂന്നോ ഓവര്‍സിയര്‍മാരുടെ തസ്തിക വീതം ഒരോ സര്‍ക്കിളുകളിലും സൃഷ്ടിക്കണം. ഓപ്പറേറ്റര്‍മാര്‍ക്കും ഉയര്‍ന്ന പ്രമോഷന്‍ അനുപാതം നടപ്പാക്കണം. ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന് തസ്തികകളിലേ നേരിട്ടുള്ള നിയമനം പാടുള്ളൂ. ഗ്രേഡ് രണ്ട് സ്ഥാനക്കയറ്റ തസ്തികയാക്കണം. റഗുലര്‍, പാര്‍ടൈം ജീവനക്കാരുടെ ഡി.എ. പെന്‍ഷന്‍ അടക്കം ആനുകൂല്യം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമാനമായി നല്‍കണം. സാങ്കേതികവും അല്ലാത്തതുമായ ജലസേചന വകുപ്പിലെ ജോലിയില്ലാത്ത ജീവനക്കാരുടെ സേവനം ജല അഥോറിറ്റിയില്‍ ഉപയോഗപ്പെടുത്തണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























