യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് വലിയ മെത്രാപ്പോലീത്തയുടെ കബറടക്കം ഇന്നു നടക്കും

യാക്കോബായ സഭയുടെ മലബാര്‍ ഭദ്രാസന മുന്‍ അധിപന്‍ യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് വലിയ മെത്രാപ്പോലീത്തയുടെ കബറടക്കം ഇന്നു നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു മാതൃഇടവകയായ പാമ്പാടി സെന്റ് മേരീസ് സിംഹാസന കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങുകള്‍ക്കു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. സഭയിലെ മെത്രാപ്പോലീത്തന്മാരും പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി നഥാനിയേല്‍ മോര്‍ ബര്‍ത്തലോമിയോസ് മെത്രാപ്പോലീത്തയും സഹകാര്‍മ്മികത്വം വഹിക്കും. രാവിലെ 8.30 നു ക്‌നാനായ അതിഭദ്രാസന ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത കുര്‍ബാന അര്‍പ്പിക്കും. വെള്ളൂര്‍ സെന്റ് സൈമണ്‍സ് പള്ളിയിലേക്കു 11.30 ന് ഭൗതികശരീരം നഗരകാണിക്കലിനായി വിലാപയാത്രയായി കൊണ്ടുപോകും. ഭൗതികശരീരം 12.45 ന് തിരികെ പള്ളിയിലെത്തിക്കും. സംസ്‌കാര ശുശ്രൂഷകള്‍ രണ്ടിനു ആരംഭിക്കും. മെത്രാപ്പോലീത്തയുടെ ഭൗതികശരീരം കഴിഞ്ഞ ദിവസം രാത്രിയാണ് പാമ്പാടിയിലെത്തിച്ചത്. നാനാതുറകളിലുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























