ഫിലിമില്ലത്രേ; എക്‌സ് റേയ്ക്ക് സ്വകാര്യ ലാബിലേക്ക് പൊയ്ക്കൊള്ളാന്‍ ഉത്തരവ്

ജില്ലാ മാതൃകാ ആശുപത്രിയായ പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ ഫിലിം ഇല്ലാത്തതിനാല്‍ എക്‌സ്‌റേ എടുക്കാന്‍ കഴിയാത്തതിനാല്‍ രോഗികള്‍ വലയുന്നു. ആഴ്ചകളായി വിവിധ പരിശോധനകള്‍ക്കായി എക്‌സ്‌റേ ലാബില്‍ എത്തുന്നവരോടു ഫിലിം ഇല്ല; പുറത്തു സ്വകാര്യ ലാബില്‍ പോകാനാണു ലാബിലുള്ളവരുടെ മറുപടി.
രോഗികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു കഴിഞ്ഞയാഴ്ച ഫിലിം എത്തിയെങ്കിലും ചെറിയ ഫിലിം മാത്രമേ വന്നിട്ടുള്ളു എന്നാണ് അധികൃതരുടെ പുതിയ മറുപടി. ആയതിനാല്‍ കൈ, കാല്‍ തുടങ്ങി ചെറിയ ഫിലിമില്‍ ഉള്‍ക്കൊള്ളുന്ന എക്‌സ്‌റേ മാത്രമേ ലാബില്‍ എടുക്കുന്നുള്ളു. നെഞ്ച്, വയര്‍ തുടങ്ങിയ വലിയ ഫിലിമില്‍ ഉള്‍ക്കൊള്ളുന്ന എക്‌സ്‌റേ വേണമെങ്കില്‍ പുറത്തു സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണു രോഗികള്‍.
30 രൂപയ്ക്ക് ആശുപത്രിയില്‍ എക്‌സ്‌റേ എടുക്കുന്നതിനു പകരം പുറത്ത് 100, 150 രൂപ മുടക്കിയാണു രോഗികള്‍ എക്‌സ്‌റേ എടുക്കുന്നത്. പണം കൈവശം ഇല്ലാത്തവര്‍ എക്‌സ്‌റേ എടുക്കാന്‍ കഴിയാതെ ചികില്‍സ നടത്താതെ പോകുന്ന അവസ്ഥയാണ്. ചെറിയ ഫിലിം മാത്രമെ ഉള്ളു, വലിയ ഫിലിം ഇല്ല എന്നാണു ലാബിലുള്ള ജീവനക്കാരുടെ മറുപടി. അതേസമയം സ്വകാര്യ ലാബുകാരെ സഹായിക്കാനാണു വലിയ ഫിലിം ഇല്ല എന്നു പറയുന്നതെന്നാണു രോഗികളുടെ പരാതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























