വരുമ്പോള്‍ എല്ലാം കൂടി ഒരുമിച്ച്.... വിരമിക്കും മുമ്പ് പ്രൊമോഷന്‍ പെരുമഴയില്‍ മുങ്ങി ബാലന്‍ എസ് ഐ..

സഹപ്രവര്‍ത്തകനെ എന്തു വിളിക്കുമൊന്നൊരു സംശയം സ്‌റ്റേഷനിലുള്ളവര്‍ക്ക്. ഹെഡി കോണ്‍സ്റ്റബിളെന്നോ,എസ് ഐ എന്നോ അതോ എഎസ് ഐ എന്നോ. ബാലന്‍ എന്ന സിവില്‍ പോലീസ് ഓഫീസറാണ് സംഭവത്തിലെ കക്ഷി. സര്‍വീസിന്റെ അവസാന മണിക്കൂറില്‍ എസ് ഐ യൂണിഫോം ധരിച്ചു വിരമിക്കാനഉള്ള അപൂര്‍വ ഭാഗ്യം. വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണു 19 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ രാജാക്കാട് പോലീസ് സ്‌റ്റേഷനിലെ എന്‍.കെ ബാലനെ ഹെഡ്‌കോണ്‍സ്റ്റബിളും, എഎസ്‌ഐയും എസ്‌ഐയുമാക്കികൊണ്ട് ഉത്തരവിറങ്ങിയത്. ഇന്നലെ വൈകിട്ടാണ് ബാലന്‍ വിരമിച്ചത്.
ക്രിമിനല്‍ കേസില്‍ ആരോപണ വിധേയനായി കോടതി ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അടിമാലി പൊളിഞ്ഞപാലെ നാംപുഴയില്‍ സ്വദേശിയായ ബാലന്റെ സ്ഥാനകയറ്റങ്ങളും 1996 ല്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായും 2007 ല്‍ എഎസ്‌ഐയായും 2010 ല്‍ എസ്‌ഐ ആയും സ്ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്നതായി ബാലന്‍ പറഞ്ഞു. ഇത് ലഭിക്കാത്തതിനെ തുടര്‍ന്ന് ഡിപ്പാര്‍ട്ടുമെന്റുകളിലും സര്‍ക്കാരിലുമൊക്കെ അപേക്ഷകള്‍ നല്‍കിയെങ്കിലും പ്രയോജനമുണ്ടാകാതെ വന്നതിനെ തുടര്‍ന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ബാലന് എസ്‌ഐ വരെയുള്ള എല്ലാ പ്രമോഷനുകളും ആനുകൂല്യങ്ങളും നല്‍കാന്‍ നവംബര്‍ മൂന്നിന് ട്രൈബ്യൂണല്‍ ഉത്തരവു നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സര്‍വീസില്‍ നിന്നു വിരമിക്കുന്നതിനു മുമ്പ് മണിക്കൂറുകള്‍ വ്യത്യാസത്തില്‍ മൂന്നു പ്രമോഷനുകള്‍ നല്‍കി ഇദ്ദേഹത്തെ എസ്‌ഐ ആയി നിയമിച്ചതും തുടര്‍ന്ന് വിരമിക്കല്‍ ഉത്തരവു നല്‍കിയതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























