തിരുവനന്തപുരത്ത് സി.എസ്.ഐ പള്ളിക്കു നേരെ ആക്രമണം: ഏഴുപേര്‍ക്ക് പരിക്ക്

പൗഡിക്കോണം പുതുകുന്ന് സി.എസ്.ഐ പള്ളിക്കു നേരെ ആക്രമണം. ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. അര്‍ദ്ധരാത്രിയാണ് സംഭവം ഉണ്ടായത്. മുപ്പതോളംപേരടങ്ങുന്ന സാമൂഹ്യവിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
പള്ളിയില്‍ അലങ്കാരപ്പണികളുടെ ജോലിക്കെത്തിയ ഞാണ്ടൂര്‍ക്കോണം വിജയഗിരിയില്‍ റെജി വിജയന്‍ (26), ചെമ്പഴന്തി കല്ലാട്ടുവിള നവ്യ മന്ദിരത്തില്‍ അലക്‌സ് ഫ്രാന്‍സിസ് (28), ചെമ്പഴന്തി കൊടിമൂല സജിന്‍ നിവാസില്‍ റെജിന്‍ പ്രസാദ് (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇതില്‍ റെജിയുടെ തലയ്ക്ക് ഏറ്റ പരിക്ക് അതീവ ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണം തടയാനെത്തിയ നാട്ടുകാരായ ഞാണ്ടൂര്‍ക്കോണം സോണി ഭവനില്‍ ഷൈന്‍ വി. സണ്ണി, അരങ്ങില്‍ നിവാസില്‍ അജിന്‍ വില്‍ഫര്‍, റോഷന്‍, ആന്‍ഡ്രൂസ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്നുരാവിലെ റോഡ് ഉപരോധിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എം.എ വാഹിദ് എം.എല്‍.എയും റൂറല്‍ എസ്.പി ഷെഫിന്‍ അഹമ്മദും ചേര്‍ന്ന് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഉപരോധം താത്കാലികമായി അവസാനിപ്പിച്ചു.
പള്ളി വാര്‍ഷികവുമായി ബന്ധപ്പെട്ട് നക്ഷത്ര-പുല്‍ക്കൂട് പ്രദര്‍ശനങ്ങള്‍ നടന്നിരുന്നു. അതിന്റെ സമാപനം ഇന്നലെയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ ഇവ മാറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രദര്‍ശനത്തിന്റെ സമാപനം കഴിഞ്ഞ് നക്ഷത്രങ്ങളും ലൈറ്റുകളും അഴിച്ചെടുക്കുമ്പോള്‍ മദ്യപിച്ചെത്തിയ എട്ടംഗ സംഘം തങ്ങള്‍ക്കു വേണ്ടി വീണ്ടും നക്ഷത്രങ്ങള്‍ തൂക്കിയിടണമെന്നും ലൈറ്റുകള്‍ കത്തിക്കണമെന്നും ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങല്‍ക്കു കാരണമായത്. നക്ഷത്രങ്ങളും ലൈറ്റുകളും എല്ലാം അഴിച്ചു കഴിഞ്ഞെന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറഞ്ഞ് വഴക്കുണ്ടാക്കി അവിടെനിന്ന് പോയി.
അര മണിക്കൂര്‍ കഴിഞ്ഞ് 30 ഓളം പേരെയുംകൂട്ടി മാരകായുധങ്ങളുമായി സംഘം മടങ്ങിയെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവമറിഞ്ഞ് തടയാനെത്തിയ നാട്ടുകാരില്‍ ചിലരെയും ഇവര്‍ മര്‍ദ്ദിച്ചു. പള്ളിയുടെ പ്രവേശന കവാടവും ട്യൂബ്‌ലൈറ്റുകളും സൗണ്ട് ബോക്‌സുകളും പുല്‍ക്കൂടുകളും തകര്‍ത്തു. പള്ളിക്കകത്ത് പ്രവേശിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. തുടര്‍ന്ന് അവിടുന്ന് അക്രമി സംഘം സ്ഥലംവിടുകയും ചെയ്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ പോത്തന്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























