പാര്‍ലമെന്റംഗങ്ങളുടെ കാന്റീന് ഭക്ഷണത്തിനു കുത്തനെ വിലക്കൂടി

പാര്‍ലമെന്റംഗങ്ങളുടെ കാന്റീന്‍ ഭക്ഷണത്തിനുള്ള സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കയതു സംബന്ധിച്ച ശുപാര്‍ശ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അംഗീകരിച്ചു. ഇതോടെ ഭക്ഷണവില 50% മുതല്‍ 70% വരെ ഉയര്‍ന്നു. ഇന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. പൊതു വിപണിയില്‍ ഭക്ഷണത്തിന് വന്‍ വില ഈടാക്കുമ്പോള്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് തുച്ഛമായ വിലയ്ക്കാണ് ഭക്ഷണം ലഭിച്ചിരുന്നത്. പരിപ്പുകറിക്ക് രണ്ടു രൂപയും ചിക്കന്‍ കറിക്ക് 37 രൂപയുമായിരുന്നു വില. വെജിറ്റബിള്‍ ഊണിനാകട്ടെ 18 രുപയും. സബ്‌സിഡി ഉപേക്ഷിച്ചതോടെ വെജ് ഊണിന് 30 രൂപ നല്‍കണം. നോണ്‍ വെജ് ഊണിന് 27 രൂപ കൂടിയിട്ടുണ്ട്. ചിക്കന്‍ കറിയുടെ വില 40 രൂപയായി. എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില 50% മുതല്‍ 79% വരെ ഉയര്‍ത്തിയിട്ടുണ്ടെന്ന് പാര്‍ലമെന്റ് ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ ജിതേന്ദ്ര റെഡ്ഡി അറിയിച്ചു.
ചില ഭക്ഷണ ഇനങ്ങളുടെ മാത്രം വില വര്‍ധിപ്പിക്കാനായിരുന്നു കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്. എന്നല്‍ ഭക്ഷണങ്ങളുടെയും വില വര്‍ധിപ്പിക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പത്തു വര്‍ഷം മുന്‍പാണ് ഭക്ഷണവില പുതുക്കി നിശ്ചയിച്ചത്. നോര്‍തേണ്‍ റെയില്‍വേ കാറ്ററിംഗ് സര്‍വീസാണ് പാര്‍ലമെന്റ് കാന്റീനില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. ഇതിനായി 60.7 കോടി രൂപ റെയില്‍വേയ്ക്ക് സബ്‌സിഡിയായി നല്‍കുന്നുണ്ട്. ലാഭമോ നഷ്ടമോ ഇല്ലാതെയാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്.
എം.പിമാരും മന്ത്രിമാരും പാര്‍ലമെന്റ് സ്റ്റാഫും സന്ദര്‍ശകരും മാധ്യമ പ്രവര്‍ത്തകരുമെല്ലാം ഭക്ഷണത്തിന് ആശ്രയിക്കുന്നത് കാന്റീന്‍ തന്നെയാണ്. പ്രതിദിനം ശരാശരി 4500 പേര്‍ കാന്റീനില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.
കാന്റീനിലെ ഭക്ഷണം പാഴാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. കൂടാതെ കാന്റീനില്‍ ചായ, കാപ്പി എന്നിവയ്ക്കുള്ള മെഷീന്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പാചക വാതക സബ്‌സിഡി റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























