വിഎസിന്റെ മകനെ രക്ഷിച്ചത് ജേക്കബ് തോമസ്; ആള്‍ദൈവം സന്തോഷ് മാധവന്റെ പരാതിയിലെ ഗൂഢാലോചന കണ്ടെത്തിയത് വിദഗ്ധമായി; കൈക്കൂലി കേസിലെ കള്ളക്കളി വിദ്ഗദ്ധമായി പൊളിച്ചു

എല്ലാം പ്രത്യുപകാരമോ...പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ കൈക്കൂലിക്കേസില്‍ കുടുക്കാനുള്ള നീക്കം പൊളിച്ചത് എഡിജിപി ജേക്കബ് തോമസ്. ആള്‍ദൈവം സന്തോഷ് മാധവനെ ഉപയോഗിച്ച് ചിലര്‍ നടത്തിയ ഗൂഢനീക്കമാണ് തകര്‍ത്തത്. 2006ല്‍ തലയോലപ്പറമ്പിലെ ലോഡ്ജില്‍വച്ച് പണം കൈമാറിയെന്ന സന്തോഷ് മാധവന്റെ മൊഴി വ്യാജമാണെന്നു അതിസമര്‍ത്ഥമായാണ് ജേക്കബ് തോമസ് തെളിയിച്ചത്.
സംഭവം വിവാദമാക്കി രക്ഷപ്പെടാനാണ് സന്തോഷ് മാധവന്‍ ശ്രമിച്ചതെന്നായിരുന്നു കണ്ടെത്തല്‍. ഉന്നതരായ ചിലരുടെ പിന്തുണ അയാള്‍ക്ക് ഉള്ളതായി സംശയിക്കുന്നെന്നും ജേക്കബ് തോമസ് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിനെ അറിയിച്ചു. ഇക്കാര്യം അദ്ദേഹം ഫയലില്‍ രേഖപ്പെടുത്തി. ഇതോടെ സര്‍ക്കാര്‍ വെട്ടിലായി. തുടര്‍ന്ന് കേസന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള ഫയല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ചുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് ആ കേസ് പൊളിഞ്ഞത്.
വി.എ. അരുണ്‍കുമാറിലൂടെ വി.എസിനെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി രാഷ്ട്രീയ ലാഭമുണ്ടാക്കാനും നടത്തിയ നീക്കമാണ് ഇതെന്നായിരുന്നു ജേക്കബ് തോമസിന്റെ കണ്ടെത്തല്‍. ലൈംഗിക പീഡനക്കേസില്‍ പ്രതിയായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരിക്കെയാണ് സന്തോഷ് മാധവന്‍, വി.എ. അരുണ്‍കുമാറിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ചത്. കോട്ടയത്ത് ഏഴര ഏക്കര്‍ പാടം നികത്താന്‍ സഹായിക്കാമെന്നു പറഞ്ഞ് അരുണ്‍കുമാര്‍ 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണം വിജിലന്‍സിനു കൈമാറി.
അന്വേഷിച്ച് മുഴുവന്‍ വസ്തുതകളും പുറത്തുകൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവിന് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്നു രഹസ്യാന്വേഷണം നടത്തണമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആദ്യം അന്വേഷിച്ച വിജിലന്‍സ് സംഘം കേസുമായി ബന്ധപ്പെട്ട് വി.എസിന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് ജേക്കബ് തോമസ് വിജിലന്‍സില്‍ ചുമതലയേറ്റത്. പ്രത്യേകസംഘത്തിന്റെ അന്വേഷണരീതിയില്‍ സംശയം തോന്നിയ അദ്ദേഹം കേസിന്റെ മുഴുവന്‍ രേഖകളും തന്റെ ഓഫീസിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. ഫയല്‍ ജേക്കബ് തോമസിന്റെ മുന്നിലെത്തിയപ്പോള്‍ സന്തോഷ് മാധവന്റെ ആരോപണങ്ങള്‍ പൊള്ളയാണെന്നു തെളിഞ്ഞു. കേസന്വേഷണത്തിനിടയില്‍ ലഭിച്ച മൊഴിയാണ് നിര്‍ണായകമായത്.
അരുണ്‍കുമാറിനെതിരേ മൊഴി നല്‍കണമെന്നു തന്റെമേല്‍ സമ്മര്‍ദം ഉണ്ടായിരുന്നെന്ന് സാക്ഷി അറിയിച്ചതോടെയാണ് ഗൂഢാലോചന വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വനിതാ അഭിഭാഷകയെയും മൂന്നു സിപിഐ(എം). നേതാക്കളെയും വിജിലന്‍സ് ചോദ്യംചെയ്തു. 2006ല്‍ തലയോലപ്പറമ്പിലെ ലോഡ്ജില്‍വച്ച് പണം കൈമാറിയെന്ന സന്തോഷ് മാധവന്റെ മൊഴി വ്യാജമാണെന്നു തെളിഞ്ഞു. കോഴ നല്‍കാനായി തന്റെ അക്കൗണ്ടില്‍നിന്ന് 50 ലക്ഷം രൂപ പിന്‍വലിച്ചെന്നു സന്തോഷ് മാധവന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ തുക മറ്റൊരു ഇടപാടിന് അയാള്‍ ചെലവഴിച്ചതായി വിജിലന്‍സ് കണ്ടെത്തി. ഇതോടെയാണ് കേസ ഇല്ലാതെയായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























