എന്‍.എസ്.എസിനെ കാവി പുതപ്പിക്കാന്‍ ബി.ജെ.പി വരേണ്ടതില്ല: ജി.സുകുമാരന്‍ നായര്‍

കാവി ഉടത്ത് മറ്റൊരു കാവി പുതുപ്പിക്കാന്‍ ആരും എന്‍.എസ്.എസിന്റെ അടുത്തേക്ക് വരേണ്ടതില്ലന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സൗമ്യമായി ഇടപഴകുന്നവരോട് അതേ രീതിയിലാവും എന്‍.എസ്.എസും പെരുമാറകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്നം ജയന്തി ആഘോഷങ്ങള്‍ പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുകുമാരന്‍ നായര്‍. നായന്മാര്‍ക്ക് നായരായി തന്നെ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാക്കണം. എന്‍.എസ്.എസിനെ വിരട്ടി കാര്യം സാധിക്കാമെന്ന് ആരും കരുതേണ്ട. ബി.ജെ.പിയെ എന്‍.എസ്.എസ് ശത്രുക്കളായി കാണുന്നില്ല. എന്നാല്‍, ബി.ജെ.പിയിലെ ഒരു വിഭാഗം എന്‍.എസ്.എസിനെ അലോസരപ്പെടുത്തുന്ന സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്‍.എസ്.എസിന്റെ നിലപാടുകളോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ യു.ഡി.എഫ് ഭരണനേതൃത്വത്തെ പ്രകീര്‍ത്തിച്ചും എല്‍.ഡി.എഫിനെ കടന്നാക്രമിക്കാതേയും മന്നം ജയന്തി ആഘോഷങ്ങളില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസംഗം. നായരെ നായരായി അംഗീകരിക്കുന്ന യു.ഡി.എഫിനേയും എല്‍.ഡി.എഫിനേയും ബി.ജെ.പി കണ്ടു പഠിക്കണം. അവിടെയും ഇവിടെയും ഇരുന്ന് എന്‍.എസ്.എസിനെ ഇടിച്ചുതാഴ്ത്താണ് ശ്രമിക്കുകയാണ്. മന്നത്ത് പത്മനാഭനുശേഷം കുടിപ്പള്ളിക്കൂടം പോലും തുടങ്ങിയില്ലെന്നാണ് ദുഷ്പ്രചരണം. കൂടുതല്‍ കരയോഗങ്ങള്‍, ആശുപത്രികള്‍ തുടങ്ങി എല്ലാത്തിലും എന്‍.എസ്.എസിന് പുരോഗതിയുണ്ടായെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























