ആള്‍ ഇന്ത്യ പെര്‍മിറ്റ് പണിയാകും... റോബിനെ തിരിച്ചു തരണമെന്ന് ഗാന്ധിപുരം ആര്‍ടിഒക്ക് ഇന്ന് കത്ത് നല്‍കുമെന്ന് ബസ് ഉടമ; റോബിന്‍ ഇഫക്ട് ആയി തിരുവനന്തപുരത്ത് ഓറഞ്ച് ബസ് പിടിച്ചെടുത്തു, പകരം ബസ് കിട്ടാതെ ട്രാപ്പിലായി എംവിഡി; പുതുക്കിയ ആള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടങ്ങള്‍ക്കെതിരെ കെഎസ്ആര്‍ടിസിയുടെ ഹര്‍ജി
കേരളത്തില്‍ തരംഗമായ റോബിന്‍ ബസും മുതലാളിയും തമിഴാനാട്ടിലും താരമാകുന്നു. റോബിന്‍ ബസ് ഉടമ പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് കത്തു നല്‍കും. ഗാന്ധിപുരം ആര്‍ടി ഓഫീസിലെത്തിയാണ് കത്ത് നല്‍കുക. ഓഫീസ് അവധിയായതിനാല്‍ മോട്ടോര്‍ വെഹിക്കിള്‍ ഡയറക്ടര്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്‌നാട് ആര്‍ടിഒ നേരത്തെ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ബസുടമ കത്ത് നല്‍കുന്നത്. ബസിലെ യാത്രക്കാരെ ഇന്നലെ രാത്രിയോടെ തന്നെ നാട്ടിലേക്ക്എത്തിച്ചിരുന്നു. വാളയാര്‍ അതിര്‍ത്തി വരെ തമിഴ്‌നാട് ആര്‍ടിസി ബസിലും ഇതിനു ശേഷം ബസുടമയും വാഹനം ഏര്‍പ്പാട് ചെയ്തിരുന്നു. ഈ വാഹനത്തിലാണ് യാത്രക്കാരെ പത്തനംതിട്ടയിലെത്തിച്ചത്.
22ന് ചൊവ്വാഴ്ച റോബിന്‍ ബസ് പെര്‍മിറ്റ് സംബന്ധിച്ച് വിധി വരാനിരിക്കെ കേരള സര്‍ക്കാര്‍ ഒത്താശയോടെ നടത്തുന്ന നാടകമാണിതെന്ന് റോബിന്‍ ബസുടമ പറഞ്ഞു. നിലവില്‍ ആര്‍ടിഒ കസ്റ്റഡിയിലെടുത്ത ബസ് മൂന്ന് ദിവസത്തിനകം വിട്ടു തരാം, എന്നാല്‍ കേരളത്തില്‍ നിന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബസ് പിടിച്ചെടുത്തതെന്നും ഗിരീഷ് പറഞ്ഞു.
രണ്ടാംദിനം സര്‍വീസിന് ഇറങ്ങിയ റോബിന്‍ ബസ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പിടികൂടി പൂട്ടിയിട്ടത്. തൊടുപുഴയ്ക്ക് സമീപം വെച്ച് കേരള എം വി ഡി ഉദ്യോഗസ്ഥര്‍ തടഞ്ഞ്, പരിശോധിച്ചു. 7500 രൂപ പിഴയുമിട്ടു. പിന്നീട് ഒരിടത്തും പരിശോധന ഉണ്ടായില്ല. എന്നാല്‍ വാളയാറും കടന്ന് ഉച്ചയോടെ കോയമ്പത്തൂരില്‍ എത്തേണ്ട ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഗാന്ധിപുരം സെന്‍ട്രല്‍ ഓഫീസിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുരുക്കുകളെല്ലാം അഴിച്ച് ഇനിയും സര്‍വീസ് തുടരണമെങ്കില്‍ റോബിന്‍ബസ് ഉടമ ഗിരീഷിന് കോടതിയെ തന്നെ ആശ്രയിക്കേണ്ടി വരും.
അതിനിടെ ബെംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തുന്നതിടെ ഓറഞ്ച് എന്ന ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും. യാത്രക്കിടെ ബസ് പിടിച്ചെടുത്ത മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന് ബസ് ജീവനക്കാര്‍ ആരോപിക്കുന്നു. യാത്രക്കാരുടെ പ്രതിഷേധനത്തെ തുടര്‍ന്ന് പിടിച്ചെടുത്ത ബസ് ഒന്നര മണിക്കൂറിനുശേഷം വിട്ടുകൊടുത്തു. റോബില്‍ ബസ് മോഡല്‍ സര്‍വ്വീസ് നടത്തുന്ന കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ പിടിക്കാന്‍ പ്രത്യേക പരിശോധന നടത്തുകയാണ് മോട്ടോര്‍വാഹന വകുപ്പ്.
വെള്ളിയാഴ്ച രാത്രി സംഗീത കോളജ് ജംഗ്ഷനില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത ഓറഞ്ചെന്ന ടൂറിസ്റ്റ് ബസ് കസ്റ്റഡിലെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ വാക്കേറ്റമുണ്ടായി. ബസ് ജീവനക്കാര്‍ ബസുമെടുത്ത് മുന്നോട്ടു നീങ്ങി. പാപ്പനംകോടു വെച്ച് ബസ് തടഞ്ഞ മോട്ടോര്‍ വാഹന ഉദ്യോസ്ഥര്‍ ബസ് കസ്റ്റഡിലെടുത്തു. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനാണ് ബസ് നെയ്യാറ്റിന്‍കര കെഎസ്ആര്‍ടി ബസ് സ്റ്റാന്റ് വരെ ഓടിച്ചത്. സീറ്റ് ബെല്‍റ്റ് ഇടാതെ ബസ് ഓടിച്ച ഉദ്യോഗസ്ഥന്‍ മോശമായി സംസാരിച്ചുവെന്നാണ് ബസുകാരുടെ പരാതി.
എന്നാല്‍ ബസ് ജീവനക്കാരന്‍ ചിത്രീകരിച്ച വീഡിയോ എഡിററ് ചെയ്തുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രക്കാരെ ബെംഗളൂരിലേക്ക് കയറ്റിവിടാനായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രമം. അപ്പോഴും ബസുടമകളും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേററമുണ്ടായി. ഒന്നരമണിക്കൂര്‍ യാത്രക്കാര്‍ ബസില്‍ കുരുങ്ങി. കെഎസ്ആര്‍ടിസി ബസ് കിട്ടാതെ വന്നതോടെ മോട്ടോര്‍ വാഹനപ്പ് ഉദ്യോഗസ്ഥര്‍ വെട്ടിലായി. യാത്രക്കാരും ഉദ്യോഗസ്ഥര്‍ക്കു നേരെ തിരിഞ്ഞു. ഒടുവില്‍ പിഴടിക്കാനുളള നോട്ടീസും നല്‍കി ബസ് രാത്രി വിട്ടുനല്‍കി.
അതിനിടെ ആള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകള്‍ ചോദ്യം ചെയ്ത് കെ.എസ്.ആര്‍ ടി സി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇക്കഴിഞ്ഞ മെയ് മാസം നിലവില്‍ വന്ന ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ 6, 10 എന്നിവ 1988 ലെ മോട്ടോര്‍ വാഹന നിയമത്തിനെതിരാണ്. പ്രസ്തുത ചട്ടങ്ങള്‍ പ്രകാരമുള്ള ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുകള്‍ റദ്ദാക്കണമെന്നാണ് കെഎസ്ആര്‍ ടി സിയുടെ ആവശ്യം. ദേശസാത്കൃത റൂട്ടിലൂടെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത വാഹനങ്ങള്‍ നിയന്ത്രിക്കണമെന്നും ഇത്തരം പെര്‍മിറ്റിലൂടെ സ്റ്റേജ് കാര്യേജായി ഓടിക്കുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നിങ്ങനെയാണ് ആവശ്യങ്ങള്‍.
ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജായി ഉപയോഗിക്കുന്നുവെന്നതാണ് നിലവിലുള്ള ആക്ഷേപം. ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള പത്തനംതിട്ട - കോയമ്പത്തൂര്‍ റൂട്ടിലോടിയ റോബിന്‍ ബസ് കഴിഞ്ഞ ദിവസം സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നാലിടത്തായി തടഞ്ഞു പിഴയിടുകയും പിന്നീട് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha