ഒടുവില്‍ ആശ്വാസം.... തലസ്ഥാനത്ത് നിന്നും ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി.... തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്നാണ് ഇന്നലെ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായത്

ഒടുവില്‍ ആശ്വാസം.... തലസ്ഥാനത്ത് നിന്നും ഇന്നലെ കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയില്‍ നിന്നാണ് ഇന്നലെ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായത്. കന്യാകുമാരിയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് ഇവരിലേക്ക് എത്തിച്ചേര്‍ന്നത്. മൂന്ന് പേരും വട്ടപ്പാറ എല്‍ എം എസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥികള്‍ രാത്രി വൈകിയും തിരിച്ചെത്താതെ വന്നതോടെയാണ് വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചത്. തലസ്ഥാനത്തെ മാളുകളിലെ സിസിടിവികളെല്ലാം പോലീസ് പരിശോധിച്ചിരുന്നു.
"
https://www.facebook.com/Malayalivartha