കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പശ്ചാത്തലത്തില്‍ തലശേരി സെഷന്‍സ് കോടതിയിലാണ് ജയരാജന്‍ ഇന്നലെ അപേക്ഷ സമര്‍പ്പിച്ചത്.ആര്‍.എസ്.എസിന്റെ നിര്‍ദ്ദേശപ്രകാരം സിബിഐ തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ജയരാജന്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ തവണ പി.ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിക്കളഞ്ഞിരുന്നു. കോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കും പി.ജയരാജന്റേയും സിബിഐയുടേയും അടുത്ത നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























