വിവരം അറിയുന്നത് ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 1:45നാണ്. ജീവൻ രക്ഷിക്കാനാണ് ഉടൻ ആശുപത്രിയിൽ കൊണ്ടുപോയത്. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നു...നടന്ന സംഭവത്തെ കുറിച്ച് ആരും ഒന്നും പറയരുത്.... എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണ്....ക്രൂരമർദ്ദനം ഒളിച്ചുവെക്കാൻ ഡീൻ എം കെ നാരായണൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ചർച്ചയാകുന്നു..!
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത് ക്രൂരമർദ്ദനം ഒളിച്ചുവെക്കാൻ ഡീൻ എം കെ നാരായണൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ചർച്ചയാകുന്നത്. സിദ്ധാർത്ഥൻ മരിച്ച് നാലാം ദിവസം ഡീൻ നടത്തിയ പ്രസംഗം ഗൂഢാലോചനയ്ക്ക് തെളിവാണ്. ഫെബ്രുവരി 22ന് കോളേജിൽ വെച്ച് നടന്ന അനുശോചന യോഗത്തിലായിരുന്നു ഡീനിന്റെ പ്രസംഗം. നടന്ന സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുതെന്നും എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണെന്നും പ്രസംഗത്തിനിടെ ഡീൻ പറയുന്നുണ്ട്. സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ പ്രതികൾക്ക് മേൽ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് കുടുംബം. ഇതിനിടെയാണ് ഡീനിന്റെ പ്രസംഗം.
പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയാണ്; 'വിവരം അറിയുന്നത് ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 1:45നാണ്. ജീവൻ രക്ഷിക്കാനാണ് ഉടൻ ആശുപത്രിയിൽ കൊണ്ടുപോയത്. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നു. ശേഷം വേറെ മാർഗം ഇല്ല. പൊലീസിനെ വിവരം അറിയിച്ചു. പോസ്റ്റുമോർട്ടം ചെയ്യണമെങ്കിൽ ബന്ധുക്കളുടെ സാന്നിധ്യം വേണം. അതുകൊണ്ട് വീട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചു. നടന്ന സംഭവത്തെ കുറിച്ച് ആരും ഒന്നും പറയരുത്. എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിന് പിന്നാലെ 22 ബാച്ചിൽ ഉള്ളവർക്ക് വലിയ പ്രശ്നം ഉണ്ടായി. അതുകൊണ്ടാണ് അനുശോചന സമ്മേളനം വൈകിയത്. സംഭവിച്ചത് ഒരു പ്രത്യേക കേസ് ആണ്. അതുകൊണ്ട് ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകരുത്. നടന്നത് എന്താണെന്ന് ആരും ഒന്നും ഷെയർ ചെയ്യരുത്', ഡീൻ എം കെ നാരായണൻ അനുശോചന സമ്മേളനത്തിൽ പറഞ്ഞു.
ഇതോടെ കൊലപാതക ഗൂഢാലോചനയിൽ ഡീനിനുള്ള പങ്കും വ്യക്തമാകുകയാണ്. മൃതദേഹം പൊലീസെത്തുന്നതിന് മുമ്പ് ആശുപത്രിയിലേക്ക് മാറ്റിയത് പ്രതികളുടെ സാന്നിധ്യത്തിലാണ്. ഇതിന് ഡീനും കൂട്ടു നിന്നുവെന്നാണ് ആരോപണം. ഒരു പെൺകുട്ടിയുടെ പരാതിയിലായിരുന്നു സിദ്ധാർത്ഥിനെതിരായ ആൾക്കൂട്ട വിചാരണ. ഈ പെൺകുട്ടി ഇതുവരെ പ്രതിയായിട്ടില്ല. സിദ്ധാർത്ഥൻ കൊലക്കേസിൽ ഡീനും പെൺകുട്ടിയും ഒരു പോലെ കുറ്റക്കാരാണെന്ന് തെളിയിക്കുന്നതാണ് പുറത്തു വന്ന പ്രസംഗം. എന്നാൽ ഡീനിന്റെ രാഷ്ട്രിയ സ്വാധീനം നടപടി എടുക്കാൻ പൊലീസിന് തടസ്സമാകുന്നുവെന്ന വാദവുമുണ്ട്.
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥൻ ആൾക്കൂട്ടവിചാരണയ്ക്ക് ഇരയായി ആത്മഹത്യചെയ്ത കേസിലെ ആസൂത്രകൻ സിൻജോ ജോൺസൺ ഹോസ്റ്റലിലെ തെളിവെടുപ്പിനെത്തിയത് ഒരു കൂസലുമില്ലാതെ നിന്നതും ചർച്ചകളിലുണ്ട്. പൊലീസിന്റെ ചോദ്യങ്ങൾക്ക് ഭാവഭേദങ്ങളൊന്നുമില്ലാതെ മറുപടിനൽകി. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് കല്പറ്റ ഡിവൈ.എസ്‌പി. ടി.എൻ. സജീവിന്റെ നേതൃത്വത്തിലുള്ള സംഘം സിൻജോയുമായി തെളിവെടുപ്പിനെത്തിയത്. ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിലായിരുന്നു ആദ്യ തെളിവെടുപ്പ്. കുറ്റസമ്മതവും നടത്തി.
സിദ്ധാർഥനെ മർദിക്കാനുപയോഗിച്ച ഗ്ലൂഗണിന്റെ വയർ മുറിയിലെ കട്ടിലിനടിയിൽനിന്ന് സിൻജോ എടുത്തുനൽകി. ആൾക്കൂട്ടവിചാരണ നടത്തിയ ഹോസ്റ്റൽ നടുമുറ്റവും സിൻജോ പൊലീസ് ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. ശേഷം സിൻജോ താമസിച്ചിരുന്ന 36-ാം നമ്പർ മുറിയിലേക്കാണ് സംഘം പോയത്. മുറിയിൽനിന്ന് കണ്ടെത്തിയ കറുപ്പുനിറമുള്ള റബ്ബർചെരുപ്പുകൾ തന്റേതാണെന്ന് സിൻജോ സമ്മതിച്ചു.
ചെരുപ്പിന്റെ അളവുൾപ്പെടെ രേഖപ്പെടുത്തേണ്ടതിനാലും റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടതിനാലും സിൻജോയുടെ മുറിയിൽ കൂടുതൽസമയം ചെലവഴിച്ചു. ഫോട്ടോകൾ എടുത്തപ്പോഴും സിൻജോയ്ക്ക് ഭാവവ്യത്യാസമുണ്ടായില്ല.
https://www.facebook.com/Malayalivartha