ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലെത്തുമെന്ന് കെ.പി.സി.സി രാഷ്ട്രീയ പ്രചാരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തല....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലെത്തുമെന്ന് കെ.പി.സി.സി രാഷ്ട്രീയ പ്രചാരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തല.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവരാണ് പ്രചാരണത്തിനെത്തുക. 20ന് പ്രിയങ്ക ഗാന്ധി ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും.
24ന് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും പ്രചാരണത്തിനെത്തും. 21ന് പി. ചിദംബരം തിരുവനന്തപുരത്തെത്തും. 22ന് രാഹുല്‍ ഗാന്ധി തൃശൂര്‍, കൊട്ടാരക്കര, ആലപ്പുഴ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha