Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു...ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് വിവരം..ഇത് വരെയും പിടികൂടാനായില്ല...


അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ, ) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു... കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും... മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം..


ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം


ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു... ഇന്ന്എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി , ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനം


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..

പൂരം കലക്ക് പിണറായിയുടെകൈയബദ്ധം ! സി.പി.എം നിലം തൊടില്ലെന്ന് ഇന്റലിജൻസ്...തൃശൂർ പൂരം സർക്കാർ കലക്കിയത് 26 ന് നടക്കുന്ന

22 APRIL 2024 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു...ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് വിവരം..ഇത് വരെയും പിടികൂടാനായില്ല...

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ, ) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു... കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും... മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം..

കെ സുധാകരന്‍ കുറ്റവിമുക്തന്‍... ഇ.പി.ജയരാജനെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍.... കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്രതിപട്ടികയില്‍ ഒഴിവാക്കികൊണ്ട് ഉത്തരവിറക്കിയത്

കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 75 പവന്‍... വാതില്‍ കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം

മൂന്നാറില്‍ വീണ്ടും സജീവമായി പടയപ്പ... കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെത്തി പച്ചക്കറി മാലിന്യങ്ങള്‍ കഴിച്ച ശേഷം തിരിക കാട്ടിലേക്ക് മടങ്ങുന്നതാണ് പടയപ്പയുടെ ഇപ്പോഴത്തെ രീതി

വോട്ടെടുപ്പിൽ ബി.ജെ പി യുടെ സാധ്യതകൾ വർധിപ്പിച്ചതായി ഇന്റലിജൻസ്. വരും മണിക്കൂറുകളിൽ ഈ സാധ്യത മുന്നിൽ കണ്ട് പ്രവർത്തനം ശക്തിപ്പെടുത്താൻ ബി.ജെ പി 

കേന്ദ്ര  നേത്യത്വം സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി. ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചയുടനെയാണ് തൃശൂർ കമ്മിഷണർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി ഇലക്ഷൻ കമ്മീഷന്റെ അനുമതി 

തേടിയത്. സംസ്ഥാന വ്യാപകമായി ഇടതുമുന്നണി സ്ഥാനാർത്ഥികൾ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനെനെയും പ്രതിഷേധം അറിയിച്ചു. തൃശൂരി

ന്റെ  അയൽ മണ്ഡലത്തിൽ മത്സരിക്കുന്ന 

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ സാധ്യതകളും ഇല്ലാതായി. ഇലക്ഷന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വൻ അടിയൊഴുക്കിനാണ് പൂരം കലക്കൽ കാരണമായത്.


മാധ്യമങ്ങൾ  വിഷയത്തിൽ ഇടപെട്ടതോടെയാണ് മുഖ്യമന്ത്രി 

പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക്  നിർദേശം നൽകിയത്  വിവാദങ്ങളുണ്ടായിട്ടും ഡിജിപി റിപ്പോർട്ട് തേടിയിരുന്നില്ല. ഉത്തരവാദികളെ സർക്കാർ തള്ളി പറഞ്ഞുമില്ല.


തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പൊലീസ് പരിധിവിട്ടതാണു വിവാദമായത്. ഇതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ച് പൂരം നിർത്തിവയ്ക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായി. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചിരുന്നു.

 

പുലർച്ചെ 3നു നടക്കേണ്ട വെടിക്കെട്ട്, മാരത്തൺ ചർച്ചകൾക്കൊടുവിൽ 4 മണിക്കൂർ വൈകി പകൽവെളിച്ചത്തിലാണു നടത്തിയത്. ഉറക്കമിളച്ചു കാത്തിരുന്നിട്ടും വെടിക്കെട്ടിന്റെ വർണഭംഗി ആസ്വദിക്കാൻ പൂരപ്രേമികൾക്കായില്ല. പൂരത്തലേന്നുതന്നെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ തുടങ്ങിയിരുന്നു. മഠത്തിൽവരവിനിടെ ഉത്സവപ്രേമികൾക്കു നേരെ കയർക്കാനും പിടിച്ചു തള്ളാനും മുന്നിൽനിന്നതു സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നേരിട്ടാണെന്നും  ആക്ഷേപമുയർന്നു.


തൃശൂര്‍ പൂരത്തിനിടെ പോലീസ് നടത്തിയ അതിക്രമങ്ങള്‍ ആസൂത്രിതമെന്നാണ്  ആക്ഷേപം. ഇക്കുറി മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കാനുള്ള ശ്രമം സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടങ്ങിയിരുന്നു. പ്രതിസന്ധി സൃഷ്ടിച്ച് പൂരം നടത്തിപ്പ് ഏറ്റെടുക്കാനുള്ള ശ്രമമാണ് ഇടത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തുന്നതെന്നാണ് പൂരം സംഘാടകര്‍ പറയുന്നത്.


പൂരം പ്രദര്‍ശന നഗരിയുടെ വാടക കുത്തനെ കൂട്ടിച്ചോദിച്ച് കൊച്ചിന്‍ ദേവസ്വംബോര്‍ഡാണ് ആദ്യം പ്രതിസന്ധി സൃഷ്ടിച്ചത്. 40 ലക്ഷം രൂപയോളമാണ് മൈതാനത്തിന് വാടകയായി പൂരം സംഘാടകര്‍ ദേവസ്വംബോര്‍ഡിന് നല്കുന്നത്. ഇത് രണ്ടുകോടിയായി വര്‍ധിപ്പിച്ച് നല്കണമെന്ന് ബോര്‍ഡ് ആവശ്യപ്പട്ടു. ഇത്രയും തുക വാടക നല്കിയാല്‍ പൂരം നടത്താനാകില്ല എന്നറിഞ്ഞിട്ടും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പിടിവാശി തുടര്‍ന്നു. പ്രദര്‍ശനം ആരംഭിക്കേണ്ട തീയതി കഴിഞ്ഞിട്ടും മൈതാനം വിട്ടുനല്കിയില്ല.


പൂരം സംഘാടകര്‍ പലവട്ടം പരാതിപ്പെട്ടിട്ടും സര്‍ക്കാരോ ജനപ്രതിനിധികളോ ഇടപെട്ടില്ല. ഒടുവില്‍ പൂരം നടക്കില്ലെന്നും വന്‍ പ്രതിഷേധം ഉയരുമെന്നും വ്യക്തമായപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ട് പഴയ വാടകയും എട്ട് ശതമാനം വര്‍ധനയും മതിയെന്ന് തീരുമാനിച്ചത്. അപ്പോഴേക്കും പ്രദര്‍ശനം തുടങ്ങേണ്ട സമയം വൈകിയിരുന്നു. അത് ഇക്കുറി സംഘാടകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കി.


ആനയെഴുന്നള്ളിപ്പിനെച്ചൊല്ലിയായിരുന്നു അടുത്ത ഉടക്ക്. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ 50 മീറ്റര്‍ അകലെ മാത്രമേ ആളുകള്‍ നില്‍ക്കാവൂ എന്നതുള്‍പ്പെടെ അസാധ്യമായ ഒട്ടേറെ നിബന്ധനകളുമായി വനംവകുപ്പ് പൂരത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് രംഗത്തെത്തി. കേരളത്തിലെ ഒരു ഉത്സവത്തിനും ആഘോഷച്ചടങ്ങിനുമില്ലാത്ത നിബന്ധനകളാണ് തൃശൂര്‍ പൂരത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് സര്‍ക്കാരിന് ഇതില്‍ നിന്നും പിന്മാറേണ്ടി വന്നത്. പൂരത്തിന്റെ തലേന്നും ആനകളെ പരിശോധിക്കുന്നതിന്റെ പേരില്‍ ഉടക്കുണ്ടാക്കാന്‍ വനംവകുപ്പ് ശ്രമം തുടര്‍ന്നു. ഏറ്റവും ഒടുവിലാണ് പോലീസിന്റെ കൈയാങ്കളി. രാത്രി പതിനൊന്ന് മണി മുതല്‍ പോലീസിന്റെ അതിക്രമം സഹിക്കാതെ ഭാരവാഹികള്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനേയും റവന്യൂ മന്ത്രി കെ. രാജനേയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നു. ഏഴ് മണിക്കൂറിന് ശേഷം രാവിലെ ആറിനാണ് മന്ത്രി രാജന്‍ എത്തിയത്. ദേവസ്വം മന്ത്രി ഇടപെട്ടതേയില്ല.


പൂരം സുഗമമായി നടത്താനാകാത്ത അന്തരീക്ഷം സൃഷ്ടിച്ച് സംഘാടകരെ പ്രതിന്ധിയിലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്. പൂരം പ്രദര്‍ശനത്തിന്റെ നടത്തിപ്പ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്ന് രണ്ട് വര്‍ഷം മുന്‍പ് അവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രദര്‍ശനത്തിലൂടെയാണ് പൂരം നടത്തിപ്പിനാവശ്യമായ ധനം ഓരോ വര്‍ഷവും കണ്ടെത്തുന്നത്. ഇത് കൈമാറിയാല്‍ സമ്പൂര്‍ണ നിയന്ത്രണവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൈയിലാവും. സംഘാടകര്‍ കൈമാറ്റത്തിന് വിസമ്മതിച്ചതോടെയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശത്രുതാപരമായ നീക്കമാരംഭിച്ചത്.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഈഗോയും അനാവശ്യമായ ഇടപെടലുമാണ് തൃശൂർ പൂരം അലങ്കോലമാകാൻ മറ്റൊരു കാരണം. എന്നാൽ സർക്കാർ നിർദ്ദേശമില്ലാതെ ഒരു ഉദ്യോഗസ്ഥന് ഇങ്ങനെ ചെയ്യാനാവുമോ എന്ന സംശയവും രാഷ്ട്രീയ  നേതൃത്വത്തിനുണ്ട്.  വിശ്വാസികൾക്ക് സർക്കാർ എതിരാണെന്നും തനിക്കൊന്നും സംഭവിക്കില്ലെന്നുമുള്ള കമ്മീഷണറുടെ ഉറച്ച വിശ്വാസമാണ് ഇതിനെല്ലാം കാരണമായതെതെന്ന് വിശ്വാസികൾ കരുതുന്നു.

 പൂരം കാണാനെത്തുന്നവരെ നിയന്ത്രിച്ച് എല്ലാവർക്കും കാണാൻ അവസരമൊരുക്കുകയാണ് പൊലീസിന്റെ ചുമതല.  മന്ത്രിയെയും കലക്ടറെയും വരെ മറികടന്നുള്ള പൊലീസ് രാജ് ആണ് ഇത്തവണ പൂരത്തിന് അരങ്ങേറിയത്. ഇതു പൂരപ്രേമികൾക്കിടയിൽ വൻ അമർഷത്തിനു കാരണമായിട്ടുണ്ടെന്നും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നു. 


പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായി. പൊലീസ് അനാവശ്യമായി ഇടപെടുകയും പൂരപ്രേമികളോട് മോശമായി പെരുമാറുകയും ചെയ്തു. പൊലീസിന്റെ തേർവാഴ്ചയാണ് നടന്നത്. പൂരം ഒരുപാട് ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിനിടയിൽ ജനങ്ങളെ ബുദ്ധമുട്ടിച്ച് അമിത നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ല.


സാധാരണഗതിയിൽ പുലർച്ചെ മൂന്നിന് വെട്ടിക്കെട്ട് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപു മാത്രമാണ് ആളുകളെ നിയന്ത്രിക്കാൻ ആരംഭിക്കുക. എന്നാൽ ഇത്തവണ രാത്രി 11 മണിയായപ്പോൾ തന്നെ ബാരിക്കേഡുകളും കയറും കെട്ടി ആളുകളെ തടഞ്ഞു. സ്വരാജ് റൗണ്ടിൽനിന്നു പൂർണമായും ആളുകളെ ഒഴിപ്പിച്ചു. രാത്രി പൂരം എഴുന്നള്ളിയപ്പോൾ കാണാൻ ആരുമുണ്ടായിരുന്നില്ല.


രാത്രിപ്പൂരത്തിനു ശേഷം വെടിക്കെട്ടിനുള്ള കാത്തിരിപ്പിനായി ജനനിബിഡമാകേണ്ട സ്വരാജ് റൗണ്ട് ആളൊഴിഞ്ഞ നിലയിലായി. പൊലീസ് ജനത്തെ ഒഴിപ്പിച്ചതും തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതുമാണു കാരണം.

എല്ലാ വർഷവും പൂരത്തിന് ഇത്രയും ആളുകൾ വരാറുള്ളതാണ്. ഉന്നത ഉദ്യോഗസ്ഥന്റെ അനാവശ്യമായ ഇടപെടലാണുണ്ടായത്. തിരുവമ്പാടിയും പാറമേക്കാവും ഉൾപ്പെടെയുള്ള ദേവസ്വങ്ങൾ അതിന്റെതായ രീതിയിൽ പൂരം നടത്തും. കാണാനെത്തുന്നവർ സൃഷ്ടിക്കുന്ന തിക്കുംതിരക്കും നിയന്ത്രിക്കുക മാത്രമാണ് പൊലീസിന്റെ ചുമതല.

എന്നാൽ അന്നു രാവിലെ മുതൽ പൊലീസ് അനാവശ്യമായി കുറേ കാര്യങ്ങളിൽ ഇടപെട്ടു. ഇലഞ്ഞിത്തറ മേളം നടന്നപ്പോൾ പോലും ആളുകളെ കയറ്റാൻ പൊലീസ് സമ്മതിച്ചില്ല. മാധ്യമങ്ങളെ പോലും കയറ്റിവിടാതെ വടം കെട്ടി പൊലീസ് തടഞ്ഞു. അങ്ങനെയൊന്നും ഒരിക്കലും സംഭവിച്ചിട്ടില്ല.

അനാവശ്യ ഇടപെടൽ മൂലം രണ്ടു ദേവസ്വങ്ങളെയും പൊലീസ് വെറുപ്പിച്ചു. വെടിക്കെട്ട് തുടങ്ങുന്നതിന് മുൻപ് സാധാരണ ഗതിയിൽ ദേവസ്വങ്ങളുടെ വൊളന്റിയർമാർ സഹായത്തിനായി ഇവിടേക്കു പ്രവേശിക്കും. വെട്ടിക്കെട്ടുകാർക്കു വേണ്ട നിർദേശങ്ങൾ കൊടുക്കുന്നതിനും മറ്റുമായി മുന്നൂറിലധികം വൊളന്റിയർമാരാണ് കയറാറുള്ളത്. എന്നാൽ ഇത്തവണ 150 പേർക്കു മാത്രമേ അനുമതിയുള്ളൂ എന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

തൃശൂർ പൂരത്തിന്  എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ ദേവസ്വം അധികൃതർ തന്നെയാണ് കുറ്റക്കാരാകുക. അത് ഒഴിവാക്കുന്നതിനാണ് വൊളന്റിയർമാരെ നിയോഗിച്ചിരിക്കുന്നത്. ഇവർക്കെല്ലാം ബാഡ്ജ് നൽകിയിട്ടുണ്ട്. മറ്റ് ഉദ്ദേശ്യങ്ങളോടെ ഒന്നുമല്ല ഇവർ കയറുന്നത്. ഇതു പൊലീസ് തടഞ്ഞതാണ് ദേവസ്വങ്ങളെ പ്രകോപിപ്പിച്ചത്. തിരുവമ്പാടി ദേവസ്വം പ്രസിഡന്റിനെ അപമാനിക്കുന്ന രീതിയിൽ വരെ പൊലീസ് പെരുമാറിയതോടെയാണ് പ്രതിഷേധം ഉയർന്നത്.

 

ഉന്നത ഉദ്യോഗസ്ഥന്റെ അമിതാധികാര പ്രയോഗമാണ് എല്ലായിടത്തും കണ്ടത്. ഈഗോയുടെ പുറത്താണ് പൂരാഘോഷം ഇങ്ങനെയാക്കിയത്. 150 പേർ എന്നുള്ളത് 200 ആയിക്കോട്ടെ എന്നു വിചാരിച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. ഇതു വലിയ അമർഷമാണ് പൂരപ്രേമികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇതിനു ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും. ചിലർക്ക് രാഷ്ട്രീയ മൈലേജും ഇതുണ്ടാക്കും.പൂരം പൊളിഞ്ഞത്  പൂർണമായി  പിണറായിയുടെ തലയിലായി.

 

സ്പീക്കർ എ എൻ.ഷംസീറാണ് പൂരം കലക്കലിന് തൊട്ടു മുമ്പ് വിശ്വാസികളെ അധിക്ഷേപിച്ചത്. അന്ന് പി. ജയരാജനാണ് ഷംസീറിനെ മുൾ മുനയിൽ നിർത്തിയത് . എ.എൻ.ഷംസീർ ഹിന്ദുമത വിശ്വാസികൾക്കെതിരെ  നടത്തിയ പ്രസ്താവന വിവാദമായതോടെ പി.ജയരാജൻ അതിൽ സ്വമേധയാ   ഇടപെടുകയായിരുന്നു. ഇങ്ങനെയാണ് അദ്ദേഹം പറഞ്ഞത്.


വിശ്വാസ തലവും പ്രായോഗിക തലവും തമ്മിൽ യുക്തി സഹമായ ഒരു  അതിർ വരമ്പുണ്ട്. ഒരു കാൽ ഭൂമിയിൽ ഉറച്ചു വച്ചും മറു കാൽ പകുതിമാത്രം ഭൂമിയിൽ തൊടുന്ന നിലയിൽ പിണച്ചു വച്ചും നിൽക്കുന്ന ശ്രീ കൃഷ്ണന്റെ വിഗ്രഹങ്ങളുടെ നിൽപ്പിനെ കുറിച്ച് മനോഹരമായൊരു ആഖ്യാനമുണ്ട്.  'ഭൗതികതയിൽ ഉറച്ച് നിൽക്കുക - ആത്മീയതയിൽ തൊട്ട് നിൽക്കുക എന്ന്'.നിർഭാഗ്യവശാൽ നേർവിപരീതമാണ് നമ്മുടെ നാട്ടിൽ നടന്ന് കൊണ്ടിരിക്കുന്നത്.


പൗരന്മാരിൽ ശാസ്ത്ര ചിന്തകൾ വളർത്തുക എന്നത് നമ്മുടെ ഭരണ ഘടനാ പ്രകാരം മൗലിക കർത്തവ്യമാണ്. ആ നാട്ടിലാണ് ആ ഭരണ ഘടന കാക്കേണ്ടുന്ന പ്രധാന മന്ത്രി 'ഗണപതിയുടെ തല മാറ്റി വച്ചത് ലോകത്തിലേ ആദ്യത്തെ പ്ലാസ്റ്റിക് സർജറിയാണെന്ന് ' ഗൗരവകരമായ ഒരു പൊതുപരിപാടിയിൽ പ്രസംഗിച്ചത്. അതിനെ ആ കാലത്ത് തന്നെ രാജ്യത്തിന് അകത്തും പുറത്തുമുള്ള ശാസ്ത്ര സമൂഹവും ഉൽപതിഷ്ണുക്കളും വിമർശിച്ചിട്ടുണ്ട്, അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും രാജ്യ പ്രധാന മന്ത്രിയുടെ ഈ പരിഹാസ്യമായ പ്രസ്താവന വാർത്തയാക്കി. ഇത് മാത്രമല്ല പുഷ്പക വിമാനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമൊക്കെയുള്ള പല തരം മണ്ടത്തരങ്ങൾ പ്രധാന മന്ത്രി പൊതുപരിപാടിയിൽ വിളിച്ചു പറഞ്ഞു. സ്പീക്കർ ഷംസീറിന്റെ പ്രസ്താവന വലിയ കോളിളക്കമാണുണ്ടാക്കിയത്.ഒടുവിൽ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ ഇടപെട്ടാണ് ഈ പ്രസ്താവനയിൽ  നിന്നും ഷംസീറിനെ രക്ഷിച്ചത്. തലശേരിയിലെ ഗണപതി ക്ഷേത്രത്തിന് എം.എൽ എ ഫണ്ട് നൽകി ഷംസീർ പ്രായിശ്ഛിത്തവും ചെയ്തു. ശബരിമല സംഭവത്തോടെയാണ്  സി.പി.എം   വിശ്വാസികൾക്ക് എതിരായി മാറിയത്. 


 നൂറ്റാണ്ടുകളായി കാര്യമായ പ്രതിസന്ധികളോ പ്രശ്‌നങ്ങളോ ഇല്ലാതെ നടന്നു പോയിക്കൊണ്ടിരിക്കുന്ന പൂരം ഭാരതത്തിലെ എന്നല്ല, ഇന്ന് ലോകത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ സാംസ്‌കാരിക ഉത്സവം എന്ന നിലയില്‍ കീര്‍ത്തിയാര്‍ജ്ജിച്ചിരിക്കുന്നു. ഹൈന്ദവ ഉത്സവത്തിന്റെ  ആചാരാനുഷ്ഠാനങ്ങളും അതേപടി പാലിക്കുന്ന പൂരം ചടങ്ങുകള്‍ക്ക് അണുവിട വ്യത്യാസമില്ലാതെയാണ് ക്ഷേത്ര ഭാരവാഹികളും ഭക്തരും അത് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ഭാരതത്തില്‍ എവിടെയും കാണാന്‍ കഴിയാത്ത വൈവിധ്യമാര്‍ന്ന മേളങ്ങളും കുടമാറ്റത്തിന്റെ വര്‍ണ്ണവൈവിധ്യം പേറുന്ന മനോഹരമായ മത്സരക്കാഴ്ചകളും ഒക്കെ തന്നെ മറ്റെവിടെയും കാണാനാവില്ല പക്ഷേ ഇത്തവണ പോലീസ് പൂരത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ പോലും കൈവച്ചു. ഹൈക്കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശം ഉണ്ടായിട്ടും വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിയില്‍ ഷൂ ധരിച്ചുകയറി അനാദരവ് കാട്ടി. കോടതി വിധിയുടെ ലംഘനം ആയതുകൊണ്ട് ആ അനാദരവ് ഭക്തരോടുള്ളതിനേക്കാള്‍ കൂടുതല്‍ ഹൈക്കോടതിയോടാണ്. സർക്കാർ ഹൈക്കോടതിയുടെ ഉത്തരവിന് പുല്ലുവില കല്‍പ്പിക്കുന്നു.  പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ദിവസം തുടങ്ങിയതാണ് ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെയുള്ള ആക്രമണം. ഇത് യാദൃച്ഛികമാണെന്ന് പറയാന്‍ ആവില്ല. ഹൈന്ദവക്ഷേത്രങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും തകര്‍ക്കാനും തള്ളിപ്പറയാനും അവമതിപ്പ് സൃഷ്ടിക്കാനും പിണറായി വിജയനും ദേവസ്വം മന്ത്രിമാരും ചെയ്യുന്ന പ്രവൃത്തികള്‍ക്ക് യാതൊരു മര്യാദയും മാന്യതയും ഇല്ല. ശബരിമല പ്രശ്‌നത്തില്‍ മുന്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന സത്യവാങ്മൂലം തിരുത്തി ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ തകര്‍ത്തെറിയാന്‍ ശ്രമം നടത്തിയത് പിണറായി വിജയന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് സുപ്രീം കോടതിക്ക് പോലും തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം. രജസ്വലരാകുന്ന സ്ത്രീകള്‍ക്ക് മാത്രം ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനമില്ല എന്ന തരത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചത് പിണറായി സര്‍ക്കാരിന്റെ നിലപാടാണ്. നൈഷ്ഠിക ബ്രഹ്മചാരി എന്ന ഉത്തരേന്ത്യക്കാര്‍ക്ക് മനസ്സിലാകാത്ത സങ്കല്പം കോടതിയില്‍ സത്യസന്ധമായി അവതരിപ്പിക്കുന്നതിലും പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് കോടതിവിധി വന്നപ്പോള്‍ ശബരിമല തന്ത്രി മുതലുള്ള ഭക്തസമൂഹം അപ്പീല്‍ പോകുന്നതുകൊണ്ട് വിധി നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും സാവകാശം തരണമെന്നും ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ല എന്നു

 മാത്രമല്ല, പോലീസിന്റെ ഒത്താശയോടെ രാത്രി ഇരുളിന്റെ മറവില്‍ ക്ഷേത്രത്തില്‍ യുവതികളെ കടത്തിക്കൊണ്ടുവന്നത് പിണറായി വിജയന്റെയും അദ്ദേഹത്തിന് ശിങ്കിടി പാടുന്ന ഏതാനും പോലീസ് ഉദ്യോഗസ്ഥരുടെയും ശ്രമഫലമായിട്ടായിരുന്നു. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചപ്പോള്‍ നടയടച്ച് ശുദ്ധിക്രിയ നടത്തി ക്ഷേത്രത്തിന്റെ ആചാര പാരമ്പര്യം തന്ത്രി കണ്ഠര് രാജീവര് പാലിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ എന്‍എസ്എസും എസ്എന്‍ഡിപിയും വിശ്വകര്‍മ്മസഭയും പുലയര്‍ മഹാസഭയും അടക്കം കേരളത്തിലെ മുഴുവന്‍ ഹിന്ദുസമൂഹവും ജാതി വ്യത്യാസമില്ലാതെ അണിനിരന്നപ്പോള്‍ അതിനെ ചെറുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മുന്‍കൈയെടുത്താണ് നവോത്ഥാനമതിലിന് ആഹ്വാനം ചെയ്തത്. കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ പലയിടത്തും മുറിഞ്ഞെങ്കിലും നവോത്ഥാനമതില്‍ കെട്ടിയെന്ന് മുഖ്യമന്ത്രി അഹംഭാവത്തിന്റെ ധാര്‍ഷ്ട്യം പ്രകടിപ്പിച്ചു. ഹിന്ദു സമൂഹത്തിന് ഇത്തരം ധാര്‍ഷ്ട്യങ്ങള്‍ പുത്തരിയല്ല. ഹിരണ്യകശിപുവും നരകാസുരനും എന്തിനേറെ രാവണന്‍ വരെയുള്ള അസുരജന്മങ്ങളുടെ ഇത്തരം ധാര്‍ഷ്ട്യ പ്രകടനങ്ങള്‍ ഹിന്ദു സമൂഹം പലതവണ കണ്ടതാണ്. അവിടെ ധര്‍മ്മാനുസൃതമായി ജീവിക്കാനും ഈശ്വര വചനം നടത്താനും ഈശ്വരോന്മുഖമായി ജീവിക്കാനുമാണ് ഹിന്ദു സമൂഹത്തെ അതിന്റെ പുരാണങ്ങള്‍ പഠിപ്പിച്ചത്. ഒപ്പം ധര്‍മ്മരക്ഷയ്‌ക്കായി പോരാടാനും താന്‍ പാതി ദൈവം പാതി എന്ന നിലപാട് എടുക്കാനുമുള്ള സദ് ബുദ്ധി ഈ സമൂഹത്തിന് നല്‍കിയത് കാലാതീതമായ പ്രപഞ്ചവിന്യാസം മനോമുകരത്തില്‍ ദര്‍ശിക്കുന്ന ഋഷീശ്വരന്മാരാണ്. പിണറായിയുടെ കാര്യത്തിലും ഇത് വ്യക്തമാണ്. നരസിംഹമൂര്‍ത്തിയെ പോലെ നഖം കൊണ്ട് കുടല്‍മാല പുറത്തടുത്ത അവതാരങ്ങള്‍ ഒന്നും വരാത്തത് അതിന്റെ ആവശ്യമില്ലാത്തതു കൊണ്ടാണ്. പക്ഷേ ശബരിമലയില്‍ കയറി കളിച്ചതിനു ശേഷം ഇന്നുവരെ മുഖ്യമന്ത്രി പിണറായി വിജയന് മനസ്സമാധാനം ഉണ്ടായിട്ടില്ല എന്ന കാര്യം മറക്കരുത്. ഡാറ്റാ കച്ചവടം മുതല്‍ മാസപ്പടി വരെ ക്ലിഫ് ഹൗസില്‍ സമാധാനം എന്ന സംഭവം ഇല്ലാതായ കാര്യം ഓര്‍ക്കാതിരിക്കരുത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ദിവസം തുടങ്ങിയതാണ് ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ക്കുനേരെയുള്ള ആക്രമണം. ഇത് യാദൃച്ഛികമാണെന്ന് പറയാന്‍ ആവില്ല. ഹൈന്ദവക്ഷേത്രങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും തകര്‍ക്കാനും തള്ളിപ്പറയാനും അവമതിപ്പ് സൃഷ്ടിക്കാനും പിണറായി വിജയനും ദേവസ്വം മന്ത്രിമാരും ചെയ്യുന്ന പ്രവൃത്തികള്‍ക്ക് യാതൊരു മര്യാദയും മാന്യതയും ഇല്ല. ശബരിമല പ്രശ്‌നത്തില്‍ മുന്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന സത്യവാങ്മൂലം തിരുത്തി ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ തകര്‍ത്തെറിയാന്‍ ശ്രമം നടത്തിയത് പിണറായി വിജയന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് സുപ്രീം കോടതിക്ക് പോലും തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം. രജസ്വലരാകുന്ന സ്ത്രീകള്‍ക്ക് മാത്രം ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനമില്ല എന്ന തരത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചത് പിണറായി സര്‍ക്കാരിന്റെ 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 480 രൂപയുടെ കുറവ്, വില 55,000ത്തിന് താഴെ  (1 minute ago)

പ്രതി നാട് വിട്ടെന്ന് സൂചന  (3 minutes ago)

അഞ്ച് വയസുകാരി മരണത്തിന് കീഴടങ്ങി  (7 minutes ago)

കെ സുധാകരന്‍ കുറ്റവിമുക്തന്‍... ഇ.പി.ജയരാജനെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍.... കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്  (39 minutes ago)

കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 75 പവന്‍... വാതില്‍ കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം  (1 hour ago)

മൂന്നാറില്‍ വീണ്ടും സജീവമായി പടയപ്പ... കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെത്തി പച്ചക്കറി മാലിന്യങ്ങള്‍ കഴിച്ച ശേഷം തിരിക കാട്ടിലേക്ക് മടങ്ങുന്നതാണ് പടയപ്പയുടെ ഇപ്പോഴത്തെ രീതി  (1 hour ago)

ഭാരതപ്പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി...  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത ന  (2 hours ago)

എന്താകുമോ എന്തോ.... സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് വീണ്ടും പുലിവാലാകുമോയെന്ന് സംശയം; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ജസ്റ്റിസ് എന്‍. നഗരേഷ  (2 hours ago)

മജിസ്‌ട്രേറ്റ് കോടതി മൊഴിയെടുക്കും.... കെഎസ്ആര്‍ടിസി ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയില്‍ ഇന്ന് ഏറെ നിര്‍ണായകം; മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും; വൈകിട്ട് മൂന്ന് മണിക  (3 hours ago)

ചൂട് മാറി മഴ ഏറ്റെടുത്തു.... സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം തുടരുന്നു; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും; തിരുവനന്തപുരം, കൊല്ലം, ആ  (3 hours ago)

ലോക പാരാ  അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ടി20 വിഭാഗത്തില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി ഇന്ത്യയുടെ ദീപ്തി ജീവന്‍ജി....  (3 hours ago)

മോഹന്‍ലാലിന് ഇന്ന് 64ാം പിറന്നാള്‍... ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും  (3 hours ago)

ഇ.പി.ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കെ. സുധാകരന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്  (3 hours ago)

രോഗവ്യാപനം രൂക്ഷമായ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു...  (3 hours ago)

Malayali Vartha Recommends