Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...


മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...


യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയതായി സഹോദരൻ: നായകളുടെ അസാധരണമായ കുര കേട്ട്, ഉറക്കമുണർന്ന നാട് അറിഞ്ഞത് ക്രൂര കൊലപാതകം...


എങ്ങോട്ടാണീ പോക്ക്... ചൊവ്വാഴ്ച വരെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടല്‍ ഭീഷണി തുടരുന്നു; ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം


മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്... മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്

ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ... മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ്, തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും

24 APRIL 2024 06:52 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്; യാത്ര സ്വകാര്യ സന്ദർശനമാണെന്ന് വിശദീകരണം; ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന നൽകി സ്റ്റാഫ് അംഗങ്ങൾ

മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...

മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...

കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു തൊഴിലാളി മരിച്ചു.... അഞ്ച് പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍, പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പു ഗോവണി തകര്‍ന്ന് വീണാണ് അപകടം

കാഞ്ഞിരപ്പള്ളി ജസ്ന തിരോധാനക്കേസില്‍ പിതാവ് തെളിവുകള്‍ നല്‍കിയാല്‍ തുടരന്വേണഷണത്തിന് തയാറാണെന്ന് സി.ബി.ഐ. തിരുവനന്തപുരം സി ജെ എം കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ പിതാവിനോട് കോടതി ഉത്തരവിട്ടു. തുടരന്വേഷണ ഹര്‍ജിയില്‍ മെയ് 5 ന് ഉത്തരവ് പറയും.

കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐ നീക്കത്തിനെതിരെ ജസ്നയുടെ പിതാവ് നല്‍കിയ തടസ ഹരജി പരിഗണിക്കവേ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്. ജസ്നയുടെ പിതാവിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി എഴുതി നല്‍കണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെ സീല്‍ ചെയ്ത കവറില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി ജസ്‌നയുടെ പിതാവിന് നിര്‍ദേശം നല്‍കി.

ജസ്‌ന തിരോധാന കേസില്‍ സാധ്യമായ എല്ലാ അന്വേഷണവും നടത്തിയിരുന്നുവെന്ന് സി.ബി.ഐ മാര്‍ച്ച് 22 ന് ബോധിപ്പിച്ചിരുന്നു. ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍ തള്ളി.

രക്തക്കറ പുരണ്ടവസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജസ്‌ന ഗര്‍ഭിണി ആയിരുന്നില്ലെന്നും നിപുല്‍ ശങ്കര്‍ കോടതിയെ അറിയിച്ചു. തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതിയാണ് സി.ബി.ഐ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയത്. സി.ബി.ഐ കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നില്ലെന്ന് ജസ്‌നയുടെ പിതാവ് ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാവരുടെയും മൊഴിയെടുത്തിരുന്നതായി നിപുല്‍ ശങ്കര്‍ വ്യക്തമാക്കി.

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ കോടതി ഏപ്രില്‍ 23ന് പ്രഖ്യാപിക്കും.
ജസ്‌ന തിരോധാന കേസുമായി ബന്ധപ്പെട്ട് പിതാവ് ജയിംസ് ജോസഫിന്റെ ആരോപണങ്ങള്‍ അനുമാനവും സംശയങ്ങളും മാത്രമാണെന്ന് സിബിഐയുടെ കൗണ്ടര്‍ സത്യവാങ്മൂലം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സി ബി ഐ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അന്തിമ കുറ്റപത്രം അംഗീകരിക്കുന്നതില്‍ വാദം പരിഗണിക്കുന്നത് 12 ലേക്ക് മാറ്റി.
ജയിംസ് ജോസഫിന്റെ ഹര്‍ജിയിലെ ആരോപണങ്ങള്‍ അടക്കം സിബിഐ അന്വേഷണം നടത്തിയിരുന്നു. വ്യക്തമായ തെളിവുകള്‍, വിവരങ്ങള്‍ എന്നിവ ശേഖരിച്ച ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്നാണ് സിബിഐ വിശദീകരണത്തില്‍ പറയുന്നത്.
ജസ്‌നയെ കൂടെ പഠിച്ച സുഹൃത്ത് ചതിച്ച് ദുരുപയോഗം ചെയ്തു എന്നത് ആരോപണം മാത്രമാണ്. ജസ്‌നയെ പരിശോധിച്ച ഡോ. ലിസമ്മ ജോസഫിന്റെ മൊഴിയനുസരിച്ച് ജസ്‌ന ഗര്‍ഭിണി ആയിരുന്നില്ല. സ്‌കൂള്‍, കോളജ് കാലയളവില്‍ ജസ്‌ന അവരുടെ അധ്യാപകരോട് പോലും കൂടുതല്‍ സംസാരിക്കാറില്ല. ജസ്‌ന പോയിരുന്ന എന്‍എസ്എസ് ക്യാമ്പുകളില്‍ അന്വേഷണം നടത്തിയിരുന്നു. കൃത്യതയോട് കൂടി തന്നെയാണ് അന്വേഷണം പൂര്‍ത്തിയാക്കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതിനിടെ, കേസില്‍ കക്ഷി ചേരണം എന്ന് ആവശ്യപ്പെട്ട് സമൂഹ്യ പ്രവര്‍ത്തകന്‍ രഘുനാഥന്‍ നായരുടെ ഹര്‍ജിയില്‍ വാദം കേട്ടു. അന്വേഷണഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ മൊഴി എടുത്തതായും മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമല്ലെന്നും ആവശ്യമായ തെളിവ് ഇല്ലാത്തതിനാലുമാണ് ഇയാളെ ഒഴിവാക്കിയതെന്നും കേസ് ഡയറി കോടതിയില്‍ ഹാജരാക്കി സിബിഐ വാദിച്ചു. 2018 മാര്‍ച്ച് മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളജ് വിദ്യാര്‍ത്ഥിനിയായ ജസ്‌നയെ കാണാതായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം ക്ലാസില്‍ 99.47% വിജയം... ഐഎസ്സി - ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.... പത്താം ക്ലാസില്‍ 99.47% വിജയം...  (32 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്; യാത്ര സ്വകാര്യ സന്ദർശനമാണെന്ന് വിശദീകരണം; ഓഫീസിൽ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന നൽകി സ്റ്റാഫ് അംഗങ്ങൾ  (41 minutes ago)

മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്  (44 minutes ago)

ബഹിരാകാശത്തേക്ക് വീണ്ടും പറക്കാനൊരുങ്ങി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കെ നാശനഷ്ടങ്ങളും അപകടങ്ങളും:- തിരയിൽ അകപ്പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടുത്തി...  (1 hour ago)

മാധ്യമങ്ങൾ ഉന്നത നിലവാരം പുലർത്തി: ചെറിയാൻ ഫിലിപ്പ്...  (1 hour ago)

കൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരു തൊഴിലാളി മരിച്ചു.... അഞ്ച് പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍, പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പു ഗോവണി തകര്‍ന്ന് വീണാ  (1 hour ago)

യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്: അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്: മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമാക്കി:- വസ്ത്രം മാറ്റിയത  (1 hour ago)

സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകള്‍ ഇന്നും നടത്താനായില്ല.. സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങി  (1 hour ago)

മറ്റൊരു ചര്‍ച്ചയ്ക്ക് വേദി... മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും; പ  (2 hours ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി സ്വദേശി റിയാദില്‍ അന്തരിച്ചു...  (2 hours ago)

ഗാസയില്‍ ജീവകാരുണ്യ സഹായം എത്തിക്കാനുള്ള പ്രധാന ഇടനാഴിയായ കരേം ഷാലോം അടച്ച് ഇസ്രയേല്‍....  (2 hours ago)

തൃശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

തിരുവനന്തപുരത്ത് രണ്ടു യാത്രക്കാര്‍ കസ്റ്റംസ് പിടിയില്‍... അടിവസ്ത്രത്തിനുളളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താനായി ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി...  (3 hours ago)

പ്രശസ്ത ഹോളിവുഡ് നടന്‍ ബെര്‍ണാര്‍ഡ് ഹില്‍ അന്തരിച്ചു.... ആദരാജ്ഞലി അര്‍പ്പിച്ച് ഹോളിവുഡും ലോകമെമ്പാടുമുളള ആരാധകരും...  (3 hours ago)

Malayali Vartha Recommends