ചാലിശ്ശേരിയില്‍ കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു....
ചാലിശ്ശേരിയില്‍ കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. ചാലിശ്ശേരി സിവില്‍ സപ്ലൈസ് ഗോഡൗണിലെ ജീവനക്കാരിയും, രണ്ട് കുട്ടികളുടെ അമ്മയുമായ ബബിതയാണ് (42) ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രില്‍ അഞ്ചിനാണ് ചാലിശ്ശേരി കമ്പനിപ്പടിയില്‍ വീട്ടമ്മയ്ക്ക് കമ്പിപ്പാര കൊണ്ട് അടിയേറ്റത്.
സംഭവത്തില്‍ ബബിതയുടെ അയല്‍വാസിയും സുഹൃത്തുമായ രാജനെ ചാലിശ്ശേരി പൊലീസ് സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ അഞ്ചരയ്ക്ക് ശേഷമാണ് വീട്ടമ്മ അക്രമണത്തിനിരയായത്.
ഇരുമ്പ് വടിയുമായെത്തിയ പ്രതി രാജന് വീട്ടമ്മയെ തലയ്ക്കടിച്ചും കുത്തിയും വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബബിത തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവില്‍ നിന്നും അകന്ന് ഏതാനും മാസമായി ബബിത പ്രതി രാജനൊപ്പമായിരുന്നു താമസിച്ചിരുന്നത്.
ഈ അടുത്ത ദിവസങ്ങളിലായി സ്വന്തം ഭര്‍ത്താവിനൊപ്പം ബബിത താമസമാക്കിയതാണ് പ്രതിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മുക്കൂട്ടയിലെ വീട്ടിലായിരുന്നു അന്ത്യം.
തുടര്‍ന്ന് ചാലിശ്ശേരി സി.എച്ച്.സിയില്‍ മൃതദേഹമെത്തിച്ച ശേഷം ചാലിശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha