Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....


കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി...ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം, തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ...എല്ലാവരും സൂക്ഷിക്കുക...

രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്; അന്വേഷണം നടത്താന്‍ വെല്ലുവിളി

10 MAY 2024 09:25 AM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയം ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പ്; മലയോര മേഖലയിൽ രാത്രി യാത്രാ നിരോധിച്ചു

സ്വകാര്യ ക്ലിനിക്ക് നടത്തുന്ന യുവതിയെ ചീത്ത വിളിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക!!!

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.... 49-50 കിമി വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.... ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20-22 തീയതികളിൽ അതി തീവ്രമായ മഴക്കും, മെയ്‌ 20 മുതൽ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ-അതി ശക്തമായ മഴയുമുണ്ടാകുമെന്നാണ് പ്രവചനം....

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ പി.ഗോപാലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തിക എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റി....

രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുന്തോറും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി രംഗത്തെത്തിയത്.

അതേസമയം പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തെ ആയുധമാക്കി കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ സ്വന്തം ഏജന്‍സികളായ ഇ.ഡിയെയും സിബിഐയെയും ഉപയോഗിച്ച് അന്വേഷണം നടത്താന്‍ മോദിയെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയും ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ മുന്‍പുണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനട്ടെ പറഞ്ഞു.

മോദിയും സുഹൃത്തുക്കളും നടത്തുന്ന അഴിമതിയെക്കുറിച്ചാണ് കഴിഞ്ഞ 10 വര്‍ഷമായി രാഹുല്‍ ഗാന്ധി പറയുന്നതെന്നും അവര്‍ പറഞ്ഞു. അംബാനിയും അദാനിയും ലോറികളില്‍ പണം ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കിയെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ ഇരുവര്‍ക്കുമെതിരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ചു ബിനോയ് വിശ്വം മോദിക്ക് കത്തെഴുതി.

തെലങ്കാനയിലെ കരിംനഗറിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിക്കവേയാണ് മോദി തനിക്കെതിരെ ഉയര്‍ന്ന അംബാനി, അദാനി ബന്ധം കോണ്‍ഗ്രസിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ചത്.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കായിക താരങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുമെന്നും ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും മോദി ആരോപണമുയര്‍ത്തി.

താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം കപട മതനിരപേക്ഷത വിജയിക്കാന്‍ അനുവദിക്കില്ല. കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുനല്‍കുന്നത് തടയാനും രാമക്ഷേത്രത്തിന് 'ബാബറി പൂട്ട്' വീഴാതിരിക്കാനും ആണ് 400 സീറ്റ് ആവശ്യപ്പെടുന്നത്. താന്‍ മുസ്‌ലിംകള്‍ക്കോ ഇസ്‌ലാമിനോ എതിരല്ല. ഭരണഘടന എഴുതിയുണ്ടാക്കിയതില്‍ അംബേദ്കറിന് കാര്യമായ പങ്കില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞതായും മോദി ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ബിജെപി നേതാക്കളുടെ വര്‍ഗീയ, വിദ്വേഷ പ്രചാരണത്തിനെതിരെ ഇന്ത്യാസഖ്യത്തിന്റെ നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും. അതേസമയം പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ നോട്ടിസിന് കോണ്‍ഗ്രസ് മറുപടി നല്‍കി.

തിരഞ്ഞെടുപ്പിന് പ്രഖ്യാപിച്ചതിനു ശേഷം രാഹുല്‍ ഗാന്ധി അദാനിയെയും-അംബാനിയെയും അക്രമിക്കുന്നത് നിര്‍ത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആക്ഷേപത്തിനു പിന്നാലെ മോദി-അദാനി ബന്ധം വീണ്ടും ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

മോദി അധികാരത്തില്‍വന്ന് പത്തു വര്‍ഷത്തിനിടെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, പ്രതിരോധ കരാറുകള്‍ തുടങ്ങി നിരവധി അടിസ്ഥാന സൗകര്യപദ്ധതികള്‍ അദാനിക്ക് നല്‍കിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇന്ത്യ സംഖ്യം തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത ഓഗസ്റ്റ് 15-നുള്ളില്‍ 30 ലക്ഷം ഒഴിവുകള്‍ നികത്തുമെന്നും രാഹുല്‍ പറഞ്ഞു. തെലങ്കാനയിലെ മെഡക് ലോക്സഭാ മണ്ഡലത്തില്‍നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി- അദാനി ബന്ധത്തെ രാഹുല്‍ വിമര്‍ശിച്ചത്.

രാജ്യത്ത് 20-22 പേര്‍ക്കുവേണ്ടി മാത്രമാണ് പ്രധാനമന്ത്രി പ്രവര്‍ത്തിച്ചതെന്നും അവരെ ശതകോടീശ്വരന്മാരാക്കിയെന്നും രാഹുല്‍ ആരോപിച്ചു. രാഷ്ട്രീയം മുഴുവനും 22-25 ആളുകള്‍ക്ക് വേണ്ടിയാകണമെന്നാണ് മോദി ആഗ്രഹിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. നരേന്ദ്ര മോദി ജി അദാനിയെപ്പോലുള്ള ആളുകള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. 10 വര്‍ഷക്കാലം നരേന്ദ്ര മോദി രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രതിരോധ വ്യവസായം തുടങ്ങി എല്ലാം അദാനിക്ക് നല്‍കി. കോടിക്കണക്കിന് യുവാക്കളെ തൊഴില്‍രഹിതരാക്കി, അദാനിക്കുവേണ്ടി നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കി, രാഹുല്‍ ആരോപിച്ചു.

ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച രാഹുല്‍, ഓഗസ്റ്റ് 15 നകം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള 30 ലക്ഷം തൊഴില്‍ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ പുതിയ സര്‍ക്കാര്‍ ആരംഭിക്കുമെന്ന് വാഗ്ദാനവും നല്‍കി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പ്; മലയോര മേഖലയിൽ രാത്രി യാത്രാ നിരോധിച്ചു  (54 minutes ago)

സ്വകാര്യ ക്ലിനിക്ക് നടത്തുന്ന യുവതിയെ ചീത്ത വിളിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (57 minutes ago)

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?  (1 hour ago)

ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു; ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റഈസി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും; ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ  (1 hour ago)

തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക!!!  (1 hour ago)

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.... 49-50 കിമി വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.... ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20-22 തീയ  (1 hour ago)

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ പി.ഗോപാലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാർത്തിക എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റി....  (1 hour ago)

ബിജെപിക്ക് ഇനി ആര്‍എസ്എസ് പിന്തുണ ആവശ്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു; തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് നന്ദികേടാണെന്  (1 hour ago)

ജൂതരാഷ്ട്രം പിളര്‍ത്തുമെന്ന് ഇബ്രാഹിം റെയ്‌സിയുടെ വെല്ലുവിളി തലയെടുക്കുമെന്ന് മൊസാദിന്റെ മറുപടി;ഇസ്രേയലും ഇറാനും തമ്മില്‍ കൊടുമ്പിരികൊണ്ട വൈര്യത്തിന്റെ പര്യവസാനം പ്രസിഡന്റിന്റെ തലവീണു,റെയ്‌സിയെ വളഞ്ഞി  (2 hours ago)

കാത്തിരുന്നത് ഈ ദിവസത്തിനു വേണ്ടി: തന്റെ മകൾ അനുഭവിച്ച വേദന കൊലയാളിയായ അമീറുൽ ഇസ്‍ലാമും അനുഭവിക്കണം...ശിക്ഷ വേഗം നടപ്പാക്കണമെന്ന് നിയമ വിദ്യാർഥിനിയുടെ അമ്മ... അമീറുൽ ഇസ്‌ലാം നൽകിയ അപ്പീൽ തള്ളിക്കൊണ  (2 hours ago)

വിദൂര ഇന്തോനേഷ്യൻ ദ്വീപായ ഹൽമഹേരയിലെ ഒരു അഗ്നിപർവ്വതം അതിശയകരമായി പൊട്ടിത്തെറിച്ചു...പിണറായി വിജയൻ പോയതിന് പിന്നാലെ എന്ന് കുറ്റപ്പെടുത്തൽ  (3 hours ago)

ഇരയ്ക്ക് നീതി ലഭിച്ചു; ഈ ഒരു ദിവസത്തിനായി ഞാൻ കാത്തിരുന്നു; കോടതി മുറ്റത്ത് ജിഷയുടെ സഹോദരിയും അമ്മയും... പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക  (3 hours ago)

പുതിയ ഫ്ലാറ്റിലെ ബാൽകണിയിൽ നിൽകുമ്പോൾ അറിയാതെ കൈയിൽ നിന്ന് നാലാം നിലയിൽ നിന്ന് പെൺകുട്ടി ഒന്നാംനിലയിലെ ഇരുമ്പുഷീറ്റിൽ വീണു.. തുടർന്ന്, സമീപത്തെ താമസക്കാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ  (3 hours ago)

ഇന്ത്യയ്ക്ക് ഏറ്റവും വില കൊടുത്ത റൈസിയുടെ മരണം  (3 hours ago)

സ്മാർട്ട് സിറ്റി റോഡുകൾ തോടായി;  (3 hours ago)

Malayali Vartha Recommends