Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു... മലയോരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.... ബുധനാഴ്ച വരെ മഴ തുടരും


കുളിപ്പിക്കാൻ കൊണ്ടുപോയ ആരോഗ്യവാനായ പൂച്ചയെ കൊന്നുകളഞ്ഞു; പരാതിയുമായി നാദിർഷ രംഗത്ത്...


വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...


കാണാതായ വീട്ടമ്മയുടേത് കൊലപാതകം: വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടെന്ന് മുത്തശ്ശിയോട് പ്രതിയുടെ മക്കൾ; വൈദികനോട് പങ്കുവച്ച സംശയം സത്യമായപ്പോൾ...


മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..

ജൂതരാഷ്ട്രം പിളര്‍ത്തുമെന്ന് ഇബ്രാഹിം റെയ്‌സിയുടെ വെല്ലുവിളി തലയെടുക്കുമെന്ന് മൊസാദിന്റെ മറുപടി;ഇസ്രേയലും ഇറാനും തമ്മില്‍ കൊടുമ്പിരികൊണ്ട വൈര്യത്തിന്റെ പര്യവസാനം പ്രസിഡന്റിന്റെ തലവീണു,റെയ്‌സിയെ വളഞ്ഞിട്ട് തീര്‍ത്തത് തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്, അമേരിക്കന്‍ ചാര സംഘടന കുറിവെച്ചു മൊസാദ് കയറി തീര്‍ത്തുവെന്ന് വാദം മുറുകുന്നു

20 MAY 2024 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

വിക്ടോറിയന്‍ പാര്‍ലമെന്റിലേക്ക് വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം തുടരുന്നു....ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയിലേക്ക്...

ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു....

വീണ്ടും ഘോരയുദ്ധം..ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു..ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ആക്രമണം..

ഇറാന്റെ കനത്ത മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ എട്ട് മരണം... ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്ക്, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന നിലയില്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട വാര്‍ത്തയില്‍ നടുങ്ങിത്തരിച്ചിരിക്കുകയാണ്. സംശയമുന നീളുന്നത് മൊസാദിന് നേര്‍ക്കു തന്നെ. കുറിവെച്ചത് അമേരിക്കയും തീര്‍ത്തുകെട്ടിയത് മൊസാദുമാണെന്ന തരത്തിലാണ് ഇറാന്‍ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുന്നത്. ഹമാസ് ഇസ്രയേല്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ മൊസാദ് ചാരന്മാര്‍ ടെഹ്‌റാനില്‍ പറന്നിറങ്ങിയിരുന്നു. ഇവരെ പിടികൂടാന്‍ ഇറാന്റെ മുക്കും മൂലയും ഇറാന്‍ സേന പരിശോധിച്ചിരുന്നു. എന്നാല്‍ ഒരുത്തരേയും പിടികൂടാന്‍ കഴിഞ്ഞില്ല. ഇവര്‍ റെയ്‌സിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവെന്നും മൊസാദിന് വിവരങ്ങള്‍ കൈമാറിയെന്നും ഇറാന്‍ മാധ്യമങ്ങളില്‍ നിന്ന് തന്നെ വാര്‍ത്ത വരുന്നു. ഇറാനും മൊസാദും തമ്മില്‍ തീര്‍ത്താല്‍ തീരാത്ത പകയുണ്ട്.

ജൂതരാഷ്ട്രത്തിനെതിരെ നിരന്തരം വെല്ലുവിളി നടത്തിയത് ഇബ്രാഹിം റെയ്‌സിയാണ്. ജൂതരാഷ്ട്രം പിളര്‍ത്തുമെന്ന് റെയ്‌സി വെല്ലുവിളിച്ചത് ഇസ്രയേലിന്റെ ആത്മാഭിമാനത്തിനേറ്റ മുറിവാണ്. ഇതുമാത്രമല്ല മൊസാദിന്റെ ഹിറ്റ്‌ലിസ്റ്റിലെ പേരുകാരനാണ് റെയ്‌സി. ഇസ്രയേല്‍ഹമാസ് യുദ്ധം നടക്കുന്ന സമയത്ത് തന്നെ ഇറാഖിലെ അര്‍ദ്ധ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്‍ മേഖലയിലെ മൊസാദിന്റെ അസ്ഥാനം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് തകര്‍ത്തിരുന്നു. ഈ പദ്ധതി റെയ്‌സിയുടേതായിരുന്നു. ആ രാത്രി റെയ്‌സി ഉറങ്ങാതെ കാവലിരുന്നു റെവല്യൂഷ്ണറി ഗാര്‍ഡ്‌സിന് നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. മൊസാദിന്റെ മുഖത്തേറ്റ അടിയായിരുന്നു ഈ അടി. റെയ്‌സി കുറിച്ചിട്ടോളു തലയെടുക്കുമെന്ന് മൊസാദ് വെല്ലുവിളിച്ചത്. മൊസാദിന്റെ ചാരന്മാര്‍ ടെഹ്‌റാനില്‍ പറന്നിറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്ത് വന്നിരുന്നു. അതായത് ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ ഇറാന്‍ നേരിട്ട് കളത്തില്‍ വന്ന സമയത്ത് ഇരുകൂട്ടരും പരസ്പരം ആക്രമണം നടത്തി. ഇതിന് മറുപടി കൊടുക്കാന്‍ ഇറാന്റെ ആണവനിലയങ്ങള്‍ തച്ച് തകര്‍ക്കാന്‍ മൊസാദ് പദ്ധതി മെനഞ്ഞത്. എല്ലാക്കാലത്തും ഇറാന് തിരിച്ചടി കൊടുക്കാന്‍ മൊസാദിന്റെ തുറുപ്പ് ചീട്ട് ആമവനിലയങ്ങള്‍ തകര്‍ക്കലാണ്. ആണവശാസ്ത്രജ്ഞരേയും കൊലപ്പടുത്തി ഇറാന്റെ ആണവപരീക്ഷണങ്ങള്‍ തകര്‍ത്തെറിയും. മൊഹ്‌സിന്‍ ഫക്രിസാദെ ഉള്‍പ്പെടെ ഇറാന്റെ ആണവ തലകള്‍ പലതും എടുത്തത് മൊസാദാണ്.

റെയ്‌സി അണക്കെട്ടിന്റെ ഉദ്ഘാടനത്തിന് വേണ്ടി പോകുന്ന വിവരം അധികം ആരും അറിഞ്ഞിരുന്നില്ല. ഇസ്രയേലുമായുള്ള പോരിന് ശേഷം റെയ്‌സിയുടെ യാത്രകളൊക്കെ അതീവരഹസ്യമാക്കിയാണ് വെച്ചിരുന്നത്. മൊസാദിനെ റെയ്‌സി ഭയപ്പെട്ടിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഈറാന്‍ പാതാളത്തില്‍ പോലും ഒളിപ്പിച്ച അവരുടെ ആണവശാസ്ത്രജ്ഞരെ പാതാളം പിളര്‍ന്ന് ചെന്നും മൊസാദ് കൊലപ്പെടുത്തിയിട്ടുണ്ട്. മൊസാദിനോട് മുട്ടുന്നത് സീക്ഷിച്ച് വേണമെന്നും അറിയാം. അതുകൊണ്ട് വലിയ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. എന്നിട്ടും റെയ്‌സിയുടെ ജീവന്‍ പോയി. പിന്നില്‍ ആരെന്ന ചോദ്യം ശക്തമാകുമ്പോഴും മൊസാദ് തന്നെയെന്ന് ഇറാന്‍ തറപ്പിച്ച് പറയുന്നു. മൊസദിനെ സഹായിച്ചത് അമേരിക്കയെന്നും ആരോപണം. ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ അമേരിക്കയോടും നേരിട്ട് പോരിന്‌റങ്ങി ഇറാന്‍. സിറിയ,ലബനന്‍ മേഖലകളിലെ അമേരിക്കന്‍ സൈനിക ആസ്ഥാനങ്ങള്‍ ഇറാന്‍ ആക്രമിച്ചു. ഇതിനുള്ള തിരിച്ചടി ഉടനുണ്ടെന്ന് അമേരിക്കയും വെല്ലുവിളിച്ചിരുന്നു. ഫക്രിസാദയെ കൊലപ്പെടുത്തിയത് പോലെ അമേരിക്കന്‍ സഹായത്തോടെ മൊസാദ് റെയസിയെ തീര്‍ത്തുവെന്ന് വാദം മുറുകുന്നു.

അല്‍ ഖായിദയുടെ രണ്ടാമനായ മുഹമ്മദ് അല്‍ മസ്രി വധിക്കപ്പെട്ടു ദിവസങ്ങള്‍ക്കുള്ളിലാണ് ഇറാന്റെ ആണവപദ്ധതികളുടെ പിതാവ് എന്ന് അറിയപ്പെടുന്ന മൊഹ്‌സീന്‍ ഫക്രിസദേ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടത്. ഇറാന്‍ ഭരണകൂടത്തിന്റെ ഏറ്റവും വിലപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു മൊഹ്‌സീന്‍. അതിവിദഗ്ധരായ കമാന്‍ഡോകളാല്‍ ചുറ്റപ്പെട്ട് അതിശക്തമായ സുരക്ഷാവലയത്തില്‍ ചലിച്ചിരുന്ന മൊഹ്‌സീനെയാണ് ഇറാന്റെ മണ്ണില്‍ വെടിവച്ചു വീഴ്ത്തിയത്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായിരുന്നു വര്‍ഷങ്ങളായി മൊഹ്‌സീന്‍ എന്ന ഫിസിക്‌സ് പ്രഫസര്‍. ഇസ്‌ലാമിക് റെവലൂഷണറി ഗാര്‍ഡിലെ ഉദ്യോഗസ്ഥനും ടെഹ്‌റാനിലെ ഇമാം ഹുസൈന്‍ സര്‍വകലാശാലയിലെ പ്രഫസറുമായിരുന്നു മൊഹ്‌സീന്‍. പ്രതീക്ഷ എന്ന് അര്‍ഥം വരുന്ന 'അമാദ്' എന്ന ഇറാനിയന്‍ ആണവപദ്ധതിയുടെ ചുക്കാന്‍ പിടിച്ചിരുന്നത് ഇദ്ദേഹമാണ്. സമാധാനപരമായ ആവശ്യങ്ങള്‍ക്കു മാത്രമാണ് ആണവപദ്ധതികളെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും അണുബോംബ് നിര്‍മാണ പദ്ധതികളാണ് അണിയറയില്‍ അരങ്ങേറുന്നതെന്നായിരുന്നു പാശ്ചാത്യ ശക്തികളുടെ ആരോപണം. ഇറാന്റെ ആണവപദ്ധതികള്‍ നയിക്കുന്നത് മൊഹ്‌സീനാണെന്ന നിഗമനത്തില്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു മൊസാദ്. 2006 മുതലാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയും മൊസാദും മൊഹ്‌സീനെ പിന്തുടര്‍ന്നു തുടങ്ങിയത്. 2011ലാണ് ആണവപദ്ധതികളില്‍ അദ്ദേഹത്തിനുള്ള നിര്‍ണായക പങ്ക് ചാരസംഘടനകള്‍ തിരിച്ചറിഞ്ഞത്. അന്നുമുതല്‍ തീര്‍ക്കാന്‍ ഇട്ട പ്ലാന്‍ പിന്നീട് നടപ്പാക്കി.

ഇതേ പ്ലാന്‍ തന്നെയാണ് കാലങ്ങളായി റെയസിയുടെ കാര്യത്തിലും മൊസാദും സിഐഎയും നടത്തുന്നത്. ഇറാനിലെ ആണവപരീക്ഷണങ്ങള്‍ക്കും വെള്ളവും വളവും നല്‍കുന്നത് റെയ്‌സിയാണ്. ഫക്രിസാദെയുടെ മരണത്തോടെ നിലച്ചുപോയ ആണവപരീക്ഷണങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നതും റെയ്‌സി. ട്രംപ് യുഎസ് പ്രസിഡന്റായിരിക്കെ ആണവ കരാറില്‍നിന്നു പൊടുന്നനെ പിന്മാറിയത് രാജ്യാന്തര തലത്തിലെ ഇറാന്റെ ബന്ധങ്ങളിലും ഉലച്ചിലുണ്ടാക്കി. ഇറാനെതിരെ വീണ്ടും കടുത്ത ഉപരോധങ്ങള്‍ ചുമത്തപ്പെട്ടു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിച്ചു. ഇതോടെ വീണ്ടും ആണവ പദ്ധതികള്‍ പുനരാരംഭിക്കുകയാണെന്ന് റെയ്‌സി പ്രഖ്യാപിച്ചിരുന്നു. കോവിഡ് മഹാമാരിയും കാര്യങ്ങള്‍ മോശമാക്കി. രാജ്യാന്തര വിഷയങ്ങളില്‍ റെയ്‌സി നടത്തിയ വിവാദ പ്രസ്താവനകള്‍ യുഎസ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളെ പ്രകോപിപ്പിച്ചു. പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേലുമായി റെയ്‌സി സ്ഥിരമായി കൊമ്പുകോര്‍ത്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ 300ല്‍ അധികം ഡ്രോണുകളും മിസൈലുകളും ഇസ്രയേലിലേക്ക് അയച്ചുള്ള ആക്രമണം നടത്തിയത് റെയ്‌സിയുടെ അനുവാദത്തോടെയായിരുന്നു. പാശ്ചാത്യ ശക്തികളോട് എതിര്‍ത്തുനില്‍ക്കുന്ന സിറിയയുമായും പലസ്തീന്‍ പോരാട്ടത്തിന് പിന്തുണ നല്‍കുന്ന ലബനനിലെ ഹിസ്ബുല്ലയുമായും ഇറാന്‍ മികച്ച ബന്ധം കാത്തുസൂക്ഷിച്ചതും റെയ്‌സിയുടെ നിലപാടിന്റെ ഭാഗം തന്നെ. ഇറാന്‍ പ്രസിഡന്റ് സ്ഥാനത്ത് റെയസി തുടരുന്നത് നല്ലതിനല്ലെന്ന് ഇസ്രയേലിനും അമേരിക്കയ്ക്കും നന്നായി അറിയാം. തീര്‍ക്കാന്‍ മുന്‍പേ പ്ലാനുള്ളതാണ്. അതാണോ ഇപ്പോള്‍ നടപ്പാക്കിയതെന്നാണ് ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (4 minutes ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (18 minutes ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (35 minutes ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (53 minutes ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (1 hour ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (1 hour ago)

.ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയിലേക്ക്...  (1 hour ago)

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയില്‍...  (1 hour ago)

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....  (1 hour ago)

11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി  (2 hours ago)

മെഡിക്കല്‍ കോളേജ്: ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു  (12 hours ago)

ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്‌സിനെ നല്കരുതേ പ്ലീസ് ; വളര്‍ത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാര്‍ കൊന്നെന്ന് നാദിര്‍ഷാ  (12 hours ago)

പ്രിയംവദ കൊലക്കേസില്‍ പ്രതിയുടെ സഹോദരനും കസ്റ്റഡിയില്‍  (13 hours ago)

ഓടുന്ന ബസില്‍ നിന്ന് റോഡിലേക്ക് വീണ് പതിനാറുകാരന് ദാരുണാന്ത്യം  (13 hours ago)

യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്;നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (14 hours ago)

Malayali Vartha Recommends