സരിതയുടെ കളി ഇനി നടക്കില്ല... സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ 14 മണിക്കൂര്‍ ചോദ്യം ചെയ്ത സോളാര്‍ കമ്മീഷന് മുന്നില്‍ സരിത ഇന്ന് ഹാജരാകും

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ 14 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്ത സോളാര്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായര്‍ ഇന്ന് ഹാജരാകും. കമ്മീഷന്‍ സരിതയെ വിസ്തരിക്കും.വ്യാഴാഴ്ച്ച ക്രോസ് വിസ്താരം നടത്താന്‍ ബിജു രാധാകൃഷ്ണന് കമ്മീഷന്റെ അനുമതി നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജയിലില്‍ വച്ച് സരിത എഴുതിയ കത്ത് ഹാജരാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഇതിന് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു.സാളാര്‍ കമ്മീഷന് മുമ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെലവഴിച്ചത് തുടര്‍ച്ചയായ 14 മണിക്കൂറായിരുന്നു. രാവിലെ 11 മണിക്കു തുടങ്ങിയ വിസ്താരം അവസാനിച്ചത് വെളുപ്പാന്‍കാലത്ത് 1 മണിക്കായിരുന്നു. ഇതിനിടെ മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന രണ്ട് ഉദ്ഘാടനങ്ങള്‍ പോലും മറ്റുള്ളവര്‍ക്ക് ചെയ്യേണ്ടി വന്നു.അതേസമയം നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി കമ്മീഷനില്‍ വ്യക്തമാക്കി. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്‍ ഉന്നയിച്ച ആവശ്യമാണ് അദ്ദേഹം നിരസിച്ചത്.
ഇത്രയേറെ തിരക്കുള്ള മുഖ്യമന്ത്രി എല്ലാ പരിപാടികളും മാറ്റിവച്ചാണ് കമ്മീഷനുമുമ്പില്‍ ക്ഷമയോടെ ഇരുന്നത്. ഇനി സരിതയ്ക്ക് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പിന്മാറാനും സാധിക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























