ഒരിക്കല്‍ കൂടി ആളുമാറി... ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയവനെ ആള്മാറി ഫോട്ടോ നല്‍കി മാധ്യമങ്ങള്‍; പാവം ഒരു പയ്യന്റെ കഥ

ആറ്റിങ്ങലില്‍ നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്ന കേസില്‍ ആദ്യം സംശയിച്ചത് രാജേഷ് എന്ന യുവാവിനെയാണ്. ഇയാളുടെ ഫോട്ടോ സഹിതം ചാനലുകളില്‍ വാര്‍ത്ത വരികയും ചെയ്തു. എന്നാല്‍ വൈകുന്നേരം കൊല്ലത്ത് ആത്മഹത്യാശ്രമം നടത്തിയ യുവാവ് പോലീസ് പിടിയിലായതോടെയാണ് രാജേഷ് കുറ്റക്കാരനല്ലെന്ന് മനസിലായത്.
വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശിയായ ഷിജു(27)വാണ് കൊല്ലത്തെ ഒരു ലോഡ്ജില്‍ വച്ച് മൂന്നരയോടെ ആത്മഹത്യക്ക് ശ്രമിച്ചത്. ഇരു കൈകളിലേയും ഞരമ്പുകളറുത്തും പാരസെറ്റമോള്‍ ഗുളികകള്‍ അമിതമായി കഴിച്ചുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ ഷിജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസും പറയുന്നത് ഷിജുവാണ് യഥാര്‍ത്ഥ പ്രതിയെന്നാണ്.
അപ്പോള്‍ രാജേഷിന്റെ പേര് എങ്ങനെ വന്നെന്ന സംശയം വരും. വെട്ടിക്കൊലപ്പെടുത്തിയ യുവതിയുടെ സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്കാണ് രാജേഷിനെ കൊലപാതകിയാക്കിയത്. ഈ ബൈക്കിന്റെ ഉടമയെച്ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് രാജേഷിലെത്തിച്ചത്. ഉടന്‍ രാജേഷിന്റെ ഫോട്ടോയും ചാനലുകളില്‍ വന്നു. നാട്ടിലൊക്കെ വാര്‍ത്ത കാട്ടുതീയായി. ആ പയ്യന് അത് നിഷേധിക്കാനും അറിയില്ല. അവസാനം ഷിജുവിനെക്കിട്ടിയോടെയാണ് രാജേഷിന്റെ ദോഷം മാറിയത്. എന്നിട്ടും ആ പഴയ ഫോട്ടോയാണ് ഇപ്പോഴും മാധ്യമങ്ങളില്‍ വരുന്നത്.
ഇന്ന് രാവിലെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്റിനടുത്തുള്ള ആദിത്യ ജൂവലറിക്ക് സമീപമുള്ള ഇടറോഡില്‍ മതിലിനോട് ചേര്‍ന്നാണ് കഴുത്തില്‍ വെട്ടേറ്റ നിലയില്‍ മൃതദേഹം കണ്ടത്. രാവിലെ പത്തു മണിയോടെയാണ് സംഭവം.യുവതിയുടെ മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്ന് രക്തം പുരണ്ട കത്തിയുമായി ഒരാള്‍ ഓടി മറയുന്നത് കണ്ടതായി വഴിയാത്രക്കാര്‍ വെളിപ്പെടുത്തുന്നുണ്ടെങ്കിലും അയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ഇവരുടെ ഐ.ഡി കാര്‍ഡ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയതാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി രക്തം പുരണ്ട നിലയില്‍ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ള ചുരിദാറും ചുവന്ന ബോട്ടവും ധരിച്ച ഇവരുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ റോഡിലാണ് കാണപ്പെട്ടത്.
ഏഴുമണിയോടടുപ്പിച്ചാണ് ഷിജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ ക്യാഷ്വാലിറ്റിയിലും സര്‍ജറിയിലും ഓര്‍ത്തോപീഡിക്‌സിലും ചികിത്സയിലാണ് ഷിജു. ഗുരുതരമായ അവസ്ഥയിലുള്ള ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























