സരിത സോളാര്‍ കമ്മിഷനില്‍ നല്‍കിയ മൊഴിയുടെ പൂര്‍ണരൂപം

ടീം സോളാര്‍ കമ്പനി രണ്ടായിരത്തി പതിനൊന്ന് ജനുവരിയിലാണു രജിസ്റ്റര്‍ ചെയ്തത്. സോളാര്‍ മെഗാ പവര്‍ പ്രോജക്ടിന്റെ പ്രോജക്ട് ഡെവലപ്‌മെന്റ് എന്റെ ചുമതലയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അംഗീകാരങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. അതിന്റെ പ്രാരംഭം എന്ന നിലയിലാണ് 2011 ജൂണില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ കണ്ടത്. സെക്രട്ടേറിയറ്റില്‍വച്ചായിരുന്നു കൂടിക്കാഴ്ച. കമ്പനിയുടെ പ്രഫൈല്‍, കേരളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന രൂപരേഖ എന്നിവ മുഖ്യമന്ത്രിക്കു നല്‍കി. അദ്ദേഹം അതു വായിച്ചശേഷം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ നേരിട്ടു വിളിച്ചു. ലക്ഷ്മി (സരിത) ഒരു പ്രോജക്ട് കൊണ്ടുവരുമെന്നും അതു പരിശോധിച്ച് വേണ്ടതു ചെയ്തുകൊടുക്കണമെന്നും നിര്‍ദേശിച്ചു. ആര്യാടനെ നേരിട്ടു കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിവേദനത്തില്‍ ഞങ്ങളുടെ പ്രധാന ആവശ്യം റിന്യൂവബിള്‍ എനര്‍ജി പോളിസിയായിരുന്നു. ഇതുസംബന്ധിച്ച് ആര്യാടന്‍ മുഹമ്മദിനെ ഔദ്യോഗിക വസതിയായ മന്‍മോഹന്‍ ബംഗ്ലാവില്‍ ഓഫീസ് സ്റ്റാഫിനൊപ്പം ചെന്ന് കണ്ടു. ഇത് അത്യാവശ്യമുള്ള ഒരു കാര്യമാണെന്നും ഉടന്‍തന്നെ അനെര്‍ട്ടുമായും എനര്‍ജി മാനേജ്‌മെന്റ് സെന്ററുമായും ചേര്‍ന്ന് വേണ്ട നടപടിയെടുക്കാമെന്നും ഉറപ്പ് പറഞ്ഞു. ഇതിന്റെ ഭാഗമായി ആര്യാടന്‍ മുഹമ്മദിനെ പലതവണ വിളിച്ചിട്ടുണ്ട്. അദ്ദേഹം തിരിച്ചും വിളിച്ചിട്ടുണ്ട്. നാലഞ്ച് മാസമായിട്ടും ഒന്നും നടക്കാതായപ്പോള്‍ അദ്ദേഹത്തിന്റെ പി.എ. കേശവന്‍ അദ്ദേഹത്തിനെന്തെങ്കിലും കൊടുത്താലേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നു പറഞ്ഞു. രണ്ടു കോടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഞങ്ങളുടെ കമ്പനി തുടങ്ങിയിട്ടേയുള്ളൂവെന്നും അധികം സാമ്പത്തികലാഭം ഇല്ലെന്നും പറഞ്ഞ് ഞാന്‍ ബാര്‍ഗെയ്ന്‍ ചെയ്തു. അങ്ങനെയെങ്കില്‍ പകുതി മതിയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ തവണ 25 ലക്ഷവുമായി മന്‍മോഹന്‍ ബംഗ്ലാവില്‍ പോയി. ഓഫീസ് മുറിയില്‍വച്ച് നേരിട്ടുതന്നെ പണം കൊടുത്തു. അത് എന്നെക്കൊണ്ടു തന്നെ എണ്ണി തിട്ടപ്പെടുത്തിച്ചു.
കോട്ടയം സുമംഗലി ഓഡിറ്റോറിയത്തില്‍ കെ.എസ്.ഇ.ബി. എന്‍ജിനീയേഴ്‌സിന്റെ സെമിനാര്‍ ഓണ്‍ റിന്യൂവബിള്‍ എനര്‍ജി എന്ന വര്‍ക്ക്‌ഷോപ്പ് നടക്കുന്നുണ്ടായിരുന്നു. അതില്‍ ഞാന്‍ ഒരു പാര്‍ട്ടിസിപ്പന്റ് ഗസ്റ്റായി പങ്കെടുത്തു. ആര്യാടന്‍ മുഹമ്മദാണ് അത് ഉദ്ഘാടനം ചെയ്തത്. എക്‌സിബിഷന്‍ ഹാളും ഞങ്ങള്‍ക്കുണ്ടായിരുന്നു. അവിടെവച്ച് 15 ലക്ഷം രൂപ ഓഫീസ് സ്റ്റാഫ് മുഖേന ആര്യാടന്‍ മുഹമ്മദിന്റെ പി.എയുടെ കൈവശം കൊടുത്തു. ഞങ്ങള്‍ ഒരേ വേദിയിലാണ് ഇരുന്നത്. പണം പി.എ. മുഖേന കൊടുത്തയച്ച കാര്യം ആര്യാടന്‍ മുഹമ്മദിനെ അറിയിച്ചു. ആ യോഗത്തില്‍ പ്രത്യേകമായി എന്നെ പരിചയപ്പെടുത്തി സംസാരിക്കുകയും ചെയ്തു.
പണം കൈപ്പറ്റിയിട്ടും ഞാന്‍ അറസ്റ്റിലാകുന്നതുവരെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ഉണ്ടായില്ല. ജയിലില്‍ നിന്ന് ഇറങ്ങിയശേഷം നേരിട്ടും മറ്റു പലര്‍ മുഖേനയും ഈ പണം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ ആ തുക ഇന്നേവരെ മടക്കിക്കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയുടെ പി.എ. ടെന്നി ജോപ്പനെ അറിയാം. ഓഫീസില്‍ പോയി പരിചയപ്പെട്ടതാണ്. ആദ്യമായി മുഖ്യമന്ത്രിയെ കാണാനുള്ള അവസരം ലഭിച്ചത് അന്നു മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിന്റെ പി.എ. മുഖാന്തിരമാണ്. അന്ന് ടെന്നി ജോപ്പന്റെ നമ്പറില്‍ ബന്ധപ്പെടാന്‍ മുഖ്യമന്ത്രി തന്നെയാണു പറഞ്ഞത്.
നേരിട്ടും അല്ലാതെയും മുഖ്യമന്ത്രിയുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ട്. ടെന്നി ജോപ്പന്‍, സലിം രാജ്, പ്രദീപ്, രവി, ജിക്കുമോന്‍, സുരേന്ദ്രന്‍ എന്നിവരുടെയെല്ലാം ഫോണ്‍ മുഖേനയാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെടാറുള്ളത്. ഇതിനുശേഷം ഡല്‍ഹിയില്‍ വച്ചാണ് തോമസ് കുരുവിളയെ പരിചയപ്പെട്ടത്. ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ടു പ്രാവശ്യം ഞാനും എന്റെ സ്റ്റാഫും പോയി മുഖ്യമന്ത്രിക്ക് നേരിട്ട് ചെക്ക് കൊടുത്തു. 2012 ല്‍ കൊടുത്ത ചെക്ക് പണമില്ലാത്തതിനാല്‍ മടങ്ങി. ജിക്കുമോന് ഞങ്ങളുടെ പ്രോജക്ടിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം അറിയാമായിരുന്നു. ജിക്കുമോനാണ് എം.എന്‍.ആര്‍.ഇ. ഉള്‍പ്പെടെയുള്ള റിന്യൂവബിള്‍ എനര്‍ജി സ്ഥാപനങ്ങളില്‍ നിന്നുള്ള അനുമതിയും ലൈസന്‍സും അംഗീകാരവും മുഖ്യമന്ത്രി വഴി നല്‍കാമെന്ന് അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്ര തവണ പോയിട്ടുണ്ടെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. പല കാര്യങ്ങള്‍ക്കായി നിരവധി തവണ പോയിട്ടുണ്ട്. ഒരു പ്രാവശ്യം ജിക്കുമോന്‍ പറഞ്ഞ എം.എന്‍.ആര്‍.ഇ. ലൈസന്‍സിന്റെ കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചു. വേണ്ടതു ചെയ്ാമെന്ന് മുഖ്യമന്തയ്രി ഉറപ്പുനല്‍കി. കൊല്ലത്ത് കല്ലട ഡാമില്‍ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ചെയ്തതുപോലെ ഫ്‌ളോട്ടിങ് സോളാര്‍ പവര്‍ പ്രോജക്ട് ചെയ്യാന്‍ അദ്ദേഹം ഉപദേശിച്ചു. അതിന്റെ ഫീസിബിള്‍ സ്റ്റഡീസിനായി കല്ലട ഡാമില്‍ പ്രവേശിക്കേണ്ടിവന്നിട്ടുണ്ട്. ഇതിനുള്ള അനുമതി മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ചെയ്തു തന്നത്.
ജിക്കുമോന്‍ പല ഡിപ്പാര്‍ട്ട്‌മെന്റുകളുമായും ഇടപെടുന്നതിന് പൈസ ചെലവുണ്ടെന്നും മെഗാ പ്രോജക്ടുകള്‍ നടപ്പാക്കുമ്പോള്‍ കോടികളുടെ ലാഭമല്ലേ ഉണ്ടാകുന്നതെന്നും പറഞ്ഞു. ഇത് സംസാരിക്കുന്നതിനായി ജിക്കുമോന്‍ പലതവണ വിളിച്ചിട്ടുണ്ട്. ആ വിളികള്‍ മോശമായ രീതിയിലാണെന്ന ജിക്കുവിന്റെ മൊഴി ശരിയല്ല. ഏഴു കോടി രൂപ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജിക്കു അറിയിച്ചു. 2012 നവംബറിലാണ് അത്. തുടര്‍ന്ന് ഇക്കാര്യം കമ്പനിയില്‍ അവതരിപ്പിച്ചു. കമ്പനി കുറ പ്രശ്‌നങ്ങളുടെ നടുവിലായിരുന്നു. ബിജു രാധാകൃഷ്ണന്‍ നാലുമാസമായി കമ്പനിയില്‍ വരാറില്ലായിരുന്നു. എന്നാല്‍ കമ്പനിയുടെ ജനറല്‍ മാനേജര്‍ മോഹന്‍ദാസ്, പഴ്‌സണല്‍ അസിസ്റ്റന്റ് രാജന്‍ എന്നിവരുമായി ബിജു ബന്ധപ്പെടുന്നുണ്ടായിരുന്നു. അങ്ങനെ ഈ വിവരം ബിജുവിനെ ധരിപ്പിച്ചു. എം.എന്‍.ആര്‍.ഇയുടെ അംഗീകാരം കിട്ടുകയാണെങ്കില്‍ കമ്പനിയുടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്ന്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























