ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്

ടൊവിനോ തോമസ്, കയാദു ലോഹര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഡിജോ ജോസ് ആന്റണിയുടെ ബിഗ് ബജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്തുവന്നു. ഏപ്രില്‍ പത്തിന് ചിത്രം തിയറ്ററുകളില്‍ എത്തും. ടൊവിനോയുടെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറാകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും, ബ്രിജീഷും ചേര്‍ന്നാണ് 'പള്ളിച്ചട്ടമ്പി' നിര്‍മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ചരണ്‍, ചാണുക്യ, ചൈതന്യ എന്നിവരും തന്‍സീറും ചേര്‍ന്നാണ് സഹനിര്‍മാണം. ടി. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കേരളത്തില്‍ 195060 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പള്ളിച്ചട്ടമ്പി പറയുന്നത്. ടൊവിനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്‌സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും, സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെന്‍സേഷന്‍ ജെയ്ക്‌സ് ബിജോയുമാണ്. ആര്‍ട് ഡയറക്ഷന്‍ ദിലീപ് നാഥ്, കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണന്‍, മേക്കപ്പ് റഷീദ് അഹമ്മദ് എന്നിവരാണ് നിര്‍വഹിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ അലക്‌സ് ഇ കുര്യന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ അമ്പല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് മേനോന്‍, സ്റ്റില്‍സ് റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അഖില്‍ വിഷ്ണു വി എസ്, പിആര്‍ഒ അക്ഷയ് പ്രകാശ്.
https://www.facebook.com/Malayalivartha
























