രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

നേമം നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നാമ നിര്‍ദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തില്‍ ശരിയായ ആസ്തിവിവരങ്ങള്‍ മറച്ചു വച്ചതായി കോണ്‍ഗ്രസ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. 200 കോടിയുടെ ആഡംബരബംഗ്‌ളാവിന്റെ വിവരം സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
ബെംഗളൂരുവിലെ കോറമംഗല തേര്‍ഡ് ബ്ലോക്കിലുള്ള 49,000ചതുരശ്രഅടി വിസ്തീര്‍ണമുള്ള പടുകൂറ്റന്‍ ബംഗ്ലാവിന്റെ കാര്യമാണ് മറച്ചുവച്ചത്. 111.11കോടി രൂപയുടെ ആസ്തിയാണ് രാജീവ് ചന്ദ്രശേഖറിനും ഭാര്യയ്ക്കുമുള്ളതെന്നാണ് സത്യവാങ്മൂലത്തിലുള്ളത്.ഇതില്‍ രാജീവ് ചന്ദ്രശേഖറിന് 93.88കോടിയും ഭാര്യക്ക് 18.10കോടിയുമാണ് ആസ്തി.2024ലെ സത്യവാങ്മൂലത്തില്‍ ഈ സ്വത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
കര്‍ണാടകയിലെ കോറമംഗലയില്‍ 15.07കോടി വില മതിക്കുന്ന 9600 ചതുരശ്ര അടിയുടെ വീട്, 369.12ഗ്രാം സ്വര്‍ണവും വജ്രവും ഉള്‍പ്പെടെ 3.58കോടിയുടെ ആഭരണങ്ങള്‍, 10,000രൂപ വിലമതിക്കുന്ന 1942 മോഡല്‍ കാര്‍, പലിശ ഇനത്തില്‍ ലഭിച്ച 5ലക്ഷം രൂപ,ഓഹരികളിലും കടപ്പത്രങ്ങളിലും ബോണ്ടുകളിലുമായി 35.83കോടിയുടെ നിക്ഷേപം, ബാങ്കുകളില്‍ 4.37കോടിയുടെ സ്ഥിരനിക്ഷേപം,സ്ഥാപനങ്ങള്‍ വഴി വായ്പയായി നല്‍കിയ 34.96കോടി എന്നിവയാണു സ്വത്തുക്കള്‍. കൈവശം 64,100 രൂപയും.ആദായനികുതി വകുപ്പില്‍ സമര്‍പ്പിച്ചറിട്ടേണ്‍ പ്രകാരം പ്രതിവര്‍ഷ വരുമാനം 92.91 ലക്ഷംരൂപയാണ്. ഭാര്യ അഞ്ജുവിന് 60.50ലക്ഷവും. 9.08കോടിയുടെ ആഭരണങ്ങളടക്കം ഭാര്യയുടെ ആകെ സ്വത്ത് 18.10കോടിയാണ്. കൈവശം 3.40ലക്ഷം രൂപയുമുണ്ട്. വായ്പകള്‍ ഉള്‍പ്പെടെ രാജീവിന് 107.39 കോടിയുടെയും ഭാര്യയ്ക്ക് 1.62 കോടിയുടെയും ബാധ്യതകളാണുള്ളത്.
അതേസമയം രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രികയ്ക് ഒപ്പം നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ വസ്തുതകളൊന്നും മറച്ചു വച്ചിട്ടില്ലെന്ന് ബി.ജെ.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു.ഇക്കാര്യത്തില്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























