ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ചു. ശബരിമലയില്‍ ലിംഗ വിവേചനം ഇല്ല. പ്രായ പരിധിയില്‍ ഉള്ള വിലക്ക് മാത്രം ആണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ വ്യക്തമാക്കി. ശബരിമല പ്രത്യേക വിഭാഗ ക്ഷേത്രം എന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച് സ്വന്തമായി തീരുമാനമെടുക്കാന്‍ ഉള്ള അവകാശം ഉണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
മതസ്വാതന്ത്ര്യം ആചാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുത്. ഒരു സമൂഹത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും വിലയിരുത്തേണ്ടത് ആ സമൂഹത്തിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. വിശ്വാസ കാര്യങ്ങളില്‍ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ടെന്നും ദേവസ്വം ബോര്‍ഡ് വാദങ്ങളില്‍ വ്യക്തമാക്കി. ശബരിമലയില്‍ ലിംഗ വിവേചനം ഇല്ലെന്നും പ്രായപരിധിയിലുള്ള വിലക്ക് മാത്രമാണെന്നും സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. അനിവാര്യമായ മതാചാരം സംരക്ഷിക്കപ്പെടണം എന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗവി, സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ പി എസ് സുധീര്‍ എന്നിവരാണ് വാദങ്ങള്‍ സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha
























