രക്ഷാപ്രവർത്തനം ശരിയായി നടക്കുന്നില്ല; കരയിലെ മണ്ണിൽ തന്നെ ലോറി ഉണ്ട്; ലോറി കരയിലെ മണ്ണിലുണ്ടാകാനുള്ള ചാൻസ് 90 ശതമാനം; 80 ശതമാനം മണ്ണ് മാത്രമാണ് നീക്കിയിട്ടുള്ളതെന്ന് രഞ്ജിത്ത് ഇസ്രായേൽ
കർണാടകയിലെ അങ്കോലയിൽ മലയിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്താനുള്ള പരിശോധന എട്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. കരയിൽ ഇല്ലെന്ന സ്ഥിരീകരണം കഴിഞ്ഞ ദിവസം സൈന്യം നടത്തിയിരുന്നു. എന്നാൽ രക്ഷാ പ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ പറയുന്നത് കരയിലെ മണ്ണിൽ തന്നെ ലോറി ഉണ്ടെന്നാണ്. ലോറി കരയിലെ മണ്ണിലുണ്ടാകാനുള്ള ചാൻസ് 90 ശതമാനത്തിനും മേലെയാണെന്നും രഞ്ജിത്ത് പറഞ്ഞു.
'80 ശതമാനം മണ്ണ് മാത്രമാണ് നീക്കിയിട്ടുള്ളത്. അത് ആർക്കുവേണമെങ്കിലും പരിശോധിച്ചാൽ മനസിലാകും. ബോർവെല്ലിന്റെ ഡ്രില്ലിങ് ഉപകരണമാണ് ഇനി വേണ്ടത്. അത് ഉപയോഗിച്ചാൽ മെറ്റൽ സാന്നിധ്യമുണ്ടെങ്കിൽ അതിൽ തട്ടും. അത് ഇന്ന് തന്നെ കിട്ടുകയാണെങ്കിൽ പ്രതീക്ഷയുണ്ട് എന്നും അതിനുള്ള ഒരു സഹായവും ഇവിടെ കിട്ടുന്നില്ല എന്ന് രഞ്ജിത്ത് ഇസ്രായേൽ പറഞ്ഞു.
അർജുന്റെ മൊബൈൽ റിങ് ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. ഇത്രയും ഭാരമുള്ള ലോറി വെള്ളത്തിൽ പോയിട്ടുണ്ടെങ്കിൽ റെഡാറിൽ കിട്ടാവുന്നതേയുള്ളൂ. ഇതൊക്കെ അതിനുള്ള തെളിവാണ് എന്നും രഞ്ജിത്ത് ഇസ്രായേൽ പ്രതികരിച്ചു .രക്ഷാപ്രവർത്തനം ശരിയായി നടക്കുന്നില്ല എന്ന ആരോപണം കൂടെ അദ്ദേഹം ഉന്നയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha