തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്...ഷിരൂരില്‍ വേണ്ടത് എന്ത്? സുബിന്‍ ബാബുവിന്റെ പോസ്റ്റ് വൈറല്‍...തെളിവില്ല എന്നതും യാഥാര്‍ഥ്യം .മലയാളികള്‍ ഇതിനെ വല്ലാണ്ട് ഓവര്‍ ആക്കുന്നു...ആളിക്കത്തി പോസ്റ്റ്...

കർണാടക ഷിരൂരിനടുത്ത് അങ്കോളയിൽ മലയിടിച്ചിലിൽ പെട്ടുവെന്ന് കരുതുന്ന കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടി തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. സൈന്യത്തിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തനം തുടരുന്നത്. 90 ശതമാനം മണ്ണുനീക്കിയിട്ടും ലോറി കണ്ടെത്താനായിട്ടില്ല. ഗംഗാവാലി പുഴ കേന്ദ്രീകരിച്ചും തിരച്ചിൽ സജീവമാക്കിയിട്ടുണ്ട്. അർജുന്‍റെ അപകടവും രക്ഷാപ്രവർത്തനവും മലയാളികളുടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ശ്രദ്ധേയമാകുകയാണ്, അപകടത്തിന്‍റെ സാഹചര്യങ്ങളും രക്ഷാപ്രവർത്തനങ്ങളും സാധ്യതകളുമെല്ലാം വിശകലനം ചെയ്തുള്ള കുറിപ്പ്. നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്‍ററിലെ (നാറ്റ്പാക്) റോഡ് സേഫ്റ്റി ഓഡിറ്ററായ സുബിൻ ബാബുവാണ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്.
ഷിരൂര്‍ ഗംഗാവാലി എഴുതാന്‍ പലതവണ എടുത്തിട്ടും ഒഴിവാക്കിയതാണ് എങ്കിലും നിലവിലെ ചര്‍ച്ചകളും ഫേസ്ബുക് ബഹളവും കണ്ടിട്ട് എഴുതാതെ പോക വയ്യ.ഈ മലയുടെ ഏതാണ്ട് 190m മുകളില്‍ നിന്നും ആണ് മഴയില്‍ കുത്തനെ മലയിടിച്ചില്‍ നടന്നത്. ശരവേഗത്തില്‍ ടണ്‍ കണക്കിന് പാറയും, വെള്ളവും മണ്‍കൂനയും അതിശക്തമായി പതിച്ചു ഏതാണ്ട് 150m ഓളം പുതിയ റോഡിനെ മൂടിക്കൊണ്ട് താഴത്തെ റോഡും മുറിച്ചുകൊണ്ട് നദിയിലേക്ക് പതിച്ചു. ഒപ്പം 17500കിലോ lpg ലോഡുമായി വന്ന് ആ ഭാഗത്തു പാര്‍ക്ക് ചെയ്തിരുന്ന ഏതാണ്ട് 22ടണ്ണോളം വരുന്ന രണ്ടു ബുള്ളറ്റ് ടാങ്കറുകള്‍ അടിച്ചു തെറിപ്പിച്ചു നദിയിലേക് എറിഞ്ഞു.നദിയില്‍ ഏതാണ്ട് 5m ഓളം പൊക്കമുള്ള ഒരു കൂനയും ഉണ്ടാക്കി. ഇതാണ് വാക്കുകളില്‍ പറഞ്ഞാല്‍ ഏതാണ്ട് ആ മലയിടിച്ചിലിന്റെ തീവ്രത. ടാങ്കറുകള്‍ കണ്ടെടുത്തപ്പോള്‍ ആ ഭാഗത്തെങ്ങും ലോറി കണ്ടില്ല എന്നതാണ് ലോറി ഒലിച്ചുപോയില്ല എന്ന നിഗമനത്തിലേക്കു ഉള്ള ഏക ചൂണ്ടുവിരല്‍.
അതിനും ഉറപ്പു പറയാനാകില്ല ആര്‍ക്കും കണ്ടെത്തുന്നത് വരെ. നീളം കുറഞ്ഞ ഉരുളന്‍ തടികള്‍ കുറുകെ കയറ്റി കെട്ടി മുറുക്കിയതാണ് വാഹനത്തിലെ ലോഡ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.ദയവ് ചെയ്തു വണ്ടിയുടെ ലോഡും, വണ്ടിയുടെ ബ്രാന്‍ഡും പറഞ്ഞു അമിതമായി പൊലിപ്പിക്കരുത്. പിന്നെ അടുത്തത് മാധ്യമങ്ങളെ അടുപ്പിച്ചില്ല എന്നതും, മനാഫിന്, ക്യാമറ മാനു ഒക്കെ പോലീസ് വക പിടിച്ചു തള്ള് കിട്ടിയതും. അതെ പറ്റി പറഞ്ഞാല്‍ കേരളത്തില്‍ ഒരു സെന്‍സിറ്റീവ് വിഷയം നടന്നാല്‍ അന്യ സംസ്ഥാനങ്ങളുടെ മാധ്യമങ്ങളെ സ്വാഗതം ചെയ്യുന്ന സമീപനം ഉണ്ടാകുമോ? ഒരിക്കലും ഇല്ല. ഇത്രേം അപകട സാധ്യത ഉള്ളിടത്തു പൊതുജനത്തെയോ മാധ്യമത്തെയോ സ്വതന്ത്രമായി വിടാന്‍ കഴിയുമോ? ഇല്ലേ ഇല്ല. അവിടുത്തെ സെന്‍സിറ്റീവ് വിഷയങ്ങള്‍ കേരളത്തില്‍ വലിയ വാര്‍ത്തയാകുന്നത് അറിഞ്ഞുകൊണ്ട് അവര്‍ അനുവദിക്കുമോ? ഇല്ല. നമ്മള്‍ പ്രബുദ്ധര്‍ എന്നല്ലേ സ്വയം പറയുന്നത് നമ്മള്‍ ആണേല്‍ അത് ചെയ്യുമോ? ഇല്ല. എന്ത് വിലകൊടുത്തും അവരെ തടയും. അതിവിടെയും നടന്നു.
അവര്‍ വെച്ചേക്കുന്ന കണ്ട്രോള്‍ ലൈന്‍മറികടക്കാന്‍ നോക്കിയപ്പോള്‍ അവര്‍ ബലം പ്രയോഗിച്ചു.പിന്നെ അല്പം നയപരമാകാമായിരുന്നു പക്ഷെ അത് അവിടെ ഉളള നിയമപാലകരുടെ സ്വഭാവം പോലെയിരിക്കും അല്ലേല്‍ അവിടുത്തെ തര്‍ക്ക സാഹചര്യം പോലെയിരിക്കും.രഞ്ജിത്തിനോട് സര്‍ട്ടിഫിക്കറ്റ് ചോദിച്ചു അതിലെന്താണ് തെറ്റ്? അങ്ങനെ എങ്കില്‍ ആരെയും കേറ്റി വിട്ടുകൂടെ? ഇനി ഇതുപോലെ എല്ലാരേം കയറ്റി വിട്ടു പെട്ടെന്ന് മറ്റൊരാപത്തു വന്നാല്‍ അപ്പൊ നമ്മള്‍ എന്ത് പറയും? അവര്‍ ചെയ്തത് ശരിയെന്നു ചര്‍ച്ച നടത്തുമോ? ഒരിക്കലുമില്ല അപ്പോള്‍ നേരെ തിരിച്ചു പറയും വാദി പ്രതിയാകും.അതാണ് നമ്മള്‍. ഇവിടെ പോലീസുകാരെ എന്തേലും തര്‍ക്കത്തിന് ജനം ലൈവ് റെക്കോര്‍ഡ് ചെയ്താല്‍ ഉടനെ മൊബൈല്‍ കാക്കിയുടെ ബലത്തില്‍ പിടിച്ചു വാങ്ങി എറിഞ്ഞ് പൊട്ടിക്കുന്ന സംഭവം എത്രയോ ഉണ്ട്.
ഞാന്‍ ആണ് ഈ സ്ഥാനത്തു എങ്കില്‍ ഞാനും ആദ്യം ഈ സ്ഥലം കണ്ട്രോള്‍ ലൈന്‍ ഫിക്‌സ് ചെയ്തു പ്രവേശനം വിലക്കിയേ ഒരിഞ്ച് മുന്നോട്ട് പോകു.ഇവിടെ മീഡിയ ഇതു നല്ലതുപോലെ പൊലിപ്പിക്കുന്നുണ്ട് അത് ഒഴിവാക്കാമായിരുന്നു. നഷ്ടം ആ കുടുംബത്തിന്.പിന്നെ ഡ്രൈവര്‍ ആയാലും ഒരു ജീവി ആയാലും എല്ലാ ജീവനും വിലപ്പെട്ടതാണ്. ഒരു വയലന്‍സ് സീനില്‍ നിക്കുമ്പോള്‍ ഒരുപക്ഷെ ഉദ്യോഗസ്ഥന് വാക്കുകള്‍ പിഴച്ചതാകാം എങ്കിലും ഒരു ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെല്‍ അത് വലിയ തെറ്റ് തന്നെ.നമുക്കത് കേട്ടറിവ് മാത്രമാണ്. തെളിവില്ല എന്നതും യാഥാര്‍ഥ്യം .മലയാളികള്‍ ഇതിനെ വല്ലാണ്ട് ഓവര്‍ ആക്കുന്നു.പ്രകൃതി പിണങ്ങിയാല്‍ വലിയ ആപത്തുകള്‍ ഉണ്ടാകും.
എത്ര കണ്ടു ശാസ്ത്രം പുരോഗമിച്ചാലും ചന്ദ്രനില്‍ നമ്മള്‍ പോകുന്ന ടെക്‌നോളജി ഉണ്ടായാലും ശരി മണ്ണിനടിയില്‍, വെള്ളത്തിനടിയില്‍ എത്തിപ്പെടുന്നത് ഏറെ ശ്രമകരം തന്നെ.. ആമയിഴഞ്ചാന്‍ തോടില്‍ വീണ ജോയ് ചേട്ടനെ നമ്മള്‍ രാവും പകലും ഒരു മനസ്സോടെ തപ്പി മലയാളി പൊളിയാണ് എന്നുപറയുമ്പോളും ഓര്‍ക്കുക നമ്മള്‍ കണ്ടുപിടിക്കാന്‍ പരമാവധി ശ്രമിച്ചു സത്യമാണ് പക്ഷെ കണ്ടുകിട്ടിയതോ മൂന്നാം നാള്‍ നമ്മള്‍ മനസ്സില്‍ പോലും പ്രതീക്ഷിക്കാത്ത മറ്റൊരു ഭാഗത്തു ബോഡി പൊങ്ങിയ ശേഷം മാത്രം. അപ്പൊ നമ്മുടെ രക്ഷപ്രവര്‍ത്തനം ഏറ്റവും പ്രൗഡം എന്നൊന്നും പറയാന്‍ കഴിയില്ല. ഒരേ മനസ്സോടെ നമ്മള്‍ നമ്മുടെ ഊഹം വെച്ച് പ്രവര്‍ത്തിച്ചു എന്നതാണ് സത്യം. ബോഡി കിട്ടി അതോടെ തപ്പലും തീര്‍ന്നു മാലിന്യം വാരലും തീര്‍ന്നു നമ്മള്‍ അടുത്ത വിഷയം തപ്പി ഓടി.അര്‍ജുന്‍ എന്ന ആ സഹോദരന്‍ ജീവന്‍ തുടിപ്പോടെ മടങ്ങി വരുന്നത് കാത്തു ഞാനും നിങ്ങളെ പോലെ ഇരിക്കുന്നു. ഈ വിഷയത്തില്‍ ആദ്യ ദിവസങ്ങളില്‍ അലമ്ഭവം ഉണ്ടായി എന്നു പറയുമ്പോളും അവിടുത്തെ രീതി നമ്മള്‍ കേരളവും ആയി താരതമ്യം ചെയ്തു നോക്കിയതുകൊണ്ടാണ്.
ആദ്യ ദിവസങ്ങളില്‍ കാലാവസ്ഥ തീരെ അനുകൂലമായിരുന്നില്ല. ആ സ്ഥലത്തു തമ്പടിച്ചു ഒന്നും ചെയ്യാന്‍ പറ്റിയ അവസ്ഥ ആയിരുന്നില്ല. അത് കണ്ടിരുന്നേല്‍ ഒരുപക്ഷെ ജനങ്ങള്‍ തീവ്രത മനസിലാക്കിയേനെ.കാമറയുടെ ലിമിറ്റഡ് ഫ്രയ്മില്‍ കണ്ടു തെറ്റായി വിലയിരുത്തരുത്.പിന്നെ ദുരന്ത നിവാരണത്തില്‍, സാക്ഷരതയില്‍ എന്നത് പോലെ തന്നെ അവര്‍ നമ്മളെക്കാള്‍ അല്പം പുറകിലാണ് എന്നുള്ളത് വസ്തുതയാണ്. നമ്മള്‍ സ്വപനത്തില്‍ പോലും കണ്ടിട്ടുള്ള ലാന്‍ഡ് സ്ലൈടും അല്ല അവിടെ നടന്നത് അതി ഭീമമായ ഒന്നാണ്. അതിനേക്കാള്‍ അവിടം പരിസ്ഥിതിലോലം ആയതുകൊണ്ട് റിക്കോവറി ഏറെ ശ്രമകരവും, സമയം കവരുന്നതുമാണ്. അസമയത്തു നിര്‍ത്തിവെക്കുന്നത് ഇതൊക്കെ കൊണ്ടാകാം.
https://www.facebook.com/Malayalivartha